ലിബിയ
| ആപ്തവാക്യം: സ്വാതന്ത്ര്യം, സമത്വം, ഐക്യം | |
| ദേശീയ ഗാനം: അല്ലാഹു അക്ബർ... | |
| തലസ്ഥാനം | ട്രിപ്പോളി |
| രാഷ്ട്രഭാഷ | അറബി |
| ഗവൺമന്റ്
പരമോന്നത നേതാവ്
പ്രധാനമന്ത്രി |
ജമാരിയാ മുമാർ അൽ ഗദ്ദാഫി ബഗ്ദാദി മഹ്മുദി |
| {{{സ്വാതന്ത്ര്യം/രൂപീകരണം}}} | ഡിസംബർ 24, 1951 |
| വിസ്തീർണ്ണം |
17,59,540ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ • ജനസാന്ദ്രത |
56,73,000(2006) 3.2/ച.കി.മീ |
| നാണയം | ദിനാർ (LYD) |
| ആഭ്യന്തര ഉത്പാദനം | 67,244 ദശലക്ഷം ഡോളർ (68) |
| പ്രതിശീർഷ വരുമാനം | 11,630 (58) |
| സമയ മേഖല | UTC +2 |
| ഇന്റർനെറ്റ് സൂചിക | .ly |
| ടെലിഫോൺ കോഡ് | +218 |
ലിബിയ (അറബി: ليبيا Lībiyā pronunciation ; Libyan vernacular: Lībya pronunciation ; Amazigh:
), officially the Great Socialist People's Libyan Arab Jamahiriya ( الجماهيرية العربية الليبية الشعبية الإشتراكية العظمى Al-Jamāhīriyyah al-ʿArabiyyah al-Lībiyyah aš-Šaʿbiyyah al-Ištirākiyyah al-ʿUẓmā pronunciation ), ആഫ്രിക്കാ വൻകരയുടെ വടക്ക് മധ്യധരണ്യാഴിയോടു ചേർന്നു കിടക്കുന്ന തീരദേശ രാഷ്ട്രമാണ്. ആഫ്രിക്കയിലെ നാലാമത്തെ വലിയ രാഷ്ട്രമായ ലിബിയ മെഡിറ്ററേനിയൻ കടലുമായി ഏറ്റവും കൂടുതൽ തീരം പങ്കിടുന്ന് രാജ്യമാണ്.
കിഴക്ക് ഈജിപ്ത്, തെക്കുകിഴക്ക് സുഡാൻ, തെക്ക് ചാഡ്, നൈജർ, പടിഞ്ഞാറ് അൽജീറിയ, ടുണീഷ്യ എന്നിവയാണ് ലിബിയയുടെ അയൽരാജ്യങ്ങൾ. വിസ്തൃതിയുടെ അടിസ്ഥാനത്തിൽ ആഫ്രിക്കയിലെ നാലാമത്തെ രാജ്യമാണിത്. എന്നാൽ ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയും ലിബിയയുടെ പ്രത്യേകതയാണ്. രാജ്യത്തിന്റെ തൊണ്ണൂറു ശതമാനത്തോളം മരുഭൂമി ആയതിലാണിത്. ട്രിപ്പോളിയാണു തലസ്ഥാനം.
നൈൽ നദിയുടെ പടിഞ്ഞാറുള്ള ലിബു എന്ന ബെർബേറിയൻ ജനവിഭാഗത്തിൽ നിന്നാണ് ലിബിയ എന്ന പേരു ലഭിച്ചത്. ഇറ്റലി, ഫ്രാൻസ്, ബ്രിട്ടൺ എന്നിവയുടെ കോളനിയായിരുന്ന ലിബിയ ഐക്യരാഷ്ട്ര സഭയുടെ ഇടപെടലിലൂടെ സ്വതന്ത്രമായ ആദ്യ രാജ്യമാണ്.
[തിരുത്തുക] ഭരണകേന്ദ്രങ്ങൾ
ചരിത്രപരമായി ലിബിയൻ പ്രദേശം മൂന്ന് പ്രവിശ്യകളായി തരം തിരിച്ചിരിക്കുന്നു. വടക്ക്പടിഞ്ഞാറ് ട്രിപ്പോളിറ്റാനിയ, കിഴക്ക് സൈറെനിക്ക, തെക്ക്പടിഞ്ഞാറ് ഫെസൻ എന്നിവയാണവ.
സ്വാതന്ത്ര്യാനന്തരം ലിബിയയെ മൂന്ന് ഗവർണ്ണറേറ്റുകളായി (മുഹാഫസാ) വിഭജിച്ചു[1]. 1963-ൽ പത്ത് ഗവർണ്ണറേറ്റുകളായി[2][3].
| അറബിക് | ലാറ്റിൻ പരിഭാഷ |
|---|---|
| البطنان | അൽ ബുതാൻ |
| درنة | ദർന |
| الجبل الاخضر | അൽ ജബാൽ അൽ അക്ദാർ |
| المرج | അൽ മാർജ് |
| بنغازي | ബെൻഗസി |
| الواحات | അൽ വഹാത് |
| الكفرة | അൽ കഫ്റ |
| سرت | സുർട് |
| مرزق | മർസുഖ് |
| سبها | സാഭാ |
| وادي الحياة | വാഡി അൽ ഹായ |
| مصراتة | Misratah |
| المرقب | Al Murgub |
| طرابلس | Tarabulus |
| الجفارة | Al Jfara |
| الزاوية | Az Zawiyah |
| النقاط الخمس | An Nuqat al Khams |
| الجبل الغربي | Al Jabal al Gharbi |
| نالوت | Nalut |
| غات | ഘാട്ട് |
| الجفرة | Al Jufrah |
| وادي الشاطئ | വാഡി അൽ ഷാത്തി |
[തിരുത്തുക] സാമ്പത്തികം
ലിബിയയിലെ പ്രധാന വരുമാന മാർഗ്ഗം എണ്ണയാണ്. മൊത്ത ആഭ്യന്തര ഉല്പാദനത്തിൻറെ നാലിലൊന്ന് ലഭിക്കുന്നത് എണ്ണ കയറ്റുമതിയിൽ കൂടിയാണ്. ഉയർന്ന എണ്ണ വരുമാനവും കുറഞ്ഞ ജനപ്പെരുപ്പവും കാരണം ഉയർന്ന ജിഡിപി ലിബിയക്കുണ്ട്. തന്മൂലം ഉയർന്ന സുരക്ഷ നൽകുവാൻ ലിബിയൻ സംസ്ഥാനങ്ങൾക്ക് കഴിയുന്നു[4]. അയൽരാജ്യങ്ങളെ അപേക്ഷിച്ച് ലിബിയയിൽ പട്ടിണി കുറവാണ്.
മോശം കാലാവസ്ഥയും നിലവാരം കുറഞ്ഞ മണ്ണും കാരണം ലിബിയയിൽ കൃഷി ബുദ്ധിമുട്ടാണ്. അതിനാൽ രാജ്യത്ത് വേണ്ട ഭക്ഷണത്തിൻ എഴുപത്തഞ്ച് ശതമാനവും ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. കുടിവെള്ളത്തിന്റെ ലഭ്യത കുറവായതിനാൽ രാജ്യത്തെ 28 ശതമാനം പേർ കുടിവെള്ളം ലഭിക്കാൻ ബുദ്ധിമുട്ടുന്നു[5].
[തിരുത്തുക] അവലംബം
- ↑ Zeidan, Shawky S. (1988) "Chapter 4 - Government and Politics: Internal Politics: Subnational Government and Administration" A Country Study: Libya from Federal Research Division, Library of Congress, accessed 14 February 2009
- ↑ "Map of Libya 1976" WHKMLA: Historical Atlas, Libya
- ↑ Nyrop, Richard F. (1973) "Table 10: Governorates and Districts of Libya 1972" "Area Handbook for Libya" (2nd ed.) United States Department of the Army, Washington, DC, p. 159 OCLC 713653
- ↑ United Nations Economic & Social Council, (February 16, 1996), "Libyan Arab Jamahiriya Report", Office of the United Nations High Commissioner for Human Rights. Accessed July 14, 2006.
- ↑ (2001), "Safe Drinking Water", WHO/UNICEF Joint Monitoring Programme. Accessed October 8, 2006.
| (ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
|
|
||
| വടക്ക് | അൾജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാൻ · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
| പടിഞ്ഞാറ് | ബെനിൻ · ബർക്കിനാ ഫാസോ · കേപ്പ് വേർഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷർ · നൈജീരിയ · സെനഗാൾ · സീറാ ലിയോൺ · ടോഗോ | |
| മദ്ധ്യം | അംഗോള · കാമറൂൺ · മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയൽ ഗിനിയ · ഗാബോൺ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിൻസിപ്പെ | |
| കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കർ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാൻസാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ | |
| തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
|
|
||
|
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |
||