ടുണീഷ്യ
| الجمهورية التونسية al-Jumhūriyya at-Tūnisiyya Tunisian Republic
|
||||||
|---|---|---|---|---|---|---|
|
|
||||||
| മുദ്രാവാക്യം حرية، نظام، عدالة (Hurriya, Nidham, 'Adala) "Liberty, Order, Justice"[1] |
||||||
| തലസ്ഥാനം (ഏറ്റവും വലിയ നഗരവും) |
Tunis |
|||||
| ഔദ്യോഗിക ഭാഷകൾ | Arabic[2] | |||||
| ജനങ്ങളുടെ വിളിപ്പേര് | Tunisian | |||||
| ഭരണകൂടം | Republic[2] | |||||
| - | President | Zine El Abidine Ben Ali | ||||
| - | Prime Minister | Mohamed Ghannouchi | ||||
| Independence | ||||||
| - | from France | March 20 1956 | ||||
| - | ജലം (%) | 5.0 | ||||
| ജനസംഖ്യ | ||||||
| - | July 1, 2008 നില | 10,327,800[3] (79th) | ||||
| - | 2004 census | 9,910,872[3] | ||||
| ആഭ്യന്തര ഉത്പാദനം (പി.പി.പി.) | 2008 estimate | |||||
| - | ആകെ | $83.076 billion[4] | ||||
| - | ആളോഹരി | $8,020[4] | ||||
| GDP (nominal) | 2008 estimate | |||||
| - | Total | $41.768 billion[4] | ||||
| - | Per capita | $4,032[4] | ||||
| Gini? (2000) | 39.8 (medium) | |||||
| എച്ച്.ഡി.ഐ. (2007) | ▲ 0.766 (medium) (91st) | |||||
| നാണയം | Tunisian dinar (TND) |
|||||
| സമയമേഖല | CET (UTC+1) | |||||
| - | Summer (DST) | CEST (UTC+2) | ||||
| ഇന്റർനെറ്റ് സൂചിക | .tn | |||||
| ഫോൺ കോഡ് | +216 | |||||
ടുണീഷ്യ -ആഫ്രിക്കൻ വൻകരയിലെ അറബ് റിപ്പബ്ലിക്ക്. ഉത്തര ആഫ്രിക്കയിലെ ഈ പുരാതന രാജ്യം അൾജീരിയയുടെയും ലിബിയയുടെയും അതിർത്തിയിലാണ്. മധ്യധരണ്യാഴിയും സഹാറയും മറ്റും അതിരുകൾ. പ്രകൃതിയുടെ അങ്ങേയറ്റം വിചിത്രമായ സമ്മേളന തീരം ഒരുകാലത്തു റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു.
ഉള്ളടക്കം |
ചരിത്രം [തിരുത്തുക]
ടൂണിസ് എന്ന സംജ്ഞയുടെ അർഥം രാത്രി ചെലവഴിക്കുക എന്നാണ്.
പുരാതനകാലത്ത് ഫിനീഷ്യൻ നഗരമായ കാര്കാർത്തേജിന്റെ ഭാഗമായിരുന്നു ടുണീഷ്യ. പിന്നീടത് റോമാസാമ്രാജ്യത്തിന്റെ ഭാഗമായി. 698-ൽ അറബികൾ രാജ്യം കൈയടക്കി.അതോടെ കർതാഗോ സംസ്കാരത്തിന്റെ ചൂഷണത്തിൽനിന്ന് മോചിതമായ ടുണീഷ്യ പുതിയ ഭരണസംവിധാനങ്ങളോടെ പുതിയ രാജ്യമായി. പിന്നീട് ഏകദേശം 900 വർഷം ഹിന്റർലാൻഡിലെ ബെർബറുകൾ രാജ്യം ഭരിച്ചു. പതിനാറാം നൂറ്റാണ്ടിൽ തുർക്കികളുടെ കൈവശമായി.മരുഭൂമിയും സമുദ്രവും പുഴകളും പർവത നിരകളുമൊക്കെയായി ലോകശ്രദ്ധയാകർഷിച്ചിരുന്ന ഈ രാജ്യം പെട്ടെന്നാണ് ഫ്രഞ്ചുകാരുടെ ശ്രദ്ധയിൽപെട്ടത്. സ്പെയിനിലെ ഇസ്ലാമിക രാജ്യത്തെ തകർത്ത ആവേശവുമായിട്ടവർ 1881-ൽ വൻ സൈനിക സന്നാഹവുമായി ടുണീഷ്യ കൈയേറി. 1883-ൽ കോളനിയായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, സ്വാതന്ത്ര്യാഭിവാഞ്ഛയോടെ അതിനെ എതിർത്ത ടുണീസുകാരുടെ മതവിശ്വാസങ്ങൾ തകർത്തെറിയാൻ ഫ്രഞ്ചുകാർക്കായില്ല. ടുണീഷ്യ മുസ്ലിം രാഷ്ട്രമായിത്തന്നെ നിലനിന്നു. 1956-ൽ ഫ്രഞ്ചുകാരെ നിഷ്കാസിതരാക്കി സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്തു. 1956ൽ സ്വയംഭരണാവകാശവും 1957ൽ സ്വാതന്ത്ര്യവും ലഭിച്ച് റിപ്പബ്ലിക്കായി. പുതിയ ഭരണഘടന 1959ൽ നിലവിൽവന്നു. 1981ൽ ബഹുകക്ഷി തെരഞ്ഞെടുപ്പുനടന്നു. 1982 ൽ ടുണിസ് തലസ്ഥാനമായി ഉപയോഗിക്കാൻ പി.എൽ.ഓ യെ അനുവദിച്ചു. 1987 ൽ സിനെ എൽ അബിദിൻ ബെൻ അലി പ്രസിഡന്റ് സ്ഥാനം പിടിച്ചെടുത്തു. അടുത്തവർഷം രണ്ടായിരത്തിലേറെ രാഷ്ട്രീയത്തടവുകാരെ മോചിപ്പിച്ചു. സ്വകാര്യവത്കരണത്തിനു പ്രാധാന്യം നല്കി. ലിബിയയുമായുള്ള നയതന്ത്രബന്ധങ്ങൾ പുനഃസ്ഥാപിച്ചു. 1994ൽ ബെൻ അലി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പി.എൽ.ഓ യുടെ തലസ്ഥാനം ടുണിസിൽ നിന്നു ഗാസയിലേക്കുമാറ്റി.
ഗോതമ്പും ചോളവും മുന്തിരിയും ബാർലിയും പഴവർഗങ്ങളും ഒലീവും ഒക്കെ ആവശ്യത്തിലധികം ഇവിടെ ഉൽപാദിപ്പിക്കപ്പെട്ടിരുന്നു. അതിനു മുമ്പുള്ള ചരിത്രം കുറേക്കൂടി ശോഭനമായിരുന്നു. ബേർബർ ഗോത്രവർഗത്തിന്റെ ഭരണകാലത്ത് ആധുനിക ലോകത്തെ അനുസ്മരിപ്പിക്കുംവിധമുള്ള നീതിനിയമങ്ങളും ആരോഗ്യ പരിപാലനത്തിനും ശരീരശുദ്ധിക്കും പ്രത്യേക സംവിധാനങ്ങളുമുണ്ടായിരുന്നു. ആധുനിക രീതിയിലുള്ള നീന്തൽകുളങ്ങളുടെ മുൻ രൂപങ്ങൾ ഇക്കാലത്താണ് നിലവിൽ വന്നത്. അതുപോലെ തുർക്കിയിൽ ഇന്ന് സർവസാധാരണമായിട്ടുള്ള ഹമാം എന്ന സ്നാനഘട്ടങ്ങളും ഇവിടെയുണ്ടായിരുന്നതായി ചരിത്രരേഖയിൽ കാണുന്നു. അശ്വാഭ്യാസ മൽസരങ്ങളും കളരിപ്പയറ്റിനെ അനുസ്മരിപ്പിക്കുന്ന കായികാഭ്യാസങ്ങളും നിലവിലുണ്ടായിരുന്നു.
ഭൂമിശാസ്ത്രം [തിരുത്തുക]
ഈ ഉഷ്ണരാജ്യത്തിന്റെ കൂടുതൽ ഭാഗവും മരുഭൂമിയാണ്. വടക്കും കിഴക്കും മെഡിറ്ററേനിയൻ കടൽ, പ. അൾജീറിയ, തെ. ലിബിയ എന്നിവയാൽ ചുറ്റപ്പെട്ടുകിടക്കുന്നു.മെഡിറ്ററേനിയൻ കടലുമായി അടുത്തുകിടക്കുന്ന ടുണീഷ്യൻ ഭാഗങ്ങൾ ജലസേചിതവും ഫലഭൂയിഷ്ഠവുമാണ്. ഉൾഭാഗത്തേക്കു പോകുന്തോറും പീഠഭൂമിയാണ്. ഈ പീഠഭൂമി സഹാറയുമായി ചേരുന്നു. ടുണീഷ്യയുടെ ഈ ഭാഗം വരണ്ടതും മണ്ണ് ഫലപുഷ്ടിയില്ലാത്തതുമാണ്.
കൃഷിയും സമ്പത് വ്യവസ്ഥയും [തിരുത്തുക]
രാജ്യത്തിന്റെ നാലിൽ മൂന്നുഭാഗവും കൃഷിയോഗ്യമല്ലെങ്കിലും ഏകദേശം 40 ശതമാനം ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷിയാണ്. തീരപ്രദേശത്ത് ഗോതമ്പ്, ബാർലി, ചോളം, ഓട്‌സ്, ഉരുളക്കിഴങ്ങ്, ഈന്തപ്പഴം, ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരി തുടങ്ങിയവ കൃഷിചെയ്യുന്നു. മുന്തിരിത്തോട്ടങ്ങളുടെയും ഒലിവുമരങ്ങളുടെയും വലിയ നിരകൾ തന്നെയുണ്ട്.ലെഡ്, സിങ്ക്, ഫോസ്‌ഫേറ്റുകൾ, മാർബിൾ തുടങ്ങിയവ ഖനനം ചെയ്യുന്നു. കമ്പിളി നെയ്ത്ത് പ്രധാന വ്യവസായമാണ്. ക്രൂഡോയിൽ, തുണിത്തരങ്ങൾ, ഒലിവെണ്ണ, രാസവളങ്ങൾ തുടങ്ങിയവയാണ് പ്രധാന കയറ്റുമതി. വിനോദസഞ്ചാരം വികസിച്ചിട്ടുണ്ട്.
ഭരണവ്യവസ്ഥ [തിരുത്തുക]
പ്രസിഡന്റാണ് രാഷ്ട്രത്തലവൻ. ഭരണസൗകര്യത്തിനായി രാജ്യത്തെ 23 ഗവർണറേറ്റുകളായും അവയെ 199 ജില്ലകളായും വിഭജിച്ചിരിക്കുന്നു. ഹൈക്കോടതിക്കു താഴെ മൂന്നു തലത്തിലുള്ള കോടതികളുണ്ട്.
ജനങ്ങൾ [തിരുത്തുക]
ജനങ്ങളധികവും അറബികളോ, ബെർബറുകളോ ആണ്. ധാരാളം യൂറോപ്യരുമുണ്ട്. യൂറോപ്യരിൽ കൂടുതൽ ഫ്രഞ്ചുകാരും ഇറ്റലിക്കാരുമാണ്. ജനങ്ങളധികവും മുസ്ലിങ്ങളാണ്.
ഇതും കാണുക [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ (അറബിക്) "Article 4", Tunisia Constitution, 1957-07-25, http://www.chambre-dep.tn/a_constit1.html (അറബിക്), rശേഖരിച്ചത് 2009-12-23
- ↑ 2.0 2.1 (അറബിക്) "Article 1", Tunisia Constitution, 1957-07-25, http://www.chambre-dep.tn/a_constit1.html (അറബിക്), rശേഖരിച്ചത് 2009-12-23 Translation by the University of Bern: Tunisia is a free State, independent and sovereign; its religion is the Islam, its language is Arabic, and its form is the Republic.
- ↑ 3.0 3.1 "National Statistics Online". National Statistics Institute of Tunisia. July 2008. ശേഖരിച്ചത് ജനുവരി 7, 2009. (അറബിക്)
- ↑ 4.0 4.1 4.2 4.3 "Tunisia". International Monetary Fund. ശേഖരിച്ചത് 2008-10-09.
| (ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
|
|
||
| വടക്ക് | അൾജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാൻ · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
| പടിഞ്ഞാറ് | ബെനിൻ · ബർക്കിനാ ഫാസോ · കേപ്പ് വേർഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷർ · നൈജീരിയ · സെനഗാൾ · സീറാ ലിയോൺ · ടോഗോ | |
| മദ്ധ്യം | അംഗോള · കാമറൂൺ · മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയൽ ഗിനിയ · ഗാബോൺ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിൻസിപ്പെ | |
| കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കർ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാൻസാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ | |
| തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
|
|
||
|
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |
||