ഭൂമദ്ധ്യരേഖ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭൂമദ്ധ്യരേഖ ഒരു ചുവന്ന രേഖയായി കാണിച്ചിരിക്കുന്ന ലോകഭൂ‍പടം
ഭൂമദ്ധ്യരേഖ കടന്നുപോകുന്ന കെനിയയിലെ ഒരു ടൂറിസ്റ്റ് കേന്ദ്രത്തിൽ, ഇക്കാര്യം വഴിയരികിൽ ഉള്ള ഒരു ഫലകത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു
ഭൂമദ്ധ്യരേഖ Ilhéu das Rolas-നു കുറുകെ കടന്നുപോകുന്നു, സാഓ ടോമെ ആന്റ് പ്രിൻസിപ്പെയിൽനിന്ന്

ഭൂമിയുടെ പ്രതലത്തിൽ, ദക്ഷിണധ്രുവത്തിൽനിന്നും ഉത്തരധ്രുവത്തിൽനിന്നും തുല്യ അകലത്തിലായി രേഖപ്പെടുത്താവുന്ന ഒരു സാങ്കൽ‌പിക രേഖയാണ്‌ ഭൂമദ്ധ്യരേഖ. ഇത് ഭൂമിയെ ഉത്തരാർദ്ധവും ദക്ഷിണാർദ്ധവുമായി വിഭജിക്കുന്നു. മറ്റു ഗ്രഹങ്ങളുടെയും ആകാശവസ്തുക്കളുടെയും മദ്ധ്യരേഖകൾ സമാനമായ രീതിയിലാണ്‌ നിർ‌വചിക്കുന്നത്.

ഇക്വഡോർ എന്ന രാജ്യത്തിന്‌ ആ പേര്‌ വന്നത് ഭൂമദ്ധ്യരേഖ അതിലൂടെ കടന്നു പോകുന്നതിനാലാണ്‌. ഭൂമധ്യരേഖയുടെ സ്പാനിഷ് പേരാണ് ഇക്വഡോർ എന്നത്.

[തിരുത്തുക] അക്ഷാംശം

പ്രധാന ലേഖനം: അക്ഷാംശം

ഭൂമദ്ധ്യരേഖക്ക് സമാന്തരമായി ഉത്തരാർദ്ധഗോളത്തിലും ദക്ഷിണാർദ്ധഗോളത്തിലും രേഖപ്പെടുത്താവുന്ന രേഖകളെയാണ്‌ അക്ഷാംശം എന്നു പറയുന്നത്.

"http://ml.wikipedia.org/w/index.php?title=ഭൂമദ്ധ്യരേഖ&oldid=1307832" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ