ഈജിപ്റ്റ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(ഈജിപ്റ്റ് എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഈജിപ്റ്റ്‌‍‍
(ദേശീയ പതാക) (ദേശീയ ചിഹ്നം)
image:LocationEgypt.png
ഔദ്യോഗിക ഭാഷ‍ അറബിക്
തലസ്ഥാനം കെയ്റോ
ഗവണ്‍മെന്‍റ്‌ പാര്‍ലമെന്‍ററി ജനാധിപത്യം‌
പ്രസിഡന്‍റ് ഹോസ്നി മുബാറക്
പ്രധാനമന്ത്രി‌ ഡോ. അഹമ്മദ് നസീഫ്
വിസ്തീര്‍ണ്ണം 10,01,409 കി.മീ.²
ജനസംഖ്യ
 
 ജനസാന്ദ്രത:

7,75,05,756(2005)
75/കി.മീ.²
സ്വാതന്ത്ര്യ വര്‍ഷം 1958
മതങ്ങള്‍ ഇസ്ലാം (80%)
ക്രിസ്തുമതം (18%)
നാണയം പൗണ്ട്
സമയ മേഖല UTC+2
ഇന്റര്‍നെറ്റ്‌ സൂചിക .eg
ടെലിഫോണ്‍ കോഡ്‌ 20

വടക്കേ ആഫ്രിക്കയിലെ ഒരു രാജ്യമാണ് ഈജിപ്ത് (അറബി: مصر , ഔദ്യോഗിക നാമം അറബ് റിപ്പബ്ലിക്ക് ഓഫ് ഈജിപ്ത്). ആഫ്രിക്കയില്‍ നിന്ന് ഏഷ്യയിലേക്കുള്ള കരമാര്‍ഗ്ഗമായ സിനായ് ഉപദ്വീപ് ഈജിപ്തിലാണ്. ഈജിപ്തിന്റെ വിസ്തീര്‍ണ്ണം 1,001,450 ച.കി.മീ (386,560 ച.മൈല്‍‌) ആണ്. ലിബിയ (പടിഞ്ഞാറ്), സുഡാന്‍ (തെക്ക്), ഗാസ, ഇസ്രായേല്‍ (കിഴക്ക്) എന്നിവയാണ് ഈജിപ്തിന്റെ അതിരുകള്‍. ഈജിപ്തിന്റെ വടക്കേ തീരം മെഡിറ്ററേനിയന്‍ കടലും (മദ്ധ്യധരണാഴി) കിഴക്കേ തീരം ചെങ്കടലും ആണ്.

ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഈജിപ്ത്. ഈജിപ്തിലെ 7.8 കോടി ജനങ്ങളില്‍ (2007-ലെ വിവരം) ഭൂരിഭാഗവും നൈല്‍ നദീതടങ്ങള്‍ക്ക് സമീപം താമസിക്കുന്നു. (ഏകദേശം 40,000 ച.കി.മീ അല്ലെങ്കില്‍ 15,450 ച.മൈല്‍) നൈല്‍ നദീതടങ്ങള്‍ മാത്രമാണ് ഈജിപ്തില്‍ കൃഷിക്ക് അനുയോജ്യമായ ഭൂവിഭാഗം.[1] ഈജിപ്തിലെ ഒരു വലിയ ഭാഗം സഹാറ മരുഭൂമിയുടെ ഭാഗമാണ്. ഇവിടെ ജനവാസം വളരെ കുറവാണ്. ഈജിപ്തിന്റെ ജനസംഘ്യയുടെ പകുതിയും നഗരങ്ങളില്‍ താമസിക്കുന്നു. ഇതില്‍ കൂടുതലും ജനസാന്ദ്രത കൂടിയ കൈറോ, അലക്സാണ്ഡ്രിയ, എന്നീ നഗരങ്ങളിലും നൈല്‍ നദീതടത്തിലെ മറ്റ് നഗരങ്ങളിലും വസിക്കുന്നു.

പുരാതന ഈജിപ്ഷ്യന്‍ സംസ്കാരത്തിനു പ്രശസ്തമാണ് ഈ രാജ്യം. ഗിസയിലെ പിരമിഡുകള്‍, സ്ഫിങ്സ്, തുടങ്ങി ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്മാരകങ്ങളില്‍ ചിലത് ഈജിപ്തിലാണ്. തെക്കന്‍ നഗരമായ ലക്സറില്‍ ഒരുപാട് പുരാതന സ്മാരകങ്ങള്‍ ഉണ്‍ട്. കര്‍ണാക്ക് ക്ഷെത്രം, രാജാക്കന്മാരുടെ താഴ്വര (വാലി ഓഫ് കിങ്ങ്സ്) തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. ഇന്ന് ഈജിപ്ത് മദ്ധ്യപൂര്‍‌വ്വ ദേശത്തെ ഒരു പ്രധാന രാഷ്ട്രീയ സാംസ്കാരിക കേന്ദ്രമാണ്.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

കറുത്ത ഭൂമി എന്നര്‍ത്ഥം വരുന്ന കെമെറ്റ് എന്നായിരുന്നു ഈജിപ്തിന്റെ പഴയ പേര്.നൈല്‍ നദിയിലെ വെള്ളപ്പൊക്കം വഴി വന്നടിയുന്ന കറുത്ത മണ്ണാണ് ഭൂരിഭാഗവും.നൈല്‍ നദീതീരങ്ങളില്‍ ശിലായുഗമനുഷ്യര്‍ ജീവിച്ചിരുന്നു എന്നതിന് ശിലാലിഖിതങ്ങളായ തെളിവുകളുണ്ട്.ചില ഭാഗങ്ങള്‍ മരുഭൂമിയാകും‌വരെ വേട്ടയാടലും മീന്‍പിടുത്തവും മുഖ്യ‌ഉപജീവനമഅര്‍ഗ്ഗമായിരുന്നു.ബി.സി.6000ത്തോടെ ധാരാളം കെട്ടിടങ്ങളും കൃഷിയിടങ്ങളും ഉണ്ടായി.നവീനശിലായുഗ കാലത്ത് ഗോത്രങ്ങളുണ്ടാവുകയും രാജവംശങ്ങളഅയി പരിണമിയ്ക്കുകയും ചെയ്തു.ഫറോവമാര്‍ ഉള്‍പ്പടെ പ്രശസ്തങ്ങളായ പല രാജവംശങ്ങളും ഈജിപ്ത് ഭരിച്ചു.

ബി.സി.343ഓടെ പേര്‍ഷ്യന്‍ ആക്രമത്തോടെ ഫറവോവംശം നാമാവശേഷമായി.പിന്നീട് ഗ്രീക്,റോമന്‍ ഭരണാധികാരികളാണ് ഭരിച്ചത്.എ.ഡി ഒന്നാം‌നൂറ്റാണ്ടോടെ ക്രിസ്തുമതം ഈജിപ്തില്‍ പ്രചരിച്ചു.തുര്‍ക്കി അസ്ഥാനമായ സാമ്രാജ്യം ആക്രമിയ്ക്കപ്പെട്ടതുവഴി ക്രിസ്തുമതക്കാര്‍ പീഡിപ്പിയ്ക്കപ്പെടുകയും ശേഷം എ.ഡി639വരെ മുസ്ലീം ഭരണത്തിന്‍കീഴിലായി.

1798ല്‍ നടന്ന ഫ്രഞ്ച് അധിനിവേശത്തെത്തുടര്‍ന്ന് ഈജ്ജിപ്തില്‍ സാമൂഹികപരിവര്‍ത്തനങ്ങളുണ്ടായി.തത്ഫലമായി അനേകം ആഭ്യന്തരയുദ്ധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു.അല്‍ബേനിയനായ മുഹമ്മദ് അലി ഭരണം ഏറ്റെടുത്തു.ഈജിപ്തിനെ ആധുനികവല്‍ക്കരിയ്ക്കുന്നതില്‍ ഇദ്ദേഹം മുഖ്യപങ്ക് വഹിച്ചു.ജലസേചനം,കാര്‍ഷികവികസനം,വ്യവസായവത്ക്കരണം ഇങ്ങനെ പല മേഖലകളിലും പുരോഗതിയുണ്ടായി.1869ല്‍ ഇദ്ദേഹത്തിന്റെ ചെറുമകന്‍ ഇസ്മയില്‍ പാഷയാണ് സൂയസ് കനാലിന്റെ പണിപൂര്‍ത്തിയാക്കിയത്.തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ ഈജിപ്ത് കീഴടക്കി.

1822 മുതല്‍ 1906വരെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങള്‍ നടന്നു.ഇക്കാലത്ത് ആദ്യരാഷ്ട്രീയപ്പാര്‍ട്ടി രൂപം‌കൊണ്ടു.ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ശക്തിയേറിയ സ്വാതന്ത്ര്യസമരങ്ങള്‍ക്ക് ഒടുവില്‍ 1922 ഫെബ്രുവരി22ന് ഈജിപ്ത് സ്വതന്ത്രമായി.

[തിരുത്തുക] ഭരണഘടന

1923ല്‍ ഭരണഘടന നിലവില്‍ വരികയും സാദ്‌സഗ്‌ലുല്‍ ആദ്യപ്രധാനമന്ത്രി ആവുകയും ചെയ്തു.ദുര്‍ബലമായ ഭരണസം‌വിധഅനമായിരുന്നു ഇക്കാലങ്ങളില്‍ ഉണ്ടായത്.നിരുത്തരവാദിത്വവും അരാജകത്വവും 1952ല്‍ ഭരണകൂടത്തിന്റെ പിരിച്ചുവിടലില്‍ അവസാനിച്ചു.ശേഷം 1953 ജൂണ്‍18ന് ഈജിപ്ത് റിപബ്ലിക് ആയി പ്രഖ്യാപിയ്ക്കപ്പെട്ടു.ജനറല്‍ മുഹമ്മദ് നയ്യിബ് ആദ്യ പ്രസിഡന്റായി അധികാരമേറ്റു.1956ഓടെ ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തില്‍നിന്നും പൂര്‍ണ്ണമായും ഈജിപ്ത് സ്വതന്ത്രമയി.

[തിരുത്തുക] പുരാതന ഈജിപ്ത്

ഈജിപ്ഷ്യന്‍ സംസ്ക്കാരത്തിന് ഏതാണ്ട് 5000വര്‍ഷത്തോളം പഴക്കമുണ്ട്.നൈല്‍ നദീതീരത്താണിത് ഉടലെടുത്തത്.ആയതിനാല്‍ തന്നെ ഈജിപ്ത് നൈലിന്റെ ദാനം എന്നാണറിയപ്പെടുന്നത്.ആദ്യത്തെ ദേശീയ സര്‍ക്കാര്‍,365ദിവസങ്ങളുള്ള ആദ്യകലണ്ടര്‍,കടലാസിന്റെ ആദ്യ രൂപമായ പാപിറസ്,വാസ്തുവിദ്യ,വൈദ്യശാസ്ത്രം തുടങ്ങിയവ ഈജിപ്തുകാരുടെ സംഭാവനകളില്‍ പെടുന്നു.തെക്കുപടിഞ്ഞാറന്‍ ഏഷ്യയിലെ സെമറ്റിക് ഭാഷയോട് സാദൃശ്യമുള്ളതായ ഭാഷ ഇവര്‍ ഉപയോഗിച്ചിരുന്നു.ചിഹ്നങ്ങളുപയോഗിച്ചഅയിരുന്നു എഴുതിയിരുന്നത്.700തരം ചിത്രങ്ങളടങ്ങിയിരുന്നു.

[തിരുത്തുക] ജനങ്ങള്‍

മൂന്നുതട്ടിലായിരുന്നു ഇവരെ വര്‍ഗ്ഗീകരിച്ചിരുന്നത്.ഉന്നതര്‍,ഇടത്തരക്കാര്‍,താഴേതട്ടിലുള്ളവര്‍ എന്നിങ്ങനെ.ഉന്നതര്‍ ഭൂപ്രഭുക്കള്‍,പുരോഹിതര്‍ എന്നിങ്ങനേയും കച്ചവടക്കാര്‍,കരകൗശലവിദ്ഗ്ധര്‍ എന്നിവര്‍ ഇടത്തട്ടിലും തൊഴിലാളികള്‍ താഴേത്തട്ടിലും പെടുന്നു.രാജാക്കന്മാര്‍ക്ക് ഒന്നിലധികം രാജ്ഞിമാരുണ്ടായിരുന്നു.സ്ത്രീകള്‍ പുരുഷന്മാര്‍ക്കുതുല്യം സ്ഥാനം വഹിച്ചു.വിദ്യാഭ്യാസം വളരേ കുറച്ചാളുകള്‍ക്ക് മാത്രമേ സിദ്ധിച്ചിരുന്നുള്ളൂ.

[തിരുത്തുക] ഭക്ഷണ,വസ്ത്രധാരണരീതികള്‍

റൊട്ടി ആയിരുന്നു പ്രധാനാഹാരം.കൂടാതെ പലതരം പഴങ്ങള്‍,പാല്‍,വെണ്‍ന എന്നിവയും ഉള്‍പ്പെട്ടിരുന്നു.ലിനന്‍ കൊണ്ടുള്‍ല വസ്ത്രങ്ങളായിരുന്നു വ്യാപകമായി ഉപയോഗിച്ചിരുന്നത്.നിറമുള്ള തലപ്പാവുകളും വെച്ചിരുന്നു

മണ്‍കട്ടകളും ചെളിയും ഉപയോഗിച്ചാണ് വീടുകള്‍ നിര്‍മ്മിച്ചിരുന്നത്.മേല്‍ക്കൂര പനയുടെ തടി കൊണ്ട് നിര്‍മ്മിച്ചു.താഴേതട്ടിലുള്ളവരുടെ വീടുകള്‍ക്ക് ഒരു മുറിയും ഇടത്തരക്കാരുടെ വീടുകള്‍ക്ക് മൂന്നുമുറികളും എന്നാല്‍ സമ്പന്നരുടെ വീടുകള്‍ക്ക് 70ലേറെ മുറികളും ഉണ്ടായിരുന്നു.വേട്ടയാടല്‍,മീന്‍പിടിത്തം,നീന്തല്‍ എന്നിവയായിരുന്നു മുഖ്യവിനോദങ്ങള്‍.

[തിരുത്തുക] മതം

ബഹുദൈവവിശ്വാസികളാണ് ഈജിപ്തുകാര്‍.റി എന്ന സൂര്യദേവനായിരുന്നു ആരാധനാമൂര്‍ത്തികളില്‍ പ്രധാനി.നല്ല വിളവുകിട്ടാന്‍ റെന്നുടെറ്റ് എന്ന ദേവതേയും മാതൃത്വത്തിന്റേയും സ്നേഹത്തേയും പ്രതിനിധീകരിയ്ക്കുന്ന ഒസിറിസ് എന്നിവരും ഇവരില്‍ ചിലതാണ്.ക്ഷേത്രപ്രവേശനം അനുവദിച്ചിരുന്നുഇല്ല എന്നതിനാല്‍ വീടുകളില്‍ വെച്ചുതന്നെ ആരാധന നടത്തിവന്നു.

പുനര്‍ജന്മത്തില്‍ വിശ്വസിയ്ക്കുന്നവരാണ് ഈജിപ്തുകാര്‍.അതുകൊണ്ടുതന്നെ മരിച്ചവരോടൊപ്പം പണവും അടുത്ത ജന്മത്തേയ്ക്കെന്ന നിലയില്‍ വേണ്ടവയും ചേര്‍ത്താണ് അടക്കം ചെയ്തിരുന്നത്. ബാര്‍ലിയായിരുന്നു പുരാതന ഈജിപ്തിലെ മുഖ്യകൃഷി.കൂടാതെ പയര്‍വര്‍ഗ്ഗങ്ങള്‍,ഈന്തപ്പഴം തുടങ്ങിയവയും കൃഷിചെയ്തിരുന്നു.പ്രധാനവ്യവസായം ലിനന്‍ വസ്ത്രങ്ങള്‍ ഉണ്ടാക്കി വില്‍ക്കലായിരുന്നു.പാത്രങ്ങള്‍,സുഗന്ധദ്രവ്യങ്ങള്‍,ആയുധങ്ങള്‍ എന്നിവയും നിര്‍മ്മിച്ചു.ഗതാഗതം പ്രധാനമായും നൈല്‍ നദിയിലൂടെയായിരുന്നു.പില്‍ക്കാലത്ത് കുതിരകളെ കെട്ടിയ രഥങ്ങളുപയോഗിച്ചു.ചുണ്ണാമ്പുകല്ലില്‍ പണിത അമ്പലങ്ങള്‍,പിരമിഡുകള്‍ ഇവയെല്ലാം വാസ്തുവിദ്യയുടെ തെളിവായി അവശേഷിയ്ക്കുന്നു.നൈലിന്റെ വെള്ളപ്പൊക്കത്തെ കേന്ദ്രീകരിച്ച് നിര്‍മ്മിച്ച 365ദിവസങ്ങളുള്ള ആദ്യകലണ്ടര്‍ ഈജിപ്തുകാരുടെ സംഭാവനയാണ്.

[തിരുത്തുക] ഭൂപ്രദേശം

വലുപ്പത്തില്‍ ലോകത്തിലെ 38ആമത്തെ സ്ഥാനമാണ് ഈജിപ്തിനുള്ളത്.ഈജിപ്തിനെ നാലുപ്രധാനമേഖലകളാക്കി തിരിച്ചിരിയ്ക്കുന്നു.

  • നൈല്‍വാലിയും ഡെല്‍റ്റയും
  • പടിഞ്ഞാറന്‍ മരുഭൂമി
  • കിഴക്കന്‍ മരുഭൂമി
  • സിനൈ ഉപദ്വീപ്

[തിരുത്തുക] ഭാഷ

അറബിയാണ് ഔദ്യോഗികഭാഷ.ഈജിപ്തിലെ കൈറോയിലെ ഭാഷയാണ് കൂടുതലായി ഉപയോഗിയ്ക്കുന്നത്.ബെര്‍ബര്‍എന്ന ഭാഷയും ഉപയോഗിയ്ക്കുന്നുണ്ട്.

[തിരുത്തുക] മതം,സാംസ്ക്കാരികം

ഇസ്ലാം മതമാണ് ഔദ്യോഗികമതം.സുന്നിവിഭാഗത്തില്‍ പെട്ട90ശതമാനത്തോളം വരുന്ന ഈ മതവിശ്വാസികള്‍ ഇവിടേയുണ്ട്.ക്രൈസ്തവവിഭാഗത്തില്‍ കോപ്റ്റിക് ക്രിസ്ത്യന്‍സ്എന്നീ വിഭാഗക്കാരാണേറേയും.

മഹത്തായ സാംസ്കാരികപാരമ്പര്യമുള്ള നാടാണ് ഈജിപ്ത്.സിനെമ,സംഗീതം,നാടകം ഈ രം‌ഗങ്ങളില്‍ ഇന്ന് ഈജിപ്ത് പ്രശസ്തമാണ്.പരമ്പരാഗത സംഗീതത്തിനുപുറമേ പാശ്ചാത്യസംഗീതവും ഇവര്‍ ആസ്വദിയ്ക്കുന്നവരാണ്.ഡ്രമ്മും ടംപറ്റും ഉപയോഗിച്ച് അവതരിപ്പിയ്ക്കുന്ന സെയ്ദിഎന്ന സം‌ഗീതം,ഫെലാനി,സവാഹീലിഎന്നിവയും പ്രശസ്തങ്ങളാണ്.ഷാബി,അല്‍-ജീല്‍ എന്നിവ ആധുനികസം‌ഗീതങ്ങളാണ്.ഫുട്‌ബോളും ചതുരം‌ഗവും ആണ് പ്രധാന വിനോദങ്ങള്‍.തദ്ദേശീയരും വിദേശീയരും ഒരുമിച്ചാഘോഷിയ്ക്കുന്ന പരമ്പരാഗതകലാരൂപങ്ങളും സര്‍ക്കസും എല്ലാം ഇവിടെ നടത്തുന്നു.

ഈജിപ്തുകാരില്‍ ഏറേയും പട്ടണങ്ങളില്‍ താമസിയ്ക്കുന്നവരാണ്.തലസ്ഥാനമഅയ കൈറോയിലാണ് അധികവും.രണ്ടാമത്തെ വലിയ നഗരം അലക്സാണ്‍ഡ്രിയ ആണ്.ഗ്രാമങ്ങളില്‍ അധികവും കൃഷിക്കാരാണ് വസിയ്ക്കുന്നത്.സ്വന്തമായ ഭൂമിയില്ലാത്ത ഇവര്‍ പാട്ടത്തിനെടുത്താണ് കൃഷിചെയ്യുന്നത്.പട്ടണത്തിലുള്ളവര്‍ യൂറ്യോപ്യന്‍ രീതിയിലുള്ള വസ്ത്രധാരണവും ഗ്രാമവാസികള്‍ പരമ്പരാഗതവസ്ത്രധഅരണരീതിയുമാണ് സ്വീകരിച്ചിരിയ്ക്കുന്നത്.ട്രൗസറും നീളന്‍കുപ്പായവും പുരുഷന്മാരും പര്‍ദ്ദ സ്ത്രീകളും ധരിയ്ക്കുന്നു.

[തിരുത്തുക] കൃഷി

ഈജിപ്തിലെ 40ശതമാനത്തോളം ജനങ്ങള്‍ കൃഷിചെയ്ത് ഉപജീവനം നടത്തുന്നു.നൈല്‍നദിക്കരയിലാണ് കൃഷിഭൂമിയിലേറേയും.കൃഷിയെ സഹായിയ്ക്കുന്നതിനുള്ള ജലസേചനമാര്‍ഗ്ഗങ്ങള്‍ കനാലുകള്‍,ഡാമുകള്‍ എന്നിവ വഴിയാണ്.പഞ്ജ്നികൃഷിയാണ് പ്രധാന നാണ്യവിള.ചോളം,ഓരഞ്ച്,കരിമ്പ്,ഉരുളക്കിഴങ്ങ്,അരി,തക്കാളി,ഗോതമ്പ് ഇവയും ഉണ്ട്.ആട്,ചെമ്മരിയാട്,കോഴി എന്നിവയുടെ വളര്‍ത്തലും സജീവമാണ്.നൈല്‍നദിക്കരയിലെ ഖനനം വഴി ധാരാളം പെട്രോളിയവും പ്രകൃതിവാതകവും ലഭിയ്ക്കുന്നു.


[2][3][4][5]

[തിരുത്തുക] അവലംബം

  1. ഉദ്ധരിച്ചതില്‍ പിഴവ്: അസാധുവായ <ref> ടാഗ്; UN_Pop എന്ന അവലംബങ്ങള്‍ക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  2. The Nuclear Tipping Point, P.15
  3. U.S., Egyptian Speakers Say Partnership Must Continue, Expand
  4. Egypt.
  5. Egypt-Trade and Diplomatic Relations with the US

"http://ml.wikipedia.org/wiki/%E0%B4%88%E0%B4%9C%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍