അബിജാൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അബീദ്‌ജാൻ District d'Abidjan |
|||
|---|---|---|---|
| — City — | |||
|
|||
|
|
|||
| സ്ഥാനം: 5°19′N 4°02′W / 5.317°N 4.033°Wസ്ഥാനം: 5°19′N 4°02′W / 5.317°N 4.033°W[1] | |||
| Country | |||
| Region | Lagunes Region | ||
| ഭരണം | |||
| • Mayor | Pierre Djédji Amondji | ||
| വിസ്തീർണ്ണം | |||
| • City | 2,119 km2 (818 sq mi) | ||
| • Urban | 422 km2 (163 sq mi) | ||
| ജനസംഖ്യ (2007)[2] | |||
| • City | 36,60,682 | ||
| • മെട്രോ | 61,69,102 | ||
| സമയമേഖല | GMT (യു.റ്റി.സി.+0) | ||
ഐവറികോസ്റ്റിന്റെ ഭരണ ആസ്ഥാനവും ഒരു പ്രധാന നഗരവുമാണ് അബീദ്‌ജാൻ. ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്ത് ഗിനി ഉൾക്കടലിന്റെ കരയിൽ സ്ഥിതിചെയ്യുന്നു. 1958-ൽ ഐവറികോസ്റ്റിന്റെ സ്വാതന്ത്യപ്രാപ്തിയോടെ ഇതിന് തലസ്ഥാന പദവി ലഭിച്ചു. അതോടുകൂടി നഗരത്തിന്റെ വളർച്ച തുടങ്ങുകയും ചെയ്തു. കടലിലേക്ക് ഉന്തിനിൽക്കുന്ന അർധദ്വീപിൽനിന്ന് അടുത്തുള്ള തടാകപ്രദേശങ്ങളിലേക്കും നഗരം വികസിച്ചുവരുന്നു. ഈ രണ്ടു ഭാഗങ്ങളെയും ബന്ധിക്കുന്ന ഒരു തോട് (വ്രിഡി കനാൽ) നിർമിക്കപ്പെട്ടിട്ടുണ്ട്. പശ്ചിമ ആഫ്രിക്കയിലേക്കുള്ള കടൽ-വ്യോമ ഗതാഗത കേന്ദ്രമാണ് ഇവിടം. ബുർക്കിനാഫാസൊയുമായി തീരദേശത്തെ ബന്ധപ്പെടുത്തുന്ന റെയിൽപ്പാതയുടെ തുടക്കവും ഇവിടെനിന്നാണ്. റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ വാഗദൂഗുവിലേക്കു പോകുന്ന ഈ റെയിൽപ്പാത ഐവറികോസ്റ്റിനെ ഉടനീളം സ്പർശിക്കുന്നു.
അവലംബം [തിരുത്തുക]
- ↑ "Ivory Coast Cities Longitude & Latitude". sphereinfo.com. ശേഖരിച്ചത് 18 November 2010.
- ↑ "UN world Urbanization Prospects estimate for 2007". United Nations. ശേഖരിച്ചത് 28 March 2011.
പുറംകണ്ണികൾ [തിരുത്തുക]
- http://www.abidjan.com/
- http://www.paa-ci.org/
- http://www.un.org/cyberschoolbus/habitat/profiles/abidjan.asp
- Images for Abidjan
| കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അബീജാൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |