അഡിസ് അബെബ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഡിസ് അബെബ
ኣዲስ ኣበባ
Nickname(s): yuiklop
Map of Ethiopia
നിർദേശാങ്കം: 9°38′0″N 38°42′0″E / 9.63333°N 38.70000°E / 9.63333; 38.70000
Country  Ethiopia
Chartered City Addis Ababa
സർക്കാർ
 • Mayor Kuma Demeksa
വിസ്തീർണ്ണം
 • City 530.14 km2(204.69 sq mi)
 • Land 530.14 km2(204.69 sq mi)
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 2,355 m(7,726 ft)
ജനസംഖ്യ(2007)
 • City 27,38,248
 • Density 5,165.1/km2(13/sq mi)
 • Urban 27,38,248
  [1]
സമയ മേഖല East Africa Time (UTC+3)

എത്യോപ്യയുടെ തലസ്ഥാനമാണ് അഡിസ് അബെബ. രാജ്യത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള നഗരവും ഇതുതന്നെ. 2007 കനേഷുമാരി പ്രകാരം 2,738,248 ആണ് ഇവിടുത്തെ ജനസംഖ്യ[1]. ആഫ്രിക്കൻ യൂണിയന്റെയും അതിന്റെ മുൻഗാമിയായ ഓർഗനൈസേഷൻ ഓഫ് ആഫ്രിക്കൻ യൂണിറ്റിയുടെയും ആസ്ഥാനവും ഈ നഗരമാണ്. അഡിസ് അബബെക്ക് ഒരേസമയം നഗര പദവിയും സംസ്ഥാന പദവിയുമുണ്ട്. ഈ നഗരത്തിനുള്ള ചരിത്ര, നയതന്ത്ര, രാഷ്ട്രീയ പ്രാധാന്യം മൂലം ഇതിനെ ആഫ്രിക്കയുടെ തലസ്ഥാനം എന്ന് വിശേഷിപ്പിക്കാറുണ്ട്. വളരെ വൈവിധ്യമാർന്നതാണ് ഇവിടുത്തെ ജനസമൂഹം. 80 ഭാഷകൾ സംസാരിക്കുന്ന, 80 രാജ്യങ്ങളിൽ നിന്നുള്ളതായ ജനങ്ങളും എത്യോപ്യയിലെ മിക്കവാറും എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ജനങ്ങളും ഇവിടെയുണ്ട്. ക്രിസ്തുമതം, ഇസ്ലാം മതം, ജൂതമതം എന്നിവയുൾപ്പെടെ വ്യത്യസ്തമായ മതങ്ങളിൽപെട്ടവരാണ് ഇവിടുത്തെ ജനങ്ങൾ.

അവലംബം[തിരുത്തുക]

  1. 1.0 1.1 Central Statistical Agency of Ethiopia. "Census 2007, preliminary (pdf-file)". ശേഖരിച്ചത്: 2009-05-20. 
"http://ml.wikipedia.org/w/index.php?title=അഡിസ്_അബെബ&oldid=1711824" എന്ന താളിൽനിന്നു ശേഖരിച്ചത്