നയ്റോബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നയ്റോബി, കെനിയ
Nairobi Skyline

Flag
നയ്റോബി, കെനിയ is located in Kenya
നയ്റോബി, കെനിയ
Location of Nairobi
സ്ഥാനം: 1°16′S 36°48′E / 1.267°S 36.8°E / -1.267; 36.8
Country Kenya
Province Nairobi Province
HQ City Hall
Founded 1899
Constituencies of Nairobi
ഭരണം
 • Mayor Geoffrey Majiwa
വിസ്തീർണ്ണം
 • നഗരം 684 km2 (264.1 sq mi)
Elevation 1,661 m (5,450 ft)
ജനസംഖ്യ (2007)
 • നഗരം 29,40,911
 • സാന്ദ്രത 4,230/km2 (10,955.6/sq mi)
 • Urban 3
 • മെട്രോ 4
സമയമേഖല EAT (യു.ടി.സി.+3)
വെബ്സൈറ്റ് http://www.nairobicity.org/

കെനിയയുടെ തലസ്ഥാനമാണ് നയ്റോബി. കെനിയയിലെ ഏറ്റവും വലിയ നഗരവും ഇത് തന്നെ. "തണുത്ത ജലത്തിന്റെ പ്രദേശം" എന്നർത്ഥമുള്ള മാസായി ഭാഷയിലെ "എങ്കാരെ ന്യിറോബി" എന്നതിൽ നിന്നാണ് നയ്റോബി എന്ന പേരുണ്ടായത്. [1]

1899ലാണ് നയ്റോബി സ്ഥാപിതമായത്. 1905ൽ കെനിയൗടെ തലസ്ഥാനം എന്ന പദവി മൊസാംബയിൽ നിന്ന് നയ്റോബിക്ക് ലഭിച്ചു.[2] നയ്റോബി പ്രവിശ്യ, നയ്റോബി ജില്ല എന്നിവയുടേയും തലസ്ഥാമാണ് ഈ നഗരം. രാജ്യത്തിന്റെ തെക്ക് ഭാഗത്തായി നയ്റോബി നദിയുടെ കരയിൽ സമുദ്ര നിരപ്പിൽ നിന്ന് 1661 മീറ്റർ (5450 അടി) ഉയരത്തിലാണ് നഗരം സ്ഥിതിചെയ്യുന്നത്.[3]

കിഴക്കൻ ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയേറിയ നഗരമാണ് നയ്റോബി. 30 ലക്ഷത്തിനും 49 ലക്ഷത്തിനും ഇടയിലാണ് ഇവിടുത്തെ ജനസംഖ്യ. 1999ലെ സെൻസസ് അനുസരിച്ച് 684 km² വിസ്തീർണമുള്ള നയ്റോബിയുടെ ഭരണ പ്രദേശത്ത് 2,143,254 ജനങ്ങൾ വസിക്കുന്നു.[4] ഇപ്പോൾ ആഫ്രിക്കയിലെ ഏറ്റവും വലിയ നാലാമത്തെ നഗരമാണ് നയ്റോബി.

ആഫ്രിക്കയിലെ രാഷ്ട്രീയപരമായും സാമ്പത്തികപരമായും വളരെ പ്രധാനപ്പെട്ട നഗരങ്ങളിലൊന്നാണ് നയ്റോബി.[5] പല കമ്പനികളും ഓർഗനൈസേഷനുകളും ഇവിടം ആസ്ഥാനമാക്കി പ്രവർത്തിക്കുന്നുണ്ട്.

ദ ഇൻഡിപെന്റന്റ് ദിനപ്പത്രം പുറത്തിറക്കിറക്കിയ ലോകതലസ്ഥാനം (കാപിറ്റൽ ഓഫ് ദ വേൾഡ്) പട്ടികയിൽ 58ആം സ്ഥാനത്താണ് നയ്റോബി.

[തിരുത്തുക] അവലംബങ്ങൾ

  1. Pulse Africa. "Not to be Missed: Nairobi 'Green City in the Sun'" (html). pulseafrica.com. http://www.pulseafrica.com/Highlights_1110000000_1_Nairobi+Green+City+In+The+Sun.htm, ശേഖരിച്ചത്: 2007-06-14. 
  2. Tomson Holidays. "Holidays in Nairobi" (html). thompson.co.uk. http://www.thomson.co.uk/destinations/africa/kenya/kenya/nairobi/holidays-nairobi.html, ശേഖരിച്ചത്: 2007-06-14. 
  3. AlNinga. "Attractions of Nairobi" (html). alninga.com. http://alninga.com/articles-directory/relationships/dating/attractions-of-nairobi.html, ശേഖരിച്ചത്: 2007-06-14. 
  4. "Central Bureau of Statistics". www.cbs.go.ke. http://www.cbs.go.ke/, ശേഖരിച്ചത്: ജനുവരി 13, 2007. 
  5. Bauk. "Håvar Bauck's city guide to Nairobi" (html). bauck.com. http://www.bauck.com/places/nairobi.asp#The_business_hub_of_Africa, ശേഖരിച്ചത്: 2007-06-17. 
"http://ml.wikipedia.org/w/index.php?title=നയ്റോബി&oldid=1291288" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ