വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓസ്ട്രേലിയ (ഭൂഖണ്ഡം)
 |
| വിസ്തീര്‍ണ്ണം |
8,560,000 km2 (3,305,000 sq mi) |
| ജനസംഖ്യ |
29,400,000 |
| Demonym |
ഓസ്ട്രേലിയന്‍ |
| ഭാഷകള്‍ |
ഓസ്ട്രേലിയന്‍ ഇംഗ്ലീഷ് |
| സമയമേഖലകള്‍ |
GMT+10, GMT+9.30, GMT+8 |
| വലിയ നഗരങ്ങള്‍ |
സിഡ്നി, Melbourne, Brisbane |
|
|
ഭൂമിയിലെ ഏറ്റവും ചെറിയ ഭൂഖണ്ഡമാണ് ഓസ്ട്രേലിയ. ഭൂഖണ്ഡം എന്നതിന് സാര്‍വ്വത്രികമായി അംഗീകരിക്കപ്പെടുന്ന ഒരു നിര്‍വ്വചനം നിലവിലില്ല, "ഭൗമോപരിതലത്തില്‍ തുടര്‍ച്ചയായി വിതരണം ചെയ്യപ്പെട്ട ഭൂഭാഗങ്ങള്‍" (ഓസ്ക്ഫോര്‍ഡ് ഇംഗ്ലീഷ് നിഘണ്ടു) എന്നതാണ് പൊതുവില്‍ സ്വീകാര്യമായത്. ഈ നിര്‍വ്വചനം പ്രകാരം ഓസ്ട്രെലിയയുടെ പ്രധാനം ഭൂഭാഗം മാത്രമേ ഭൂഖണ്ഡത്തില്‍പ്പെടുന്നുള്ളൂ, ടസ്മാനിയ, ന്യൂ ഗിനിയ തുടങ്ങിയ ദ്വീപുകള്‍ ഇതില്‍പ്പെടുന്നില്ല. ഭൂഗര്‍ഭശാസ്ത്രം, ഭൗതീക ഭൂമിശാസ്ത്രം തുടങ്ങിയവയുടെ വീക്ഷണത്തില്‍ ഭൂഖണ്ഡം എന്നാല്‍ അതിന്റെ അടിത്തറയും അടിത്തറയില്‍ സ്ഥിതിചെയ്യുന്ന ദ്വീപുകളും കൂടിയുള്ളതാണെന്നാണ് വിവക്ഷ. ഈ നിര്‍വ്വചനം അനുസരിച്ച് ടസ്മാനിയ, ന്യൂ ഗിനിയ എന്നിവയും അടുത്തുള്ള മറ്റു ദ്വീപുകളും ഓസ്ട്രേലിയന്‍ ഭൂഖണ്ഡത്തിന്റെ ഭാഗമാണ്, കാരണം ഇവ ഒരേ ഭൂമിശാസ്ത്ര ഭൂഭാഗത്തിലാണ് സ്ഥിതിചെയ്യുന്നത്.