ഹഖാമനിഷിയാന്‍ പേര്‍ഷ്യന്‍ സാമ്രാജ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(Achaemenid Empire എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
هخامنشیان
ഹഖാമനിഷിയാന്‍
അക്കീമെനിഡ് പേര്‍ഷ്യന്‍ സാമ്രാജ്യം[ഖ]
സാമ്രാജ്യം
Median Empire.svg
 
Neo babylonia empire 540 bc.svg
ബി.സി.ഇ. 550 – 330 MacedonEmpire.jpg
 
Diadochen1.png
Location of അക്കീമെനിഡ്
Achaemenid Empire at its greatest extent under Emperor Darius the Great in 500 BC.
തലസ്ഥാനം അന്‍ഷാന്‍,
എക്ബറ്റാന,
പാസര്‍ഗഡേ,
പെര്‍സിപ്പോളിസ്,
Susa
ഭാഷ പേര്‍ഷ്യന്‍, എലാമൈറ്റ്, അരമായ,ഹീബ്രു
മതം സൊറോസ്ട്രിയനിസം[ക]
Government ഏകാധിപത്യം
President
 - 559 BC–529 BC Cyrus II the Great
Darius I the Great
 - 336 BC–330 BC Darius III
Historical era Ancient history
 - Established ബി.സി.ഇ. 550
 - കാംബിസെസ് രണ്ടാമന്‍ പുരാതന ഈജിപ്ത് പിടിച്ചടക്കി. ബി.സി.ഇ. 525
 - പെഴ്സെപൊളിസ് നഗരത്തില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ബി.സി.ഇ. 515
 - ഗ്രീക്കോ പേര്‍ഷ്യന്‍ യുദ്ധങ്ങള്‍ ബി.സി.ഇ. 498–448
 - ഈജിപ്തുകാരുടെ കലാപം വിജയിച്ച് ഈജിപ്ത് സ്വതന്ത്രമായി. ബി.സി.ഇ. 404
 - അലക്സാണ്ടറുമായുള്ള യുദ്ധത്തില്‍ പരാജയം ബി.സി.ഇ. 334 –330
 - ദാരിയസ് മൂന്നാമനെ ബെസ്സസ് വധിച്ചു. ബി.സി.ഇ. 330
Currency Daric and Siglos

വിശാല ഇറാന്റെ (ഇറാന്‍ ഗണ്യമായ സാംസ്കാരിക സ്വാധീനം ചെലുത്തിയ പ്രദേശങ്ങളുടെ) ഭൂരിഭാഗം ഭൂവിഭാഗവും ഭരിച്ച ആദ്യത്തെ പേര്‍ഷ്യന്‍ സാമ്രാജ്യം ആയിരുന്നു ഹഖാമനീഷിയാൻ പേർഷ്യൻ സാമ്രാജ്യം അഥവാ അക്കീമെനിഡ് സാമ്രാജ്യം. (Persian: هخامنشیان IPA: [haχɒmaneʃijɒn]) (ക്രി.മു. 550-330). രണ്ടാമത്തെ മഹത്തായ ഇറാനിയന്‍ സാമ്രാജ്യവും ആയിരുന്നു അക്കീമെനിഡ് സാമ്രാജ്യം (മെഡിയന്‍ സാമ്രാജ്യം ആയിരുന്നു ആദ്യത്തേത്). സാമ്രാജ്യത്തിന്റെ അധികാരോന്നതിയില്‍ 75 ലക്ഷം ചതുരശ്ര കിലോമീറ്ററോളം വിസ്തൃതിയുണ്ടായിരുന്ന അക്കീമെനിഡ് സാമ്രാജ്യം ഗ്രീക്ക്-റോമന്‍ പുരാതന പാരമ്പര്യം അവകാശപ്പെടാവുന്ന സാമ്രാജ്യങ്ങളില്‍ ഭൂമിശാസ്ത്രപരമായി ഏറ്റവും വലുതായിരുന്നു. മഹാനായ സൈറസ് സ്ഥാപിച്ച ഈ സാമ്രാജ്യം മൂന്ന് ഭൂഖണ്ഡങ്ങളില്‍ പരന്നുകിടന്നു. അഫ്ഗാനിസ്ഥാന്‍, പാക്കിസ്താന്‍, മദ്ധ്യേഷ്യ, ഏഷ്യാ മൈനര്‍, ത്രേസ്, കരിങ്കടലിന്റെ തീരപ്രദേശങ്ങളുടെ ഭൂരിഭാഗവും, ഇറാഖ്, വടക്കന്‍ സൌദി അറേബ്യ, ജോര്‍ഡാന്‍, ഇസ്രയേല്‍, ലെബനന്‍, സിറിയ, പുരാതന ഈജിപ്തിന്റെ എല്ലാ പ്രധാന ജനവാസ കേന്ദ്രങ്ങളും, തുടങ്ങി പടിഞ്ഞാറ് ലിബിയ വരെ അക്കീമെനിഡ് സാമ്രാജ്യം വ്യാപിച്ചു. പാശ്ചാത്യ ചരിത്രത്തില്‍ അക്കീമെനിഡ് സാമ്രാജ്യം ഗ്രീക്കോ-പേര്‍ഷ്യന്‍ യുദ്ധങ്ങളില്‍ ഗ്രീക്ക് നഗര രാഷ്ട്രങ്ങളുടെ ശത്രുവായി അറിയപ്പെടുന്നു. ബാബിലോണിയന്‍ ബന്ധനത്തില്‍ നിന്നും ഇസ്രയേലികളെ മോചിപ്പിച്ചതിനും അരമായ ഭാഷ സാമ്രാജ്യത്തിന്റെ ഔദ്യോഗിക ഭാഷ ആക്കിയതിനും ആയിരുന്നു ഈ ശത്രുത. സാമ്രാജ്യത്തിന്റെ ബൃഹത്തായ വിസ്തൃതിയും നീണ്ടകാലത്തെ നിലനില്‍പ്പും കാരണം ഇന്നും ലോകത്തിനു ചുറ്റുമുള്ള രാജ്യങ്ങളില്‍ ഭാഷ, മതം, വാസ്തുവിദ്യ, തത്വചിന്റ, നിയമം, സര്‍ക്കാര്‍ എന്നിവയില്‍ പേര്‍ഷ്യന്‍ സ്വാധീനം നിലനില്‍ക്കുന്നു.

ഉള്ളടക്കം

[തിരുത്തുക] തുടക്കം

ബി.സി.ഇ. 490-ആമാണ്ടിലെ പേർഷ്യൻ സാമ്രാജ്യത്തിന്റെ ആധിപത്യപ്രദേശങ്ങൾ
സാമ്രാജ്യം അതിന്റെ പരമാവധി വിസ്തൃതിയിൽ

ഹഖാമനീഷ്യൻ വംശത്തിലെ കാംബൈസസ് ഒന്നാമന്റെ പിൻ‌ഗാമിയായി ബി.സി.ഇ. 599-ൽ ഇറാനിയൻ പീഠഭൂമിയുടെ തെക്കുകിഴക്കുഭാഗത്തുള്ള അൻഷാന്റെ രാജാവായി സൈറസ് അധികാരത്തിലേറി. ഇക്കാലത്ത് മെഡിയൻ സാമ്രാജ്യത്തിന്റെ സാമന്തരായാണ് ഹഖാമനീഷ്യൻ വംശക്കാർ അൻഷാൻ ഭരിച്ചിരുന്നത്. ബി.സി.ഇ. 550-ൽ സൈറസിന്റെ നേതൃത്വത്തിലുള്ള പേർഷ്യക്കാർ തങ്ങളുടെ മേലാളന്മാരായിരുന്ന മെഡിയക്കാരെ പരാജയപ്പെടുത്തി[1]‌. ഈ വിജയത്തോടെ മെഡിയൻ സാമ്രാജ്യത്തിൽ നിന്നും സ്വതന്ത്രമായി ഹഖാമനീഷിയാൻ സാമ്രാജ്യം ഉടലെടുത്തു.

[തിരുത്തുക] ചക്രവർത്തിമാർ

[തിരുത്തുക] സൈറസ്

പ്രധാന ലേഖനം: മഹാനായ സൈറസ്

ഹഖാമനീഷ്യൻ സാമ്രാജ്യത്തിലെ ആദ്യത്തെ ചക്രവർത്തിയാണ് മഹാനായ സൈറസ് എന്നറിയപ്പെടുന്ന സൈറസ് രണ്ടാമൻ. മെഡിയൻ രാജാവായ അസ്റ്റെയേജെസിനെയാണ് സൈറസ് പരാജയപ്പെടുത്തിയത്. ഹെറോഡോട്ടസിന്റെ അഭിപ്രായത്തിൽ സൈറസ്, അസ്റ്റയേജസിന്റെ പൗത്രനാണ്[2]‌. ഈ വിജയത്തോടെ ഹഖാമനീഷ്യൻ സാമ്രാജ്യം വടക്കു പടിഞ്ഞാറ് കപ്പാഡോസിയ മുതൽ കിഴക്ക് പാർത്തിയയും ഹൈർക്കാനിയയും വരെയുള്ള ഒരു വലിയ ഭൂവിഭാഗത്തിന്റെ അധികാരികളായി[1]. പടിഞ്ഞാറൻ തുർക്കിയിലെ ലിഡീയ മുതൽ കിഴക്കൻ ഇറാൻ വരെയും വടക്ക് അർമേനിയൻ മലകൾ മുതൽ പേർഷ്യൻ ഉൾക്കടൽ വരെയുള്ള വലിയ ഭൂപ്രദേശമാണ് സൈറസിന്റെ അധീനതയിലായത്. സൈറസ് ആക്രമിച്ചു കീഴടക്കിയതാണോ അതോ മെഡിയരിൽ നിന്നും പിന്തുടർച്ചയായി ലഭിച്ചതാണോ എന്ന് നിശ്ചയമില്ലെങ്കിലും ബി.സി.ഇ. 530-ൽ സൈറസിന്റെ മരണസമയത്ത്, ഇന്നത്തെ അഫ്ഘാനിസ്ഥാനും സമീപപ്രദേശങ്ങളും ഹഖാമനീഷ്യൻ സാമ്രാജ്യത്തിന്റെ അധീനതയിലായി. ഇറാനിയൻ പീഠഭൂമിയുടെ കിഴക്കൻ ഭാഗങ്ങളിലെ സൈറസിന്റെ പടയോട്ടങ്ങളെപ്പറ്റി നിരവധി കഥകളുണ്ട്. കാബൂളീന് വടക്കുള്ള കാപിസയിലെ കോട്ട സൈറസ് തകർത്തു എന്നും ഇന്നത്തെ ഖോഡ്സെന്റിനടുത്ത് (പഴയ ലെനിനാബാദ്) സിർ ദാര്യയുടെ തീരത്ത് സൈറസ് ഒരു കോട്ട പണിതിട്ടുണ്ട്. സൈറസിന്റെ മരണവും ഈ കിഴക്കൻ ഭാഗങ്ങളിൽ വച്ചായിരുന്നു. ഇന്നത്തെ ഇറാന്റെ വടക്കുഭാഗത്തുള്ള കാരാകും മരുഭൂമിയിലെവിടെയോ വച്ചാണ് സൈറസിന്റെ മരണം സംഭവിച്ചതെന്നും കരുതുന്നു. പെർസെപോളിസിന് വടക്കുള്ള പാസർഗഡേയിലെ തന്റെ കൊട്ടരവളപ്പിലാണ് സൈറസിന്റെ മൃതദേഹം അടക്കം ചെയ്തത്. ഇവിടെ ഇദ്ദേഹത്തിന്റെ ശവകുടീരം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.[2].

[തിരുത്തുക] കാംബൈസസ് രണ്ടാമൻ, ബർദിയ

ബി.സി.ഇ. 530-ൽ സൈറസ് മരണമടഞ്ഞതിനുശേഷം കാംബൈസസ് രണ്ടാമൻ അദ്ദേഹത്തിന്റെ പിന്‍‌ഗാമിയായി. ബി.സി.ഇ. 522 വരെ കാംബൈസസ് അധികാരത്തിലിരുന്നു.[1]. തനിക്കെതിരെയുള്ള ഒരു കലാപം അടിച്ചമർത്തുന്നതിനായി ഈജിപ്തിലേക്ക് പോയ കാംബൈസസ് രണ്ടാമൻ, തന്റെ സേനയോടൊപ്പം അവിടെ നിന്ന് പേർഷ്യയിലേക്ക് തിരിക്കുമ്പോഴാണ് ബി.സി.ഇ. 522-ൽ അപ്രതീക്ഷിതമായി മരണമടഞ്ഞത്. കാംബൈസസിന്റെ സഹോദരനായ ബാർദിയ ആണ് ഈ കലാപം നയിച്ചിരുന്നത് എന്ന് പറയപ്പെടുന്നു. (ഹെറോഡോട്ടസ് ബാർദിയയെ സ്മെർദിസ് എന്നാണ് വിളിക്കുന്നത്). കാംബൈസസിന്റെ മരണശേഷം ഉടൻ തന്നെ അതായത് ബി.സി.ഇ. 522 ജൂലൈ ഒന്നാം തിയതി ബർദിയ രാജാവായി അധികാരത്തിലേറി. എന്നാൽ ബർദിയയുടെ ഭരണം ഏതാനും മാസങ്ങൾ മാത്രമേ നീണ്ടു നിന്നുള്ളൂ[2].

തന്റെ സഹോദരൻ കാംബൈസസ് അധികാരത്തിലിരിക്കുമ്പോൾ, ബർദിയ, വടക്ക് സിഥിയൻ ഭൂരിപക്ഷപ്രദേശത്തെ സത്രപ് ആയിരുന്നു. കാംബൈസസിനെതിരെ ബർദിയ കലാപത്തിനു പുറപ്പെട്ടപ്പോൾ കൂട്ടായി മെഡിയൻ നേതാക്കളേയും വടക്ക് സിഥിയൻ ഭൂരിപക്ഷപ്രദേശങ്ങളിലെ മറ്റു സത്രപരേയും കൂട്ടുപിടിച്ചിരുന്നു. ഇങ്ങനെ സാമ്രാജ്യത്തിന്റെ വടക്ക് സിഥിയൻ ഭൂരിപക്ഷപ്രദേശങ്ങളും തെക്കുള്ള പേർഷ്യൻ പ്രദേശങ്ങളും തമ്മിലുള്ള ഒരു ചേരിപ്പോര് ഉടലെടുത്തു. ഈ സാഹചര്യം ബർദിയയും, പിന്നീട് ദാരിയസ് ഒന്നാമനും അടക്കമുള്ള നേതാക്കൾ നന്നായി മുതലെടുത്തു എന്നു വേണം കരുതാൻ.

കംബൈസസിന്റെ മരണശേഷം ബർദിയ അധികാരത്തിലേറിയതോടെ തെക്കുള്ള പേർഷ്യൻ നേതാക്കൾ അയാൾക്കെതിരെ കലാപമാരംഭിച്ചു. തുടർന്ന് ബർദിയ മെഡിയയിൽ അഭയം പ്രാപിച്ചു. പേർഷ്യക്കാർ ഇയാളെ ആൾമാറാട്ടക്കാരനായും സിഥിയൻ പുരോഹിതനായും ചിത്രീകരിച്ചു.

പേർഷ്യക്കാരായ മാർഗിയാനയിലെ ഫ്രാദയും പെഴ്സിസിലെ വാഹ്യാസ്‌ദാതയും ബർദിയക്കെതിരെ ശക്തമായ കലാപമുയർത്തി. അറാകോസിയ അടക്കം ഇറാനിയൻ പീഠഭൂമിയുടെ തെക്കുഭാഗം മുഴുവൻ പെട്ടെന്ന് തന്നെ വാഹ്‌യാസ്‌ദാത തന്റെ നിയന്ത്രണത്തിലാക്കി.

ഒരു സിഥിയൻ ആധിപത്യപ്രദേശവും, ഹഖാമനീഷ്യൻ സാമ്രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രവുമായിരുന്ന ബാക്ട്രിയയിൽ നിന്നും ബർദിയക്ക് ഇക്കാലത്ത് സഹായം ലഭിച്ചു.. ബാക്ട്രിയയിൽ നിന്ന് സേനാനായകന്മാരായിരുന്ന ദാദർശിഷ്, പടിഞ്ഞാറ്‌ മാർഗിയാനയിലേക്കും, വിവാന ഹിന്ദുക്കുഷിന് തെക്കോട്ടും കടന്ന് യഥാക്രമം ഫ്രാദയുടേയും വാഹ്‌യാസ്‌ദാതയുടേയും കലാപങ്ങൾക്ക് അറുതി വരുത്തി. എങ്കിലും ഇതിനു മുൻപേ ദാരിയസ് ഒന്നാമൻ ബർദിയയെ കൊലപ്പെടുത്തിയിരുന്നു.

[തിരുത്തുക] ദാരിയസ് ഒന്നാമൻ

പ്രധാന ലേഖനം: ദാരിയസ് ഒന്നാമൻ

അധികാരത്തിലേറി മൂന്നു മാസം തികഞ്ഞപ്പോഴേക്കും അതായത് ബി.സി.ഇ. 522 സെപ്റ്റംബർ 29-ന് ഹഖാമനീഷ്യൻ വംശത്തിലെ ഒരു യുവാവ്, മെഡിയയിൽ വച്ച് ബർദിയയെ വധിച്ച് അധികാരം പിടിച്ചെടുത്തു. ദാരിയസ് ആയിരുന്നു ഈ കൊലയാളി. തുടർന്ന് ഭരണമേറ്റ ദാരിയസ് ബി.സി.ഇ. 486 വരെ അധികാരത്തിലിരുന്നു.

അധികാലബ്ദിയെക്കുറിച്ചും അതിന്റെ പശ്ചാത്തലത്തെക്കുറിച്ചുമുള്ള തന്റെ ഭാഷ്യം ബെഹിസ്തുൻ ലിഖിതത്തിൽ ദാരിയസ് വിശദീകരിക്കുന്നുണ്ട്. ബർദിയ ഒരു ആൾമാറാട്ടക്കാരനായിരുന്നെന്നും, യഥാർത്ഥ ബർദിയയെ വർഷങ്ങൾക്കു മുൻപ് കാംബൈസസ് വധിച്ചുവെന്നും ദാരിയസ് പറയുന്നു. ഈ ആൾമാറാട്ടക്കാരൻ ഗൗമത എന്ന ഒരു മെഡിയൻ പുരോഹിതനായിരുന്നു എന്നും ദാരിയസ് തുടർന്നു പറയുന്നു. സെപ്റ്റംബർ 29-ന് അധികാരത്തിലേറിയതിനു ശേഷം സാമ്രാജ്യത്തിന്റെ വിവിധകോണുകളിൽ ദാരിയസിനെതിരായി പല അട്ടിമറിശ്രമങ്ങളും നടക്കുകയും, ദാരിയസ് തന്റെ സേനാനായകരോടോത്ത്ത് ഇവയെല്ലാം ഒരു വർഷത്തിനുള്ളിൽ അടിച്ചമർത്തിയെന്നും ബെഹിസ്തൂൻ ലിഖിതത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ കാംബൈസസിന്റെ പിൻ‌ഗാമിയായിരുന്ന ബർദിയയുടെ നിരവധി എതിരാളികളിൽ ഒരാൾ മാത്രമായിരുന്നു ദാരിയസ് എന്നാണ് ചരിത്രകാരന്മാർ കണക്കാക്കുന്നത്. സമാനരായ മറ്റ് എതിരാളികളിൽ നിന്നും വ്യത്യസ്ഥനായി, ഹഖാമനീഷ്യൻ വംശത്തിൽ ജനിച്ചു എന്നതും, ഒരു ഹഖാമനീഷ്യൻ തലസ്ഥാനത്തു വച്ച് രാജാവിനെ വധിക്കാൻ സാധിച്ചു എന്നതും ദാരിയസിന് താരതമ്യേന എളുപ്പത്തിൽ രാജപദവിയും കൊട്ടാരവും മറ്റു അധികാരസ്ഥാപനങ്ങളുടേയും നിയന്ത്രണം പിടിച്ചടക്കുന്നത് താരതമ്യേന എളൂപ്പമായി. ദാരിയസ് വധിച്ച ബർദിയ, കാംബൈസസിന്റെ യഥാർത്ഥ സഹോദരൻ തന്നെയായിരുന്നെന്നും, ദാരിയസിനെതിരെ എന്നു പറയുന്ന കലാപങ്ങൾ ബർദിയക്കെതിരായി തുടങ്ങിയതാണെന്നും കരുതപ്പെടുന്നു.[2].

മുൻ‌കാലത്തെപ്പോലെ മെഡിയക്കാരുടെ അടിമകളായി വീണ്ടും മാറാതിരിക്കാൻ ദാരിയസിന്റെ അധികാരലബ്ദി പേർഷ്യക്കാർക്ക് സഹായകരമായെന്നാണ് ഹെറോഡോട്ടസ് അഭിപ്രായപ്പെടുന്നത്.പേർഷ്യക്കാരേയും സിഥിയരേയും ഒരു പോലെ വിശ്വാസത്തിലേടുക്കാൻ സാധിച്ചതാണ് ദാരിയസിന്റെ പ്രധാന നേട്ടം. വടക്കും തെക്കുമായി വിഘടിച്ചു നിന്ന സാമ്രാജ്യത്തെ ഏകീകരിക്കാൻ ദാരിയസിന്റെ നേതൃത്വത്തിന് സാധിച്ചു. അതുകൊണ്ടുതന്നെ പേർഷ്യൻ സാമ്രാജ്യത്തിന്റെ സ്ഥാപകപിതാവായും ദാരിയസ് വിലയിരുത്തപ്പെടുന്നു[2].

[തിരുത്തുക] മറ്റു ചക്രവർത്തിമാർ

ചക്രവർത്തി വിവരങ്ങൾ ഭരണകാലം
ക്സെർക്സെസ് ഒന്നാമൻ ദാരിയുസ് ഒന്നാമന്റെ പുത്രൻ ബി.സി.ഇ. 485-465
അർടാക്സെർക്സെസ് ഒന്നാമൻ ക്സെർക്സെസ് ഒന്നാമന്റെ പുത്രൻ ബി.സി.ഇ. 465-424
ക്സെർക്സെസ് രണ്ടാമൻ അർടാക്സെർക്സെസ് ഒന്നാമന്റെ പുത്രൻ ബി.സി.ഇ. 424
സോഗ്ദിയാനുസ് ക്സെർക്സെസ് രണ്ടാമന്റെ അർദ്ധസഹോദരനും പ്രതിയോഗിയുമായിരുന്നു ബി.സി.ഇ.424-423
ദാരിയുസ് രണ്ടാമൻ ക്സെർക്സെസ് രണ്ടാമന്റെ അർദ്ധസഹോദരനും പ്രതിയോഗിയുമായിരുന്നു ബി.സി.ഇ. 423-405
അർടാക്സെർക്സെസ് രണ്ടാമൻ ദാരിയുസ് രണ്ടാമന്റെ പുത്രൻ ബി.സി.ഇ. 404-359
അർടാക്സെർക്സെസ് മൂന്നാമൻ അർടാക്സെർക്സെസ് രണ്ടാമന്റെ പുത്രൻ ബി.സി.ഇ. 358-338
അർടാക്സെർക്സെസ് നാലാമൻ അർടാക്സെർക്സെസ് മൂന്നാമന്റെ പുത്രൻ ബി.സി.ഇ. 338-336
ദാരിയുസ് മൂന്നാമൻ ദാരിയുസ് രണ്ടാമന്റെ പൗത്രന്റെ പുത്രൻ (great grandson) ബി.സി.ഇ. 336-330

[തിരുത്തുക] അവസാനം

അലക്സാണ്ടറുടെ ആക്രമണമായിരുന്നു പേര്‍ഷ്യന്‍ അക്കാമെനിഡ് സാമ്രാജ്യത്തിന്റെ പതനത്തിന്‌ കാരണമെന്നു പറയാമെങ്കിലും ആഭ്യന്തരപ്രശ്നങ്ങളും ഈ പതനത്തിന്‌ ആക്കം കൂട്ടിയിട്ടുണ്ട്. സാമ്രജ്യത്തിലെ അവസാന ചക്രവര്‍ത്തിയായിരുന്ന ദാരിയസ് മൂന്നാമന്റെ (ഭരണകാലം: ബി.സി.ഇ. 336 - 330) കാലത്ത് ബി.സി.ഇ. 334-ല്‍ അലക്സാണ്ടര്‍ ഏഷ്യാ മൈനര്‍ ആക്രമിച്ച് തന്റെ ആക്രമണപരമ്പരക്ക് തുടക്കമിട്ടു[3]‌.

ബി.സി.ഇ. 334-ലെ ഗ്രാനിക്കസ് യുദ്ധം, 332-ലെ ഇസ്സസ് യുദ്ധം, 331-ലെ ഗോഗമേല യുദ്ധം എന്നീ യുദ്ധങ്ങളിലൂടെ ഈജിപ്ത് അടക്കമുള്ള പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ അലക്സാണ്ടറുടെ അധീനതയിലായി. തുടര്‍ന്ന് സൂസ പിടിച്ചടക്കിയ അലക്സാണ്ടര്‍ ബി.സി.ഇ. 330-ന്റെ ആരംഭത്തില്‍ പെര്‍സെപോളിസും കീഴടക്കി. ഇവിടെ നിന്നും ദാരിയസ് മൂന്നാമന്‍ അഭയം നേടിയിരുന്ന എക്ബാത്താനയിലേക്ക് അലക്സാണ്ടര്‍ തിരിച്ചു. ഇക്കാലത്ത് ബാക്‌ട്രിയയിലെ സത്രപ് ആയിരുന്ന ബെസ്സസ് എക്‌ബാത്താനയില്‍ ദാരിയസ് മൂന്നാമനെ ബന്ധിയാക്കി വച്ചിരിക്കുകയായിരുന്നു. അലക്സാണ്ടര്‍ ഇവിടെയെത്തുന്ന സമയത്ത്, ബെസ്സസ്, ദാരിയസ് മൂന്നാമനെ വധിക്കുകയും അര്‍ടാക്സെര്‍‌ക്സെസ് എന്ന പേരില്‍ സ്വയം പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ രാജാവായി പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്ന് ബെസ്സസ് ഇവിടം ഉപേക്ഷിച്ച് ബാക്ട്രിയയിലേക്ക് മടങ്ങി. തുടർന്ന് അലക്സാണ്ടർ, ബാക്ട്രിയയടക്കമുള്ള ശേഷിച്ച കിഴക്കൻ പ്രദേശങ്ങളും കീഴടക്കി.

[തിരുത്തുക] സാംസ്കാരികപുരോഗതി

[തിരുത്തുക] അരമായ ഭാഷയുടെ വളർച്ച

പ്രധാന ലേഖനം: അരമായ

അരമായ ഭാഷയുടേയും അതിന്റെ ലിപിയുടേയ്യും വളർച്ചക്ക് ഹഖാമനിഷിയാൻ സാമ്രാജ്യത്തിന്റെ സംഭാവന വളരെ വലുതാണ്. സാമ്രാജ്യത്തിന്റെ അധീനപ്രദേശങ്ങളിലെല്ലാം ഈ ഭാഷ പ്രചരിപ്പിക്കപ്പെട്ടു. പല ദേശങ്ങളിലും, പ്രത്യേകിച്ച് ഇന്നത്തെ അഫ്ഘാനിസ്താൻ പ്രദേശത്തെ പ്രാദേശിക ഭാഷകൾ എഴുതുന്നതിന് അരമായ ലിപി ഉപയോഗിക്കപ്പെട്ടു. ഹഖാമിനീഷിയൻ സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷവും, പാർത്തിയൻ, സോഗ്ദിയൻ, ഖ്വാറസ്മിയൻ തുടങ്ങിയ ഭാഷകൾ എഴുതുന്നതിന് അരമായ ലിപി ഉപയോഗിക്കപ്പെട്ടു വന്നു. പ്രാകൃതഭാഷ എഴുതുന്നതിന് വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ അരമായ ലിപി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഈ മേഖലയിൽ, അരമായ ലിപി, ഖരോശ്തി എന്ന പേരിൽ രൂപാന്തരം പ്രാപിച്ചു. ഹഖാമനീഷ്യൻ സാമ്രാജ്യകാലത്തിന് നൂറ്റാണ്ടുകൾക്കു ശേഷവും വടക്കു പടിഞ്ഞാറൻ ഇന്ത്യ, മദ്ധ്യേഷ്യ, പടിഞ്ഞാറൻ ചൈന എന്നിവിടങ്ങൾ ഖരോശ്തി ലിപി ഉപയോഗത്തിലിരുന്നു[2].

[തിരുത്തുക] കുറിപ്പുകള്‍

.^ ഔദ്യോഗികമായി ഈ സാമ്രാജ്യത്തിന് മതം ഉണ്ടായിരുന്നില്ല. സമൂഹത്തിലെ ഉന്നത കുലജാതരുടെ ഇടയില്‍ മാത്രം സൊറാസ്ട്രിയനിസം പ്രചരിച്ചിരുന്നു. രാജകുടുംബത്തിന്റെയും മതം സൊറാസ്ട്രിയനിസം ആയിരുന്നു. എന്നാല്‍ ജൂതമതം തുടങ്ങിയ മറ്റു പല മതങ്ങളും ജനങ്ങള്‍ ആചരിച്ചിരുന്നു.

.^ അക്കീമെനിഡ് സാമ്രാജ്യത്തിന്റെ കൊടിയടയാളം ക്രിംസണ്‍ പശ്ചാത്തലത്തില്‍ സ്വര്‍ണ്ണ നിറമുള്ള ഫാല്‍ക്കണ്‍ ആയിരുന്നു[4][5]

[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 Voglesang, Willem (2002). "6-Scythian Horsemen". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK.. pp. 91. ISBN 978-1-4051-8243-0. 
  2. 2.0 2.1 2.2 2.3 2.4 2.5 Voglesang, Willem (2002). "7- Opening up to the west=96-108". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK.. ISBN 978-1-4051-8243-0. 
  3. Voglesang, Willem (2002). "8 - The Greeks". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK.. pp. 114-120. ISBN 978-1-4051-8243-0. 
  4. Vexilloid of |the Achaemenid Empire:
  5. Flags |of Persian History:


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം