അലക്സാണ്ട്രിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Alexandria
إسكندرية Eskendereyya
Ⲣⲁⲕⲟⲧⲉ Rakote
San Stefano Beach in Alexandria
San Stefano Beach in Alexandria
അപരനാമം: Pearl of the Mediterranean
Location of Alexandria on the map of Egypt
Location of Alexandria on the map of Egypt
Coordinates: 31°12′N 29°55′E / 31.2, 29.917
Country Flag of Egypt.svg Egypt
Founded 334 BC
ഭരണം
 - Governor Adel Labib
വിസ്തീര്‍ണ്ണം
 - Total 2,679 km² (1,034.4 sq mi)
ജനസംഖ്യ (2006)
 - Total 4,110,015
  CAPMS 2006 Census
സമയമേഖല EST (UTC+2)
 - Summer (DST) +3 (UTC)


ഈജിപ്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് അലക്സാണ്ട്രിയ. الإسكندرية

41 ലക്ഷമാണ് ഇവിടുത്തെ ജനസംഖ്യ. രാജ്യത്തെ ഏറ്റവും വലിയ തുറമുഖം കൂടിയായ അലക്സാണ്ട്രിയയിലൂടെയാണ് ഈജിപ്തിലെ 80%-ഓളം കയറ്റുമതിയും ഇറക്കുമതിയും നടക്കുന്നത്. ഇത് ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടെയാണ്.

ഉത്തര-മദ്ധ്യ ഈജിപ്തില്‍ മെഡിറ്ററേനിയന്‍ കടല്‍ത്തീരത്തിന്റെ 32 കിലോമീറ്ററിലായി ഈ നഗരം വ്യാപിച്ച് കിടക്കുന്നു. പ്രകൃതി വാതക നിക്ഷേപവും സൂയസില്‍ നിന്നുള്ള എണ്ണ പൈപ്പുകളും അലക്സാണ്ട്രിയയെ ഒരു പ്രധാന വ്യവസായ കേന്ദ്രമാക്കുന്നു. മെഡിറ്ററേനിയന്‍ കടലിനും ചെങ്കടലിനും ഇടയിലായുള്ള സ്ഥാനം മൂലം മുന്‍ കാലങ്ങളില്‍ യൂറോപ്പും ഏഷ്യയും തമ്മിലുള്ള വ്യാപാരങ്ങളുടേ ഒരു കേന്ദ്രമായും അലക്സാണ്ട്രിയ പ്രവര്‍ത്തിച്ചിരുന്നു.

പുരാതന കാലത്ത് അലക്സാണ്ട്രിയ ലോകത്തിലെ ഏറ്റവും പ്രശസ്തമായ നഗരങ്ങളിലൊന്നായിരുന്നു. 334 ബി.സി.യില്‍ ഒരു ഫറവോ പട്ടണത്തിനു ചുറ്റുമായി മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തിയാണ് ഈ നഗരം സ്ഥാപിച്ചത്. 641-ലെ മുസ്ലീം ആക്രമണം വരെ ഈ നഗരം ഈജിപ്തിന്റെ തലസ്ഥാനമായിരുന്നു.

അലക്സാണ്ട്രിയയിലെ ദീപസ്തംഭം, അലക്സാണ്ട്രിയയിലെ ഗ്രന്ഥശാല തുടങ്ങിയവ പുരാതന കാലത്ത് ഈ നഗരത്തിന് വളരെയധികം പ്രശസ്തി നേടിക്കൊടുത്തിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം