ബിയാസ് നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ബിയാസ് നദി
മനാലിയിലെ വനവിഹാറില്‍ നിന്നുമുള്ള ദൃശ്യം
മനാലിയിലെ വനവിഹാറില്‍ നിന്നുമുള്ള ദൃശ്യം
ഉത്ഭവം ഹിമാചലിലെ റോഹ്‌തങ്ങ്മലനിരകള്‍
നദീമുഖം സത്‌ലജ്
നദീതട രാജ്യം/ങ്ങള്‍‍ ഇന്ത്യ
നീളം 460 കി. മി
ഉത്ഭവ സ്ഥാനത്തെ ഉയരം 3960 മീറ്റര്‍/13,051 അടി
ശരാശരി ഒഴുക്ക് 52 m³/s
നദീതട വിസ്തീര്‍ണം 20,303km²


സിന്ധുനദിയുടെ പ്രധാന പോഷകനദികളിലൊന്നാണ്‌ ബിയാസ്. പഞ്ചാബിന് ആ പേര് നല്‍കുന്ന പഞ്ചനദികളില്‍ ഒന്നുമാണ്‌ ഇത്. ഏകദേശം 470 കിലോമീറ്റര്‍ (290 മൈല്‍) നീളമുണ്ട്. പുരാതന ഭാരതത്തില്‍ ആര്‍ജികി, വിപാസ് എന്നീ പേരുകളിലും പുരാതന ഗ്രീക്കില്‍ ഹൈഫാസിസ് എന്നും അറിയപ്പെട്ടിരുന്നു. ഹിമാചലില്‍, പ്രത്യേകിച്ചും പണ്ഡിതന്മാര്‍ ഈ നദിയെ വിപാശ എന്നു വിളിക്കുന്നു. മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ ബി.സി 326ലെ സാമ്രാജ്യത്തിന്റെ ഏറ്റവും കിഴക്കുഭാഗത്തെ അതിര്‍ത്തിയാണ് ബിയാസ് നദി.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

മഹാഭാരത കര്‍ത്താവായ വേദ വ്യാസന്റെ പേരില്‍നിന്നാണ് ബിയാസ് എന്ന പേരിന്റെ ഉല്പത്തി എന്ന് പറയപ്പെടുന്നു. [അവലംബം ചേര്‍ക്കേണ്ടതുണ്ട്]ബിയാസ് എന്ന സ്ഥലത്തുകൂടെ ഒഴുകുന്നതു കൊണ്ടാണ്‌ ബിയാസ് നദി എന്ന പേര്‍ വന്നത് എന്നും വിശ്വസിക്കുന്നവരുണ്ട് [1]വിപാശ എന്ന പേരിനു പിന്നില്‍ ഒരു ഐതിഹ്യമുണ്ട്[2]

[തിരുത്തുക] ഐതിഹ്യം

വസിഷ്ഠന്റെ ശാപത്തിനു പാത്രമായ മിത്രസഹന്‍ രാക്ഷസരൂപമെടുത്ത് മഹര്‍ഷിയുടെ ആദ്യപുത്രനായ ശക്തിയേയും മറ്റു നൂറു പുത്രന്മാരേയും കൊന്നു ഭക്ഷിച്ചു. പുത്രദുഃഖത്തില്‍ വിവശനായ വസിഷ്ഠന്‍ സ്വന്തം ശരീരം കയറുകൊണ്ട് വരിഞ്ഞ് ബിയാസ് നദിയില്‍ ചാടി ആത്മഹത്യചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ നദി അതിന്റെ തരംഗങ്ങള്‍ കൊണ്ട് കയര്(പാശം) മുഴുവന്‍ തകര്‍ത്ത് വസിഷ്ഠനെ രക്ഷിച്ചു എന്നും അന്നു മുതല്‍ നദിക്ക് വിപാശ എന്ന പേരുമുണ്ടായി എന്ന് മഹാഭാരതത്തിലെ ആദിപര്‍‌വ്വത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

[തിരുത്തുക] ഉത്ഭവം

റോഹ്താങ്ങ് ചുരം
റോഹ്താങ്ങ് ചുരം

ഇന്ത്യയിലെ ഹിമാചല്‍ പ്രദേശ് സംസ്ഥാനത്തില്‍ ഹിമാലയ പര്‍‌വതത്തിലെ റോഹ്താങ്ങ് ചുരത്തിലാണ് ബിയാസിന്റെ ഉദ്ഭവം. റോഹ്തങ്ങ് പാസിനു സമീപത്തു നിന്നും തെക്കോട്ടൊഴുകുന്ന ഒരു മലയൊഴുക്കും കിഴക്കുനിന്നു പടിഞ്ഞാറോട്ടൊഴുകുന്ന രണ്ടു മലയൊഴുക്കും ചേര്‍ന്നാണ്‌ ഈ നദി രൂപമെടുക്കുന്നത്. [3] സമുദ്രനിരപ്പില്‍നിന്നും നാലായിരത്തോളം മീറ്റര്‍ ഉയരത്തിലാണ് ഈ പ്രദേശം.

[തിരുത്തുക] പ്രയാണം

ഉത്ഭവസ്ഥാനത്തുനിന്നും പടിഞ്ഞാറോട്ടൊഴുകുന്ന നദി മണ്ഡി, ഹമീര്‍പൂര്‍, ധര്‍മ്മശാല എന്നീ സ്ഥലങ്ങളിലൂടെ ഒഴുകി ഹിമാചല്‍ പ്രദേശിന്റെ പടിഞ്ഞാറേ അതിര്‍ത്തിയിലെത്തുമ്പോള്‍ പെട്ടന്ന് തെക്കോട്ട് തിരിഞ്ഞ് പഞ്ചാബ് സമതലത്തില്‍ പ്രവേശിക്കുന്നു. ലാര്‍ജി മുതല്‍ തല്‍‌വാര വരെ മലയിടുകകുകളിലൂടെ ഒഴുകുന്ന ബിയാസ് തുടര്‍ന്ന് ഏകദേശം 50 കിലോമീറ്ററോളം തെക്കോട്ടും 100 കിലോമീറ്ററോളം തെക്കുപടിഞ്ഞാറോട്ടും ഒഴുകി ബിയാസ് എന്ന സ്ഥലത്തെത്തുന്നു. ഈ സ്ഥലം കടന്നുപോകുന്ന നദി പഞ്ചാബിലെ അമൃത്‌സറിന് കിഴക്കും കപൂര്‍‌ത്തലക്ക് തെക്ക് പടിഞ്ഞാറിം ഉള്ള ഹരികേ എന്ന സ്ഥലത്തുവച്ച് സത്‌ലജില്‍ ചേരുന്നു. സത്‌ലജ് പാക്കിസ്ഥാനിലെ പഞ്ചാബിലേക്ക് കടക്കുകയും ഉച്ചില്‍ വച്ച് ചെനാബ് നദിയുമായി ചേര്‍ന്ന് പാഞ്ച്നാദ് നദി രൂപികരിക്കുകയും ചെയുന്നു. പാഞ്ച്നാദ് പിന്നീട് മിഥന്‍‌കോട്ടില്‍ വച്ച് സിന്ധു നദിയിയോട് ചേരുന്നു. ബിയാസ് നദി പാക്കിസ്ഥാനിലേക്ക് പ്രവേശിക്കുന്നില്ല.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

[തിരുത്തുക] ആധാരസൂചിക

  1. കേണല്‍ എന്‍.ബി. നായര്‍, ഇന്ത്യയിലെ നദികള്‍; കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, കേരള 1994.
  2. കേണല്‍ എന്‍.ബി. നായര്‍, ഇന്ത്യയിലെ നദികള്‍; കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, കേരള 1994.
  3. കേണല്‍ എന്‍.ബി., നായര്‍ (2006). ഇന്ത്യയിലെ നദികള്‍. തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. ISBN 81-7638-506-9. 

[തിരുത്തുക] കുറിപ്പുകള്‍

ഭാരതത്തിലെ പ്രമുഖ നദികള്‍ Flag of India
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നര്‍മദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോന്‍ | ഗന്തക് | ഗോമതി | ചംബല്‍ | ബേത്വ | ലൂണി | സബര്‍‌മതി | മാഹി | ഹൂഗ്ലീ | ദാമോദര്‍ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാര്‍ | പെരിയാര്‍ | വൈഗൈ
"http://ml.wikipedia.org/wiki/%E0%B4%AC%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%B8%E0%B5%8D_%E0%B4%A8%E0%B4%A6%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം