സോൻ നദി
| സോൻ നദി (Saun) | |
| Savan | |
| River | |
| രാജ്യം | India |
|---|---|
| സംസ്ഥാനങ്ങൾ | Madhya Pradesh, Uttar Pradesh, Jharkhand, Bihar |
| Region | Baghelkhand |
| Tributaries | |
| - left | Ghaghar River |
| - right | Banas River, Gopad River, Rihand River, Kanhar River, North Koel River |
| പട്ടണങ്ങൾ | Sidhi, Dehri, Patna |
| Landmark | Indrapuri Barrage |
| ഉത്ഭവം | Amarkantak |
| - elevation | 600 m (1,969 ft) |
| നദീമുഖം/സംഗമം | Ganges River |
| - coordinates | 25°42′9″N 84°51′54″E / 25.70250°N 84.86500°E |
| നീളം | 784 km (487 mi) |
മധ്യ ഇന്ത്യയിലെ ഒരു നദിയാണ് സോൻ. ഗംഗാ നദിയുടെ ദക്ഷിണ പോഷകനദികളിൽ ഏറ്റവും വലുതാണിത്. ഏകദേശം 784 കിലോമീറ്റർ(487മൈൽ) നീളമുള്ള സോൻ ഇന്ത്യയിലെ ഏറ്റവും വലിയ നദികളിൽ ഒന്നാണ്. ഛത്തീസ്‌ഗഢ് സംസ്ഥാനത്തിലാണ് ഇതിന്റെ ഉദ്ഭവസ്ഥാനം.
പ്രയാണം [തിരുത്തുക]
ഉദ്ഭവസ്ഥാനത്തുനിന്ന് വടക്ക്-വടക്ക് പടിഞ്ഞാറൻ ദിശയിൽ മധ്യപ്രദേശിലൂടെ ഒഴുകുന്നു. തെക്ക് പടിഞ്ഞാറ്-വടക്ക് കിഴക്കൻ ഡിശയിൽ സ്ഥിതിചെയ്യുന്ന കൈമുർ പർവതനിരകൾ നദിയുടെ തുടർന്നുള്ള പ്രയാണത്തിന് തടസമാകുന്നതിനാൽ ഒഴുക്ക് കിഴക്ക് ദിശയിലേക്ക് മാറുന്നു. പിന്നീട് കൈമൂർ പ്രർവതനിരകൾക്ക് സമാന്തരമായി കിഴക്ക്-വടക്ക് കിഴക്കൻ ദിശയിൽ ഉത്തർപ്രദേശ്, ബീഹാർ സംസ്ഥനങ്ങളിലൂടെ ഒഴുകുന്നു.
പോഷകനദികൾ [തിരുത്തുക]
ഇന്ദ്രാപുരി അണക്കെട്ട് [തിരുത്തുക]
സോൻ നദിക്ക് കുറുകേയുള്ള ഇന്ദ്രാപുരി അണക്കെട്ട് ഇന്ത്യയിലെ ഏറ്റവും നീളമേറിയ അണക്കെട്ടുളിൽ ഒന്നാണ്. വലരെ വലിയ അളവിൽ ജലം ശേഖരിക്കുന്ന ഈ അണക്കെട്ട് ബീഹാറിലെ ഡെഹ്രി നഗരത്തിൽ നിന്ന് 5 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു. അതിൽ നിന്നൊഴുകുന്ന രണ്ട് പ്രധാന കനാലുകളും മറ്റ് ചെറിയ കനാലുകളും ചേർന്നാണ് ബീഹാറിന്റെ മധ്യ,പടിഞ്ഞാറൻ ഭാഗങ്ങളിൽ മുഴുവൻ ജലസേചനം നടത്തുന്നത്
| ഭാരതത്തിലെ പ്രമുഖ നദികൾ | |
|---|---|
| ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നർമദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലുജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോൻ | ഗന്തക് | ഗോമതി | ചംബൽ | ബേത്വ | ലൂണി | സബർമതി | മാഹി | ഹൂഗ്ലീ | ദാമോദർ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാർ | പെരിയാർ | വൈഗൈ |