ഭീമാ നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ ഒരു നദിയാണ് ഭീമ. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ നദി ഒഴുകുന്നത്. 725 കിലോമീറ്റര്‍ ആണ് ഇതിന്റെ നീളം. മഹാരാഷ്ട്രയിലെ രണ്ട് പ്രധാന നദികളിലൊന്നായ കൃഷ്ണ നദിയുടെ പ്രധാനപ്പെട്ട പോഷക നദിയാണ് ഭീമ. ഇതിന്റെ ഫലഭൂവിഷ്ടമായ നദിക്കരകള്‍ വളരെ ജനസാന്ദ്രമാണ്.

[തിരുത്തുക] ഉദ്ഭവസ്ഥാനം

ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തില്‍ സഹ്യാദ്രിയുടെ പടിഞ്ഞാറ് ഭാഗത്ത് കരജതിന് അടുത്തായി സ്ഥിതിചെയ്യുന്ന ഭീമശങ്കര്‍ മലനിരകളിലാണ് ഭീമാ നദിയുടെ ഉദ്ഭവം.

[തിരുത്തുക] പ്രയാണം

ഉദ്ഭവസ്ഥാനത്തുനിന്ന് ഭീമാ നദി തെക്ക്-കിഴക്കന്‍ ദിശയില്‍ 725 കിലോമീറ്റര്‍ ദൂരം ഒഴുകുന്നു. ഈ നീണ്ട യാത്രയില്‍ പല ചെറു നദികളും ഭീമയില്‍ വന്ന് ചേരുന്നു. കുന്ദലി, ഘോദ്, ഭാമ, ഇന്ദ്രയാനി, മുല, മുത, പാവ്ന എന്നിവയാണ് പൂനെ പ്രദേശത്ത് ഇതിന്റെ പ്രധാന പോഷക നദികള്‍. ചാന്ദനി, കാമിനി, മോശി, ബോറി, സിന, മാന്‍, ഭോഗ്വാട്ടി, നിര എന്നിവയാണ് സോലാപൂറിലെ ഇതിന്റെ പ്രധാന പോഷക നദികള്‍.

ഭാരതത്തിലെ പ്രമുഖ നദികള്‍ Flag of India
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നര്‍മദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോന്‍ | ഗന്തക് | ഗോമതി | ചംബല്‍ | ബേത്വ | ലൂണി | സബര്‍‌മതി | മാഹി | ഹൂഗ്ലീ | ദാമോദര്‍ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാര്‍ | പെരിയാര്‍ | വൈഗൈ


അക്ഷാംശവും രേഖാംശവും: 16°25′N 77°17′E / 16.417, 77.283

"http://ml.wikipedia.org/wiki/%E0%B4%AD%E0%B5%80%E0%B4%AE%E0%B4%BE_%E0%B4%A8%E0%B4%A6%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം