രാവി നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഇന്ത്യയിലും പാക്കിസ്ഥാനിലുമായി ഒഴുകുന്ന ഒരു നദിയാണ് രാവി. പഞ്ചനദികളില്‍ ഒന്നാണിത്. വേദങ്ങളില്‍ ഇരാവതി, പരുഷാനി എന്നീ പേരുകളില്‍ അറിയപ്പെടുന്നു. രാവിയുടെ ആകെ നീളം ഏകദേശം 720 കിലോമീറ്റര്‍ ആണ്. ഹിമാചല്‍ പ്രദേശിലെ ചമ്പ ജില്ലയിലെ കുളുവിന് വടക്കുള്ള മണാലി എന്ന സ്ഥലത്താണ് ഈ നദിയുടെ ഉദ്ഭവസ്ഥാനം. മലനിരകളിലൂടെ ഒഴുകിപഞ്ചാബ് സമതലത്തില്‍ എത്തിച്ചേരുന്നു. കുറച്ചുദൂരം ഇന്‍ഡോ-പാക്ക് അതിര്‍ത്തിയിലൂടെ ഒഴുകിയശേഷം രാവി പാക്കിസ്ഥാനിലെ ചെനാബ് നദിയോട് ചേരുന്നു. സിന്ധൂ നദീജല ഉടമ്പടി പ്രകാരം ഈ നദിയിലെ ജലം ഇന്ത്യക്ക് അവകാശപ്പെട്ടതാണ്.

ഭാരതത്തിലെ പ്രമുഖ നദികള്‍ Flag of India
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നര്‍മദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോന്‍ | ഗന്തക് | ഗോമതി | ചംബല്‍ | ബേത്വ | ലൂണി | സബര്‍‌മതി | മാഹി | ഹൂഗ്ലീ | ദാമോദര്‍ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാര്‍ | പെരിയാര്‍ | വൈഗൈ
"http://ml.wikipedia.org/wiki/%E0%B4%B0%E0%B4%BE%E0%B4%B5%E0%B4%BF_%E0%B4%A8%E0%B4%A6%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം