തുംഗഭദ്ര നദി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| തുംഗഭദ്ര | |
|---|---|
| ഉത്ഭവം | കൂഡലി,ഷിമോഗ ജില്ല,കർണാടക |
| നദീമുഖം/സംഗമം | കൃഷ്ണ നദി,ആന്ധ്രാപ്രദേശ് |
| നദീതട സംസ്ഥാനം/ങ്ങൾ | കർണാടക,ആന്ധ്രാപ്രദേശ് |
ദക്ഷിണേന്ത്യയിലെ ഒരു പുണ്യനദിയാണ് തുംഗഭദ്ര. കർണാടകയിലൂടെയും ആന്ധ്രാപ്രദേശിന്റെ ഒരു ഭാഗത്തുകൂടെയും ഒഴുകുന്നു. കൃഷ്ണ നദിയുടെ പ്രധാന പോഷകനദിയാണ് തുംഗഭദ്ര. രാമായണത്തിൽ പമ്പ എന്ന പേരിൽ പരാമർശിക്കപ്പെടുന്ന നദി തുംഗഭദ്രയാണ്. ഇപ്പോൾ കേരളത്തിലെ ഒരു നദിയാണ് പമ്പ എന്ന പേരിൽ അറിയപ്പെടുന്നത്.
പ്രയാണം [തിരുത്തുക]
കർണാടക സംസ്ഥാനത്തിലാണ് തുഗഭദ്രയുടെ ഉദ്ഭവസ്ഥാനം. പശ്ചിമഘട്ടത്തിന്റെ കിഴക്കൻ ചെരുവിലൂടെ ഒഴുകിയെത്തുന്ന തുംഗ, ഭദ്ര എന്നീ നദികളുടെ സംയോജനം മൂലമാണ് ഈ നദി രൂപംകൊള്ളുന്നത്. ആന്ധ്രാപ്രദേശിൽവച്ച് തുംഗഭദ്ര കൃഷണാ നദിയിൽ ലയിക്കുന്നു.
തുംഗഭദ്ര നദീതടപദ്ധതി [തിരുത്തുക]
ഒരു വിവിധോദ്ദേശ്യ നദീതട പദ്ധതിയാണ് തുഗഭദ്ര നദീതടപദ്ധതി. കർണാടകയിലെ ഹോസ്പറ്റ് ജില്ലയിലാണ് അണക്കെട്ട് സ്ഥിതിചെയ്യുന്നത്. കർണാടക, ആന്ധ്രാപ്രദേശ് എന്നിവയാണ് ഈ അണക്കെട്ടിന്റെ ഗുണഭോക്തൃ സംസ്ഥാനങ്ങൾ.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
| ഭാരതത്തിലെ പ്രമുഖ നദികൾ | |
|---|---|
| ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നർമദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലുജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോൻ | ഗന്തക് | ഗോമതി | ചംബൽ | ബേത്വ | ലൂണി | സബർമതി | മാഹി | ഹൂഗ്ലീ | ദാമോദർ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാർ | പെരിയാർ | വൈഗൈ |