ഗന്തക് നദി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യയിലൂടെയും നേപ്പാളിലൂടെയും ഒഴുകുന്ന ഒരു നദിയാണ് ഗന്തക്. നേപ്പാളില്‍ ഇത് ഗന്തകി, കലി ഗന്തകി, നാരായണി (ത്രിശൂലിയുമായി ചേര്‍ന്ന ശേഷം) എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഗംഗാ നദിയുടെ ഒരു പോഷകനദിയാണിത്. നേപ്പാളിലെ മസ്റ്റാങ് ജില്ലയിലെ ടിബറ്റന്‍ സമതലത്തിലാണ് കലി ഗന്തകിയുടെ ഉദ്ഭവം. സമുദ്രനിരപ്പില്‍നിന്ന് 7620 മീറ്റര്‍ ഉയരത്തിലാണ് ഈ പ്രദേശം. നേപ്പാളിലെ പ്രധാന ജലവൈദ്യുത പദ്ധതിയും ഇന്‍ഡോ-നേപ്പാള്‍ അതിര്‍ത്തിയിലെ വാല്‍മികിനഗറിലെ ജലസേചന, ജലവൈദ്യുത പദ്ധതിയും ഈ നദിയിക്ക് കുറുകെയാണ് നിര്‍മിച്ചിരിക്കുന്നത്. ത്രിവേണിയില്‍ വച്ചാണ് നദി ഇന്ത്യയിലേക്ക് കടക്കുന്നത്. പാറ്റ്നക്കടുത്തവച്ച് ഗംഗയോട് ചേരുന്നു. 630 കിലോമീറ്റര്‍ ആണ് ഈ നദിയുടേ ആകെ നീളം. അതില്‍ 330 കിലോമീറ്റര്‍ നേപ്പാളിലൂടെയും ടിബറ്റിലൂടെയും 300 കിലോമീറ്റര്‍ ഇന്ത്യയിലൂടെയുമാണ് ഒഴുകുന്നത്.
| ഭാരതത്തിലെ പ്രമുഖ നദികള്‍ | |
|---|---|
| ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നര്‍മദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോന്‍ | ഗന്തക് | ഗോമതി | ചംബല്‍ | ബേത്വ | ലൂണി | സബര്‍മതി | മാഹി | ഹൂഗ്ലീ | ദാമോദര്‍ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാര്‍ | പെരിയാര്‍ | വൈഗൈ |