പട്ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


  ?പാടലിപുത്ര, മഗധ
പട്ന
Bihar • ഇന്ത്യ
Nickname: Ancient village of ‘Patali’[1]
ഡൂണ്‍ നദി - പട്ന
ഡൂണ്‍ നദി - പട്ന
Map indicating the location of പട്ന
Thumbnail map of India with Bihar highlighted
Location of പട്ന in India
പട്നയുടെ മാപ്
അക്ഷാംശവും രേഖാംശവും: 25°36′40″N 85°08′38″E / 25.611, 85.144
സമയമേഖല IST (UTC+5:30)
വിസ്തീര്‍ണ്ണം
ഉച്ചത(Elevation)
3,202 km² (1,236 sq mi)
• 53 m (174 ft)
കാലാവസ്ഥ
വര്‍ഷണം
താപനില
• വേനല്‍ക്കാലം
• ശീതകാലം
ETh (Köppen)
• 1,000 mm (39.4 in)
26 °C (79 °F)
• 35 °C (95 °F)
• 12 °C (54 °F)
ദൂരം
• -ല്‍നിന്ന്: ഡെല്‍ഹി
• -ല്‍നിന്ന്: മുംബൈ
• -ല്‍നിന്ന്: കൊല്‍ക്കത്ത

• 1,015 km NE (land)
• 1,802 km NE (land)
• 556 km NW (land)
പ്രദേശം മഗഥ
ഡിവിഷന്‍ പട്ന
ജില്ല(കള്‍) പട്ന
ജനസംഖ്യ
ജനസാന്ദ്രത
സ്ത്രീ : പുരുഷന്‍
സാക്ഷരത
• പുരുഷന്‍
• സ്ത്രീ
1,697,976[2] (14th) (2001)
• 1,405 /km² (3,639 /sq mi)
• 1.145
• 63.82
• 73.81
• 52.17
ഭാഷ(കള്‍)‍ ഹിന്ദി, മഗധി, മൈഥലി, ഭോജ്‌പുരി, ഉര്‍ദു, ഇംഗ്ലീഷ്
മേയര്‍ സഞ്ജയ് കുമാര്‍
പാടലിപുത്ര 6th century BCE
ലോകസഭ മണ്ഡലം Patna Parliamentary Constituency
അസംബ്ലി മണ്ഡലം PATNA WEST(188), PATNA CENTRAL(189), PATNA EAST(190)
പ്ലാനിങ് ഏജന്‍സി PRDA
സിവിക് ഏജന്‍സി PMC
വാര്‍ഡ് 72 wards
Governing body Government of Bihar
ഇന്ത്യ സര്‍ക്കാര്‍
കോഡുകള്‍
പിന്‍ കോഡ്
ഫോണ്‍
UN/LOCODE
വാഹനം

• 800 XXX
• +0612
• IN PAT
• BR
ISO abbreviation IN-BR-PA
Website: www.patna.nic.in

അക്ഷാംശവും രേഖാംശവും: 25°36′40″N 85°08′38″E / 25.611, 85.144ഇന്ത്യന്‍ സംസ്ഥാനമായ ബിഹാറിന്റെ തലസ്ഥാനമാണ് പട്ന ഉച്ചാരണം  (ഹിന്ദി: पटना) തുടര്‍ച്ചയായി ജനവാസം ഉണ്ടായിരുന്ന സ്ഥലങ്ങളില്‍ ലോകത്തിലേയ്ക്കും തന്നെ പുരാതനമായ നഗരങ്ങളില്‍ ഒന്നാണ് പട്ന.

ആധുനിക പട്ന നഗരം ഗംഗയുടെ തെക്കേ കരയിലാണ്. ഇവിടെ ഘാഗ്ര, സോന്‍, ഗന്‍ഡക് എന്നീ നദികള്‍ ചേര്‍ന്ന് ഗംഗ പട്നയുടെ വശത്തുകൂടി ഒഴുകുന്നു. നഗരത്തിനടുത്ത് ഗംഗ കണ്ണെത്താത്ത വീതിയില്‍ വിശാലമാണ്.

ഏകദേശം 1,800,000 ജനങ്ങള്‍ വസിക്കുന്ന പട്ന നഗരം ഏകദേശം 25 കിലോമീറ്റര്‍ നീളവും 9 മുതല്‍ 10 വരെ കിലോമീറ്റര്‍ വീതിയും ഉള്ളതാണ്.

ബുദ്ധമത, ജൈന തീര്‍ത്ഥാടന കേന്ദ്രങ്ങളായ വൈശാലി, രാജ്ഗിര്‍ (രാജ്ഗ്രിഹ), നളന്ദ, ബോധ്ഗയ, പവപുരി, എന്നിവ പട്നയ്ക്ക് അടുത്താണ്. സിഖ് മത വിശ്വാസികള്‍ക്കും പുണ്യനഗരമാണ് പട്ന. സിഖ് മതത്തിലെ പത്താമത്തെയും അവസാനത്തെയും മനുഷ്യ ഗുരു ആയ ഗുരു ഗോബിന്ദ് സിങ്ങ് പട്നയിലാണ് ജനിച്ചത്. മുകളില്‍ പറഞ്ഞ എല്ലാ പുണ്യസ്ഥലങ്ങളിലേയ്ക്കുമുള്ള പ്രധാന കവാടമാണ് പട്ന. നഗരത്തിനുള്ളിലും ചുറ്റുമായും ഉള്ള സ്മാരകങ്ങള്‍ നഗരത്തിന്റെ ചരിത്രത്തെയും പ്രൗഢമായ ഭൂതകാലത്തെയും കുറിക്കുന്നു.

സംസ്ഥാനത്തിന്റെ ഭരണകേന്ദ്രവും ചരിത്ര പ്രധാനമായ നഗരവും എന്നതിലുപരി പട്ന ഒരു പ്രധാന വിദ്യാഭ്യാസ കേന്ദ്രവും ആതുര ശുശ്രൂശാ കേന്ദ്രവും ആണ്. തദ്ദേശീയര്‍ക്കിടയില്‍ പട്ന നഗരം എന്ന് അറിയപ്പെടുന്ന മതിലുകെട്ടി തിരിച്ച പ്രദേശം ഒരു പ്രധാന വാണിജ്യകേന്ദ്രമാണ്

[തിരുത്തുക] ചരിത്രം

പാടലീപുത്രം എന്നായിരുന്നു പട്നയുടെ പഴയകാലനാമം. മഗധയിലെ നന്ദവംശത്തില്പ്പെട്ട ബിംബിസാരന്‍ ആയിരുന്നു വൈശാലി ആക്രമിക്കുന്നതിനായി പാടലീപുത്രത്തില്‍ ഒരു കോട്ട പണിതത്. ബിംബിസാരന്റെ പുത്രന്‍ അജാതശത്രു മഗധയുടെ തലസ്ഥാനം പാടലീപുത്രത്തിലേക്ക് മാറ്റി[3]. തുടര്‍ന്ന് മൗര്യസാമ്രാജ്യകാലത്തും പാടലീപുത്രം അവരുടെ തലസ്ഥാനമായി തുടര്‍ന്നു.

ഷേര്‍ഷയുടെ കാലത്ത് ഈ നഗരം പുനര്‍നിര്‍മ്മിക്കപ്പെട്ട് പട്ന എന്ന പേരില്‍ അറിയപ്പെട്ടു.


[തിരുത്തുക] അവലംബം

  1. History of Patna. National Informatics Centre. Government of Bihar (10 January 10, 2002). ശേഖരിച്ചത് 2007-09-10.
  2. Census of India. 2001 Census of India. Government of India (2002-05-27). ശേഖരിച്ചത് 2009-01-05.
  3. ഇഗ്നോയുടെ ഗ്യാന്‍ വാണി റേഡിയോ, പരിപാടി:കിശോര്‍ ജഗത് (മൗര്യകാലത്തെ പാടലീപുത്രം), പ്രക്ഷേപണം:2008 മാര്‍ച്ച് 5


[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

Patna പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, ഇതര വിക്കിമീഡിയ സംരംഭങ്ങളില്‍ തിരയുക-
ഡിക്ഷണറി അര്‍ത്ഥങ്ങള്‍ വിക്കിനിഘണ്ടുവില്‍നിന്ന്
പാഠപുസ്തകങ്ങള്‍ പാഠശാലയില്‍ നിന്ന്
Quotations വിക്കി ചൊല്ലുകളില്‍ നിന്ന്
Source texts വിക്കിഗ്രന്ഥശാലയില്‍ നിന്ന്
ചിത്രങ്ങളും മീഡിയയും കോമണ്‍സില്‍ നിന്ന്
വാര്‍ത്തകള്‍ വിക്കി വാര്‍ത്തകളില്‍ നിന്ന്
പഠന സാമാഗ്രികള്‍ വിക്കിവേര്‍സിറ്റി യില്‍ നിന്ന്



ഭാരതത്തിലെ സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും തലസ്ഥാനങ്ങള്‍

അഗര്‍ത്തലഐസോള്‍ബെംഗളൂരുഭോപ്പാല്‍ഭുവനേശ്വര്‍ചണ്ഡിഗഡ്ചെന്നൈ (മദ്രാസ്) • ദമന്‍ഡെറാഡൂണ്‍ഡെല്‍ഹിദിസ്‌പൂര്‍ഗാന്ധിനഗര്‍ഗങ്ങ്ടോക്ക്ഹൈദരാബാദ്ഇംഫാല്‍ഇറ്റാനഗര്‍ജയ്‌പൂര്‍ജമ്മുകവരത്തികോഹിമകൊല്‍ക്കൊത്ത (കല്‍ക്കട്ട) • ലഖ്‌നൗമുംബൈ (ബോംബെ) • പനജിപാറ്റ്നപുതുച്ചേരി (പോണ്ടിച്ചേരി) • പോര്‍ട്ട് ബ്ലെയര്‍റായ്‌പൂര്‍റാഞ്ചിഷില്ലോങ്ങ്ഷിംലസില്‍വാസ്സശ്രീനഗര്‍തിരുവനന്തപുരം (ട്രിവാന്‍ഡ്രം)

"http://ml.wikipedia.org/wiki/%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%A8" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം