ടൈഫോയ്ഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടൈഫോയ്ഡ് ബാധിതനായതിനെത്തുടർന്ന് നെഞ്ചിലുണ്ടായ ചുവന്ന പാടുകളോടുകൂടിയ രോഗി

ശരീരത്തിന്റെ വിവിധ അവയവങ്ങളെ ബാധക്കുന്നതും ലോകവ്യാപകമായി കണ്ടുവരുന്നതുമായ ഒരു പകർച്ചവ്യാധിയാണ് ടൈഫോയ്ഡ്.വിഷജ്വരം , സന്നിപാതജ്വരം എന്നീ പേരുകളുമുണ്ട് . സാൽമോണല്ല ടൈഫി (Salmonella Typhi ) എന്ന ബാക്ടീരയ അണുബാധയെതുടർന്നാണ് ടൈഫോയ് ഉണ്ടാകുന്നത് . ക്ഷീണം , വയറുവേദന , ക്രമേണ വർധിച്ചുവരുന്ന പനി , തലവേദന , വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ [1] .

[തിരുത്തുക] കാരണം

സാധാരണയായി ടൈഫോയ്ഡ് പകർത്തുന്ന ബാക്ടീരിയായ സാൽമോണല്ല ടൈഫി വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്നത് . രോഗവാഹകരുടെ മലത്തിൽ ഈ ബാക്ടീരിയ ധാരാളമായി കാണപ്പെടുന്നു . വെള്ളത്തിലും മറ്റും സാൽമോണല്ല ടൈഫിയുടെ സാന്നിധ്യം ഉണ്ടാകാൻ ഇത് ഇടയാക്കുന്നു . ഭക്ഷണ സാധനങ്ങളിൽ വന്നരിക്കുന്ന ഈച്ചയിലൂടെയും അസുഖം വ്യാപിക്കും. തുടർന്ന് കുടലിലെത്തുന്ന ബാക്ടീരിയ രക്തത്തിൽ പ്രവേശിക്കുകയും പിത്താശയം, കരൾ, സ്​പ്ലീൻ തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനത്തെ തകരാറിലാക്കുകയും ചെയ്യുന്നു. അസുഖം മാറിയാലും ചിലരുടെ മലത്തിലൂടെ ഈ ബാക്ടീരിയ ഏറെനാൾ പുറത്തുവന്നുകൊണ്ടിരിക്കും. ശരീരതാപനില ബാക്ടീരിയയുടെ വളർച്ചക്ക് അനുകൂലവുമാണ് .


കുടലിൽ രക്തംവാർന്നു പോകൽ, വൃക്ക തകരാർ, ആന്ത്രസ്തര വീക്കം തുടങ്ങിയവ രോഗം സങ്കീർണ്ണമായാലുണ്ടാകുന്ന അവസ്ഥകളാണ്. ഈ സാഹചര്യത്തിൽ രണ്ടു മുതൽ നാലാഴ്ചകൾക്കുള്ളിൽ രോഗം മൂർച്ഛിക്കും. വിദഗ്ധചികിത്സ ലഭിച്ചില്ലെങ്കിൽ രോഗിയുടെ നില ഗുരുതരമായേക്കാം. രോഗം മുഴുവനും വിട്ടുമാറിയില്ലെങ്കിൽ വീണ്ടും വരാനുള്ള സാധ്യതയുമുണ്ട്.

[തിരുത്തുക] പ്രതിരോധമാർഗങ്ങൾ

തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുയെന്നതാണ് രോഗം വരാതിരിക്കാനുള്ള പ്രധാന മുൻകരുതൽ. വേണ്ടത്ര ശുചിത്വം പാലിക്കാത്ത സ്ഥലങ്ങളിൽന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം . വിട്ടുമാറാത്ത കടുത്ത പനിവന്നാൽ വിദ്ഗ്ധ ഡോക്ടറുടെ ഉപദേശം തേടുകയാണ് നല്ലത്.

[തിരുത്തുക] അവലംബം

  1. [ typhoid fever, http://en.wikipedia.org/wiki/Typhoid_fever, ശേഖരിച്ചത്: 2 December 2010  ]
"http://ml.wikipedia.org/w/index.php?title=ടൈഫോയ്ഡ്&oldid=1296784" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ