കരൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Liver
കരൾ
Leber Schaf.jpg
ചെമ്മരിയാടിന്റെ കരൾ: (1) right lobe, (2) left lobe, (3) caudate lobe, (4) quadrate lobe, (5) hepatic artery and portal vein, (6) hepatic lymph nodes, (7) gall bladder.
Surface projections of the organs of the trunk.png
Surface projections of the organs of the trunk, showing liver in center
ലാറ്റിൻ jecur, iecer
ഗ്രെയുടെ subject #250 1188
ധമനി hepatic vein, hepatic portal vein
നാഡി celiac ganglia, vagus[1]
ഭ്രൂണശാസ്ത്രം foregut
കണ്ണികൾ Liver
കരൾ ഘടന
Biliary system.svg

നട്ടെല്ലുള്ള എല്ലാ ജീവികളിലും മറ്റ് ചില ജീവികളിലും ഉള്ള ജീവധാരണമായ ആന്തരിക അവയവമാണ് കരൾ.ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണിത്.ശരീരത്തിലെ രാസ പരീക്ഷണശാല എന്നുവിളിക്കുന്ന അവയവം ആണ് കരൾ. വലതുവശത്ത് വയറിനു മുകളിൽ വാരിയെല്ലുകൾക്കു താഴെയാണ്‌ കരളിന്റെ സ്ഥാനം. ശരീരത്തിലെ ജൈവരാസപ്രവർത്തനത്തിന്റെ മുഖ്യകേന്ദ്രമാണിത്. ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം ‍നിർമ്മിക്കുന്നത് കരളാണ്. മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. കരൾ ജന്യമായ രോഗങ്ങളുടെ മുഖ്യ രോഗലക്ഷണം മഞ്ഞപ്പിത്തമാണ്‌.മൂത്രത്തിന്റെ പ്രധാന രാസഘടകമായ യൂറിയ (Urea) നിർമ്മിക്കുന്നതും കരളിന്റെ പ്രവർത്തനഫലമാണ്.

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവമാണ് കരൾ.

ഉള്ളടക്കം

[തിരുത്തുക] ഘടന

ഒരാളുടെ തൂക്കത്തിന്റെ 2 ശതമാനത്തോളം തൂക്കമുണ്ട് കരളി‌ന്‌.വിസറൽ പെരിട്ടോണിയം എന്നനേർത്ത സ്തരം കൊണ്ട് കരൾ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു.30000 കോടിയോളം ഹെപ്പറ്റോ സെല്ലുകൾ കൊണ്ടാണ്‌ കരൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത്.പിത്തരസം അഥവാ ബൈലും രക്തവും നിരന്തരം ഒഴുകുന്ന നിരവധി നളികകൾ കരളിൽ ഉണ്ട്.

[തിരുത്തുക] സവിശേഷതകൾ

ശരീരത്തിലെ മിക്ക അവയവങ്ങളും ചലിച്ചുകൊണ്ടിരിക്കുമ്പോൾ തികച്ചും നിശ്ചലമായി പ്രവർത്തിക്കുന്ന അവയവമാണ്‌ കരൾ.വിശ്രമാവസ്ഥയിൽ ഇരിക്കുമ്പോൾ മിനിട്ടിൽ ഒന്നേകാൽ ലിറ്റർ രക്തം കരളിൽ കൂടി പ്രവഹിക്കുന്നു.കരളിന്റെ മറ്റൊരവയവത്തിനില്ലാത്ത സവിശേഷത അതിന്റെ സ്വയം സഹന ശേഷിയും പുനരുജ്ജീവനശേഷിയുമാണ്‌.മുക്കാൽ പങ്കോളം നശിച്ചുകഴഞ്ഞാൽ പോലും കരൾ അതിന്റെ മുഴുവൻ പ്രവർത്തനങ്ങളും നടത്തിക്കൊണ്ടേയിരിക്കും.കേടുവന്ന ഭാഗം മുറിച്ചുമാറ്റിയാൽ പോലും കരൾ വീണ്ടും വളർന്നു വരും. അതിനാൽ കരൾ ദാനം ചെയ്യുമ്പോൾ ദാതാവിന്‌ ബുദ്ധിമുട്ടുകൾ ഉണ്ടാവാറില്ല.

[തിരുത്തുക] പ്രധാന ധർമ്മങ്ങൾ

[തിരുത്തുക] രോഗങ്ങൾ

കരൾ വീക്കം

[തിരുത്തുക] ഇതും കാണുക

[തിരുത്തുക] അവലംബം

  1. Physiology at MCG 6/6ch2/s6ch2_30
  2. Functions of Liver, Medical Physiology by S K Chaudhari

[തിരുത്തുക] പുറമെനിന്നുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=കരൾ&oldid=1315636" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ