കൊളസ്ട്രോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജീവികളുടെ കോശഭിത്തികളിലും ശരീരകലകളിലും കാണപ്പെടുന്ന ഒരുതരം കൊഴുപ്പാണ്‌ കൊളസ്ട്രോൾ. ഗ്രീക്ക് പദങ്ങളായ chole- (പിത്തം) stereos (ഖരം) എന്നിവയോട് ആൽക്കഹോളിനെ സൂചിപ്പിക്കുന്ന -ol എന്ന പ്രത്യയം ചേർത്താണ്‌ കൊളസ്റ്റ്രോൾ എന്ന പദം ഉണ്ടാക്കിയിരിക്കുന്നത്‌. ഭക്ഷണപദാർഥങ്ങളിൽ നിന്നും ആഗിരണം ചെയ്യപ്പെടുകയോ കരൾ തുടങ്ങിയ ആന്തരികാവയവങ്ങളിൽ സംശ്ലേഷിക്കപ്പെടുകയോ ചെയ്യുന്ന കൊളസ്ട്രോൾ, രക്തത്തിലൂടെയാണ്‌ ശരീരത്തിൽ വിതരണം ചെയ്യപ്പെടുന്നത്.

രക്തത്തിലെ കൊളസ്ട്രോൾ[തിരുത്തുക]

രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ്‌ മനുഷ്യശരീരത്തിൽ നിശ്ചിതപരിധിയിൽ കൂടിയാൽ മാരകമായ പല രോഗങ്ങൾക്കും കാരണമാകും. ചീത്ത കൊളസ്ട്രോളായ എൽ.ഡി.എൽ. രക്തത്തിൽ അധികമായാൽ അവ ധമനികളുടെ ആന്തരിക പാളികളിൽ അടിഞ്ഞു കൂടുകയും ഉൾവ്യാപ്തി കുറക്കുകയും ചെയ്യുന്നു. അതോടെ ധമനികളിലൂടെയുള്ള രക്തസഞ്ചാരം ദുഷ്കരമാകുന്നു. ഇതു ഹൃദയാഘാതം, മസ്തിഷ്കാഘാതം എന്നിവക്ക് കാരണമായേക്കാം.

അഭികാമ്യമായ അളവുകൾ[തിരുത്തുക]

അമേരിക്കൻ ഹാർട്ട്‌ അസോസിയേഷൻ രക്തത്തിലെ കൊളസ്ട്രോൾ അളവുകളുടെ അപകടസാദ്ധ്യത താഴെപ്പറയുന്നരീതിയിൽ തിട്ടപ്പെടുത്തിയിരിക്കുന്നു. (12 മണിക്കൂർ ഉപവാസത്തിനുശേഷം)

രക്തത്തിലെ ആകെ കൊളസ്ട്രോൾ[തിരുത്തുക]

 • 200 മില്ലിഗ്രാം/ഡെസീലിറ്ററിൽ കുറവായിരിക്കിന്നത് അഭികാമ്യം.
 • 200 - 239 മില്ലിഗ്രാം/ഡെസീലിറ്റർ നേരിയ അപകടസാദ്ധ്യത ‍.
 • 240 - മില്ലിഗ്രാം/ഡെസീലിറ്ററിൽ കൂടുതൽ - ഉയർന്ന അപകടസാദ്ധ്യത ‍.

എൽ.ഡി.എൽ കൊളസ്ട്രോൾ[തിരുത്തുക]

എൽ.ഡി.എൽ കൊളസ്ട്രോൾ അഥവാ 'ചീത്ത കൊളസ്ട്രോൾ'

 • 100 മില്ലിഗ്രാം/ഡെസീലിറ്ററിൽ കുറവായിരിക്കിന്നത് അഭികാമ്യം.
 • 100 - 129 മില്ലിഗ്രാം/ഡെസീലിറ്റർ അഭികാമ്യമായതിലും കൂടുതൽ‍.
 • 130 to 159 മില്ലിഗ്രാം/ഡെസീലിറ്റർ നേരിയ അപകടസാദ്ധ്യത .
 • 160 to 189 മില്ലിഗ്രാം/ഡെസീലിറ്റർ അപകടസാദ്ധ്യത .
 • 190 മില്ലിഗ്രാം/ഡെസീലിറ്ററിൽ കൂടുതൽ - ഉയർന്ന അപകടസാദ്ധ്യത ‍.

ട്രൈഗ്ലിസറൈഡുകൾ[തിരുത്തുക]

 • 150 മില്ലിഗ്രാം/ഡെസീലിറ്ററിൽ കുറവായിരിക്കിന്നത് അഭികാമ്യം.
 • 150 to 199 മില്ലിഗ്രാം/ഡെസീലിറ്റർ നേരിയ അപകടസാദ്ധ്യത .
 • 200 to 499 മില്ലിഗ്രാം/ഡെസീലിറ്റർ അപകടസാദ്ധ്യത .
 • 500 മില്ലിഗ്രാം/ഡെസീലിറ്ററിൽ കൂടുതൽ - ഉയർന്ന അപകടസാദ്ധ്യത ‍.

എച്‍.ഡി.എൽ കൊളസ്ട്രോൾ[തിരുത്തുക]

എച്‍.ഡി.എൽ കൊളസ്ട്രോൾ (നല്ല കൊളസ്ട്രോൾ)

 • പുരുഷന്മാരിൽ 40മില്ലിഗ്രാം/ഡെസീലിറ്ററിൽ കുറവായിരിക്കിന്നതും സ്ത്രീകളിൽ 50മില്ലിഗ്രാം/ഡെസീലിറ്ററിൽ കുറവായിരിക്കിന്നതും ഉയർന്ന അപകടസാദ്ധ്യത.
 • പുരുഷന്മാരിൽ 40-50മില്ലിഗ്രാം/ഡെസീലിറ്റർ സ്ത്രീകളിൽ 50-60മില്ലിഗ്രാം/ഡെസീലിറ്റർ സാധാരണ നില.
 • 60മില്ലിഗ്രാം ഡെസീലിറ്ററിൽ കൂടുതൽ - ഹൃദയസംബന്ധമായ അസുഖങ്ങൾക്കെതിരെ സുരക്ഷ.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=കൊളസ്ട്രോൾ&oldid=1713331" എന്ന താളിൽനിന്നു ശേഖരിച്ചത്