അമിതവണ്ണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമിതവണ്ണം
തരം തിരിക്കലും പുറമെയുള്ള ഉപാധികളും
Obesity-waist circumference.PNG
Silhouettes and waist circumferences representing normal, overweight, and obese
ICD-10 E66.
ICD-9 278
OMIM 601665
അസുഖങ്ങളുടെ പട്ടിക 9099
മരുന്നുകൾ 003101
ഇ-മരുന്നുകൾ med/1653 
MeSH C23.888.144.699.500

ശരീരവണ്ണം വർദ്ധിച്ച് രോഗാവസ്ഥയിലെത്തുന്ന സാഹചര്യമാണ് അമിതവണ്ണം. ശരീരത്തിന് മിതമായ തോതിൽ വേണ്ട കൊഴുപ്പ് അമിതമാകുമ്പോളാണ് അമിതവണ്ണം ഉണ്ടാകുന്നത്. അമിതവണ്ണമുള്ളവരിൽ കാൻസർ, പ്രമേഹം, സന്ധിവാതം, ഹൃദ്രോഗം, കരൾരോഗം എന്നീ രോഗങ്ങൾ പിടിപെടാനുള്ള സാഹചര്യം കൂടുതലാണ്. ലോഗാരോഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്ത് അമിതവണ്ണമുള്ളവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്നു.

ജീവിതശൈലിയുണ്ടാകുന്ന മാറ്റമാണ് അമിതവണ്ണത്തിനു പ്രധാന കാരണം. അമിതവണ്ണം മൂലം ശരീരഭാരം വർദ്ധിച്ച് എല്ലുകൾക്ക് തേയ്‌മാനം സംഭവിച്ച് സന്ധിവാതമുണ്ടാക്കുന്നു. അമിതവണ്ണക്കാരിൽ ഹൃദയം കൂടുതലായി പ്രവർത്തിക്കേണ്ടി വരുന്നു. ഹ്രദയാദ്ധ്വാനം കൂടുമ്പോൾ ഹൃദയത്തിനു ക്ഷീണവും രോഗവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇതുമൂലം ഹൃദയാഘാതം, രക്തസമ്മർദ്ധം എന്നിവ ഉണ്ടാകുന്നു. രക്തത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുകവഴി ഹൃദയധമനികളിൽ തടസമുണ്ടാക്കുന്നു. ഇതും ഹൃദ്രോഗത്തിനു കാരണമാകുന്നു. ശരീരഭാരം കൂടുമ്പോൾ കാലുകൾക്ക് ഭാരം താങ്ങാൻ കഴിയാതെ വരികയും വീഴ്ചയുണ്ടായാൽ എല്ലുകൾക്ക് ഒടിവ് സംഭവിക്കുകയും ചെയ്യും. ഭക്ഷണത്തിൽ ഊർജ്ജവും കൊഴുപ്പും വർദ്ധിക്കുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിക്കുകയും തന്മൂലം പ്രമേഹം പിടിപെടുകയും ചെയ്യും. അമിതവണ്ണമുള്ളവരിൽ കോശവിഭജനം അതിവേഗത്തിൽ നടക്കുകയും തൻ മൂലം കാൻസറിനു കാരണമാകുകയും ചെയ്യുന്നു. കൂടാതെ ഇത്തരക്കാരിൽ ഉറക്കത്തിനിടെ കൂർക്കംവലിക്കുള്ള സാധ്യത കൂടുതലാണ് ഇതു മൂലം ശ്വാസതടസമുണ്ടാകുന്നു. അമിതവണ്ണമുള്ള പുരുഷന്മാരിൽ ഉദ്ധാരണശേഷി കുറയുകയും അതു വന്ധ്യതയ്ക്കു വഴി തുറക്കുകയും ചെയ്യും. സ്ത്രീകളിൽ ഓവുലേഷൻ ക്രമം തെറ്റുകയും ആർത്തവം വരാതിരിക്കുകയും ചെയ്യും.

"http://ml.wikipedia.org/w/index.php?title=അമിതവണ്ണം&oldid=1307418" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ