ക്വഥനാങ്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ദ്രാവകം ചൂടാക്കുമ്പോള്‍ അതിന്റെ വാതകത്തിന്റെ മര്‍ദ്ദം (Vapor pressure) ദ്രാവകത്തിനു പുറത്തുള്ള മര്‍ദ്ദത്തിന്‌ തുല്യമാവുന്ന താപനിലയാണ്‌ ക്വഥനാങ്കം അഥവാ തിളനില. മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ക്വഥനാങ്കവും വര്‍ദ്ധിക്കുന്നു. അന്തരീക്ഷമര്‍ദ്ദം കുറവായ മലമുകളില്‍ ജലം പെട്ടെന്ന് (താഴ്ന്ന താപനിലയില്‍) തിളയ്ക്കാന്‍ കാരണം ഇതാണ്‌.

ദ്രാവകത്തിനു പുറത്തുള്ള മര്‍ദ്ദം സമുദ്രനിരപ്പിലെ അന്തരീക്ഷമര്‍ദ്ദത്തിന്‌ (1atm) തുല്യമാകുമ്പോഴുള്ള ക്വഥനാങ്കത്തെ സാധാരണ ക്വഥനാങ്കം (Normal boiling point) എന്നു പറയുന്നു.

"http://ml.wikipedia.org/wiki/%E0%B4%95%E0%B5%8D%E0%B4%B5%E0%B4%A5%E0%B4%A8%E0%B4%BE%E0%B4%99%E0%B5%8D%E0%B4%95%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം