ദ്രാവകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഖരം, ദ്രാവകം, വാതകം എന്നീ അവസ്ഥകളില്‍ തന്മാത്ര/അണുക്കളുടെ ഘടന

ദ്രവ്യത്തിന്റെ ഒരു അവസ്ഥയാണ് ദ്രാവകം. ഇതിലെ കണികകള്‍ പദാര്‍ത്ഥത്തിന്റെ ഉള്ളില്‍ എവിടേയും സ്വതന്ത്രമായി സഞ്ചരിക്കുന്നു. ദ്രാവകത്തിന് സ്ഥിരമായ വ്യാപ്തം ഉണ്ടെങ്കിലും വ്യക്തമായ രൂപം ഇല്ല. ഉള്‍ക്കൊള്ളുന്ന വസ്തുവിന്റെ രൂപം ഇത് സ്വീകരിക്കുന്നു. ദ്രാവകം അതിന്റെ ക്വഥനാങ്കത്തില്‍ വാതകമായും, ദ്രവണാങ്കത്തില്‍ ‎ഖരമായും മാറുന്നു. ദ്രാവകത്തിന്റെ ഉപരിതലത്തില്‍ പ്രതല ബലം അനുഭവപ്പെടുന്നു. ഇത് വെള്ളത്തുളികളുടേയും കുമിളകളുടേയും രൂപീകരണത്തിന് സഹായിക്കുന്നു. ഒരു നിശ്ചിത അളവ് ദ്രാവകത്തിന്റെ വ്യാപ്തം അതിന്റെ താപത്തേയും മര്‍ദ്ദത്തേയും അടിസ്ഥാനാമാക്കിയിരിക്കുന്നു.

"http://ml.wikipedia.org/wiki/%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%B5%E0%B4%95%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം