ഖരം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ്രവ്യത്തിന്റെ ഒരു അവസ്ഥയാണ് ഖരം. ഈ അവസ്ഥയില്‍ വസ്തു ആകൃതിയിലും വ്യാപ്തത്തിലും ഉണ്ടാകുന്ന മാറ്റത്തെ പ്രതിരോധിക്കുന്നു. ഇതില്‍ അണുക്കളും തന്മാത്രകളും വളരെ അടുത്തടുത്തായാണ് സ്ഥിതി ചെയ്യുന്നത്. ഈ കണങ്ങള്‍ വായുവില്‍ പ്രത്യേക സ്ഥാനങ്ങളില്‍ മറ്റ് കണങ്ങളുമായി ബന്ധപ്പെട്ടാണ് സ്ഥിതി ചെയ്യുന്നത്. ആവശ്യമായ ബലം പ്രയോഗിച്ചാല്‍ ഈ പ്രത്യേകതകളില്‍ വ്യത്യാസം വരുത്താനാകും. സ്ഥിരമായ ഒരു രൂപമാറ്റത്തിന് ഇത് കാരണമാകുന്നു. ഖരങ്ങള്‍ക്ക് താപോര്‍ജ്ജമുള്ളതിനാല്‍ അവയിലെ അണുക്കള്‍ കമ്പനം ചെയ്യും. എന്നാല്‍ ഈ ചലനം വളരെ ചെറുതായതിനാല്‍ സാധാരണ അവസ്ഥയില്‍ കാണാനോ അനുഭവിക്കാനോ കഴിയുകയില്ല.

