ദ്രവ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉള്‍ക്കൊള്ളാനായി ഒരു സ്ഥലം ആവശ്യമുള്ള എന്തിനേയും ദ്രവ്യം എന്നു പറയാം. അണുക്കള്‍ പോലെയുള്ള വളരെ ചെറിയ കണികകള്‍ കൊണ്ടാണ് ദ്ര്വവ്യം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഇത്തരം ചെറു കണികകള്‍ വിവിധ രീതിയില്‍ കൂടിച്ചേര്‍ന്നാണ്‌ വിവിധതരത്തില്‍ നമുക്കു ചുറ്റുമുള്ള ദ്രവ്യം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.

ദ്രവ്യത്തെ ഊര്‍ജ്ജമായും ഊര്‍ജ്ജത്തെ ദ്രവ്യമായും മാറ്റാന്‍ സാധിക്കും.

[തിരുത്തുക] ദ്രവ്യത്തിന്റെ അവസ്ഥകള്‍

പദാര്‍ത്ഥത്തിന്റെ ഭൌതികരൂപത്തെയാണ് അവസ്ഥ എന്നതുകൊണ്ട് ഉദ്ധേശിക്കുന്നത്. ഖരം, ദ്രാവകം, വാതകം എന്നിങ്ങനെ ദ്രവ്യത്തിന് മൂന്നവസ്ഥകളാണ്‌ ഏറ്റവും പരിചിതമെങ്കിലും പ്ലാസ്മാ, സൂപ്പര്‍ ഫ്ലൂയിഡ്, സൂപ്പര്‍ സോളിഡ്, ലിക്വിഡ് ക്രിസ്റ്റല്‍, ക്വാര്‍ക് മാറ്റര്‍ എന്നിങ്ങനെയുള്ള രൂപങ്ങളും പദാര്‍ത്ഥങ്ങള്‍ക്കുണ്ട്. മിക്ക പദാര്‍ത്ഥങ്ങള്‍ക്കും താപനിലക്കനുസരിച്ച് ഈ ഖര-ദ്രാവക-വാതക നില കൈകൊള്ളാന്‍ സാധിക്കും

[തിരുത്തുക] അവലംബം

  • ഡോര്‍ലിങ് കിന്‍ഡര്‍സ്ലെയ് - കണ്‍സൈസ് എന്‍സൈക്ലോപീഡിയ സയന്‍സ് - ലേഖകന്‍: നീല്‍ ആര്‍ഡ്‌ലി


"http://ml.wikipedia.org/wiki/%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം