വൈറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൈറസുകൾ
Rotavirus
Virus classification
ഗ്രൂപ്പ്: I–VII
Groups

I: dsDNA viruses
II: ssDNA viruses
III: dsRNA viruses
IV: (+)ssRNA viruses
V: (−)ssRNA viruses
VI: ssRNA-RT viruses
VII: dsDNA-RT viruses

ഒരു ജീവകോശത്തിനുള്ളിലല്ലാതെ വളരാനോ പ്രത്യുത്പാദനം നടത്താനോ കഴിവില്ലാത്ത ജീവകണങ്ങളാണ് വൈറസുകൾ. ആംഗലേയ ഭാഷയിൽ ഇത് Virus എന്നെഴുതുന്നു. ലത്തീനിൽ വിഷം എന്നാണ് ഈ പദത്തിനർഥം. സാധാരണ സൂക്ഷ്മദർശിനികളിൽ കൂടി ഇവയെ കാണാൻ സാധ്യമല്ല. അറിയപ്പെടുന്ന ആദ്യത്തെ വൈറസ് 1899-ൽ ബെയ്ജെറിങ്ക് (Martinus Beijerinck) കണ്ടെത്തിയ പുകയില മൊസെയ്ക്ക് വൈറസ് (Tobacco Mosaic Virus) ആണ്. ഇന്ന് 5000-ൽ പരം വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്. വൈറസുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയാണ് വൈറോളജി (virology).

രണ്ടോ മൂന്നോ ഭാഗങ്ങൾ കൂടിച്ചേർന്നതാണ്‌ വൈറസിന്റെ ശരീരം; ജനിതക വിവരങ്ങൾ വഹിക്കുന്ന നീണ്ട തന്മാത്രകളായ ഡി‌എൻഎ (DNA), ആർഎൻഎ (RNA) എന്നിവയിലൊന്നിൽ നിർമ്മിതമായ ജീനുകൾ എല്ലാ വൈറസുകളിലും കാണപ്പെടുന്നു; ആതിഥേയ കോശങ്ങൾക്ക് വെളിയിലായിരിക്കുമ്പോൾ ചില വൈറസുകളിൽ ഇതിന്‌ കൊഴുപ്പ് കൊണ്ടുള്ള ഒരു ആവരണമുണ്ടായിരിക്കും. ഹെലിക്കൽ മുതൽ സങ്കീർണ്ണമുള്ളതുമായ വ്യത്യസ്തങ്ങളായ ആകൃതികളാണ്‌ വൈറസുകൾക്കുള്ളത്. ബാക്ടീരിയയുടെ നൂറിലൊന്ന് മാത്രം വലിപ്പമുള്ളവയാണ്‌ ഇവ. വൈറസുകളുടെ ഉൽഭവത്തെപ്പറ്റി ഇന്നും ഒരു വ്യക്തമായ ധാരണയില്ല: ചിലത് കോശങ്ങൾക്കിടയിൽ സഞ്ചരിക്കാൻ സാധ്യമായ ഡി‌എൻഎ യുടെ പ്ലാസ്മിഡ് ഖണ്ഡങ്ങളിൽ നിന്ന് രൂപം കൊള്ളുന്നവയോ ബാക്ടീരിയകളിൽ നിന്ന് ഉൽഭവിക്കുകയോ ചെയ്യുന്നു എന്ന് അനുമാനിക്കുന്നു.

വൈറസ് വിവിധങ്ങളായ രൂപങ്ങളിൽ പടരുന്നു; വ്യത്യസ്ത തരം വഴികളാണ് ഒരോ തരം വൈറസുകളും ഉപയോഗിക്കുന്നത്. ഉദാഹരണത്തിന്‌ സസ്യങ്ങളിലെ നിരൂറ്റിക്കുടിക്കുന്ന ഷഡ്പദങ്ങൾ വഴി സസ്യങ്ങളിലെ വൈറസ് പടരുന്നു. ജന്തുക്കളിൽ രക്തം കുടിക്കുന്ന ജീവികൾ വഴിയും വൈറസ് പടരുന്നു. ഇത്തരം രോഗം വഹിക്കുന്ന ജീവികളെ വെക്ടറുകൾ (vectors) എന്നാണ്‌ വിളിക്കുന്നത്. ഫ്ലൂവിന്‌ കാരണമാകുന്ന ഇൻഫ്ലുവെൻസ വൈറസുകൾ പരക്കുന്നത് തുമ്മൽ ചീറ്റൽ തുടങ്ങിയവയിലൂടെയും, നോറോവൈറസ്കൾ ഉമിനീർ, കൈകൾ, ഭക്ഷണം, വെള്ളം തുടങ്ങിയവയിലൂടെയും, റോട്ടാവൈറസുകൾ കുട്ടികളുടെ പരസ്പര സമ്പർക്കത്തിലൂടെയും, എച്ച്.ഐ.വി ലൈംഗികബന്ധത്തിലൂടെയും പടരുന്നു.

എല്ലാ വൈറസുകളും രോഗത്തിന്‌ കാരണകാരികളാറില്ല, ഒരുപാട് വൈറസുകൾ അവ ബാധിച്ച ജീവിക്ക് ഹാനികരമാകാതെ തന്നെ പെരുകാറുമുണ്ട്. എച്ച്.ഐ.വി യെ പോലെയുള്ള ചില വൈറസ് ബാധ ജീവിതകാലം മുഴുവനോ അല്ലെങ്കിൽ വളരെ നീണ്ടകാലമോ നിലനിൽക്കുന്നവയാണ്‌, ആതിഥേയ ശരീരത്തിന്റെ പ്രതിരോധ സം‌വിധാനത്തെ മറികടന്ന് ഇവ പെരുകുകയും ചെയ്യും. ഇങ്ങനെയാണെങ്കിലും ജന്തുക്കളിലുണ്ടാകുന്ന വൈറസ് ബാധയ്ക്കെതിരെ ശരീരം ഉടനടി പ്രതിരോധിക്കാറുണ്ട്, ഇതുവഴി പൂർണ്ണമായും വൈറസിനെ നശിപ്പിച്ചെന്നും വരാം. വാക്സ്നിനുകൾ നൽകിയും ഇങ്ങനെയുള്ള ശരീരത്തിന്റെ പ്രതിരോധത്തെ ഉണർത്തുവാൻ കഴിയും, ഇത് ജീവിതകാലം മുഴുവൻ ആ വൈറസ് ബാധക്കെതിരെയുള്ള ശരീരത്തിന്റെ പ്രതിരോധശേഷിക്കു കാരണമാകുന്നു. ബാക്ടിരിയയെ പോലുള്ള സൂക്ഷ്മജീവികൾക്കും വൈറസ് ബാധക്കെതിരെയുള്ള പ്രതിരോധ സം‌വിധാനമുണ്ട്. ആന്റിബയോട്ടിക്കുകൾ സാധാരണയായി വൈറസുകൾക്കെതിരെ ഫലം കാണിക്കാറില്ല, പക്ഷേ ജീവിതകാലം മുഴുവനും നിലനിൽക്കുന്ന ബാധക്കെതിരെയുള്ള ഔഷധങ്ങൾ വികസിപ്പിച്ചെടുക്കുവാൻ കഴിഞ്ഞിട്ടുണ്ട്.

[തിരുത്തുക] ചരിത്രം

മാർട്ടിനസ് ബീജറിക്ക് അദ്ദേഹത്തിന്റെ പരീക്ഷണശാലയിൽ (1921)

സൂക്ഷ്മ-ജൈവശാസ്ത്രജ്ഞനായ ചാൾസ് ചേമ്പർലാൻഡ് 1884 ൽ ഒരു ഫിൽട്ടർ കണ്ടുപിടിക്കുകയുണ്ടായി(അത് ഇന്ന് ചേമ്പർലാൻഡ് അഥവാ ചേമ്പർലാൻഡ്-പാസ്റ്റർ ഫിൽട്ടർ എന്നറിയപ്പെടുന്നു), ബാക്ടീരിയയേക്കാൾ ചെറിയ സുഷിരങ്ങളോട് കൂടിയതായിരുന്നു ഇത്, അതിനാൽ ബാക്ടീരയയടങ്ങിയ ലായനി ഇതിൽ കൂടി കടത്തിവിട്ട് ലായനിയിൽ നിന്ന് ബാക്ടീരിയയെ പൂർണ്ണമായും ഒഴിവാക്കാൻ ഇതിലൂടെ അദ്ദേഹത്തിന്‌ കഴിഞ്ഞു. ഇപ്പോൾ തിരിച്ചറിഞ്ഞ ടൊബാക്കൊ മൊസൈക് വൈറസുമായി 1892 ൽ റഷ്യൻ ജൈവശാസ്ത്രഞ്ജനായ ദിമിത്രി ഇവാനൊവ്സ്കി ഈ ഫിൽട്ടർ ഉപയോഗിച്ച് പരീക്ഷണത്തിലേർപ്പെടുകയും, രോഗബാധയേറ്റ പുകയിലയുടെ സത്തിനെ ഇതിലൂടെ കടത്തിവിട്ടതിന്‌ ശേഷവും ബാധ നിലനിൽക്കുന്നതായി അദ്ദേഹം മനസ്സിലാക്കുകയും ചെയ്തു. ബാക്ടീരിയയിൽ നിന്നുള്ള വിഷമായിരിക്കണം ഇതിന്‌ കാരണം എന്നാണ്‌ അന്നദ്ദേഹം സമർത്ഥിച്ചത്, പക്ഷേ അതിനെ വിശദീകരിക്കാൻ അദ്ദേഹത്തിനായില്ല. ഫിൽട്ടറിലൂടെ കടന്ന് പോകുന്ന ഒരു പോഷണ മാധ്യമത്തിന്‌ രോഗബാധ നിലനിർത്തുവാനുള്ള കഴിവുണ്ട് എന്നായിരുന്നു അന്നത്തെ രോഗങ്ങളുടെ രോഗാണു സിദ്ധാന്തം (germ theory of disease) അനുസരിച്ചുള്ള അനുമാനം. 1899 ൽ ഇതേ പരീക്ഷണം ഡച്ച് സൂക്ഷ്മ-ജൈവശാസ്ത്രജ്ഞനായ മാർട്ടിനസ് ബീജറിക്ക് ആവർത്തിക്കുകയും അദ്ദേഹം ഇത് രോഗബാധയ്ക്ക് കാരണമാകുന്ന മറ്റൊരു രൂപമാണ്‌ എന്ന നിഗമനത്തിലെത്തിച്ചേരുകയും ചെയ്തു. കോശവിഭജനം വഴി അത് സ്വയം പെരുകുന്നതായി നിരീക്ഷണത്തിലൂടെ അദ്ദേഹത്തിന്‌ മനസ്സിലാക്കാൻ സാധിച്ചെങ്കിലും അതിന്റെ ഘടന മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. അതിനെ അദ്ദേഹം കൊണ്ടാജിയം വൈവം ഫ്ലൂഡിയം (ലയിക്കാൻ കഴിവുള്ള രോഗാണു) എന്ന് വിളിക്കുകയും പിന്നീട് വൈറസ് എന്ന പദം ഉപയോഗിക്കുകയും ചെയ്തു. ബീജറിക്ക് വൈറസിന്‌ ദ്രാവക രൂപമാണ്‌ എന്നായിരുന്നു കരുതിയിരുന്നത്, പിന്നീട് വെൻഡെൽ സ്റ്റാൻലിയാണ്‌ ഇത് വ്യക്തമായ ആകൃതിയുള്ളതാണ്‌ എന്ന് തിരിച്ചറിഞ്ഞത്. അതേ വർഷം (1899) ഫ്രീഡ്രിച്ച് ലിയോഫ്ലെറും ഫ്രോഷും കാലിന്റെയും വായയുടേയും രോഗബാധയെ (അഫ്തോവൈറസ്, aphthovirus) സമാന ഫിൽട്ടറിലൂടെ കടത്തിവിടുകയും ഉയർന്ന സാന്ദ്രതയിൽ ബാധ നിലനിക്കുന്നതായി കണ്ടെത്തുകയും ചെയ്തു; അതുവഴി അതിന്‌ പെരുകുവാനുള്ള കഴിവുണ്ടെന്ന് മനസ്സിലാകുകയും ചെയ്തു.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇംഗ്ലീഷ് ബാക്ടീരിയൊലോജിസ്റ്റായ ഫ്രെഡെറിക്ക് വോർട്ട് (Frederick Twort) ബാക്ടീരിയകളെ വൈറസ് ബാധിക്കുമെന്ന് കണ്ടെത്തുകയുണ്ടായി, ഇങ്ങനെയുള്ളവയെ ബാക്ടീരിയീഫെയ്ജസ് എന്നാണ്‌ വിളിക്കുന്നത്. അത്പോലെ അഗറിൽ വളരുന്ന ബാക്ടീരിയകളോടൊപ്പം വൈറസിനെ ചേർത്താൽ ബാക്ടീരിയകൾ നശിപ്പിക്കപ്പെടുന്ന മേഖലകൾ ഉണ്ടാകുന്നു എന്ന് ഫ്രഞ്ച്-കനേഡിയൻ സൂക്ഷ്മ-ജൈവശാസ്ത്രഞ്ജനായ ഫെലിക്സ് ഡി'ഹെരെല്ലെ വിവരിക്കുകയുണ്ടായി. അദ്ദേഹം വൈറസുകളുടെ സാന്ദ്രമായ ലായനി സൂക്ഷ്മമായി വേർതിരിച്ചെടുത്തു, ഇതിൽ മുഴുവൻ ബക്ടീരിയകളും നശിപ്പിക്കപ്പെടാതെ അവ നശിപ്പിക്കപ്പെട്ട ആവർത്തിച്ചുള്ള ഭാഗങ്ങളാണുള്ളതെന്നും തെളിയുകയുണ്ടായി. സാന്ദ്രതാ ഘടകങ്ങളുടെയും ഇത്തരം മേഖലകളുടെ എണ്ണത്തിന്റെയും ഗുണനഫലം അവയിലടങ്ങിയിരിക്കുന്ന വൈറസുകളുടെ എണ്ണം മനസ്സിലാക്കാൻ അദ്ദേഹത്തിനെ സഹായിച്ചു.

[തിരുത്തുക] വൈറസുകളുടെ പട്ടിക

പ്രധാനപെട്ട ഏതാനും വൈറസുകളുടെ പേരുകളാണ് ചുവടെ ചേർത്തിരിക്കുന്നത്. ഇംഗ്ലീഷ് വിക്കിയിലുള്ള സമ്പൂർണ പട്ടികയ്ക്ക് ഇവിടെ അമർത്തുക.

[തിരുത്തുക] പദത്തിന്റെ മറ്റ് അർത്ഥങ്ങൾ

"http://ml.wikipedia.org/w/index.php?title=വൈറസ്&oldid=1311340" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ