വേലിയേറ്റം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചന്ദ്രന്റേയും സൂര്യന്റേയും ഗുരുത്വാകർഷണഫലായി ഉണ്ടാകുന്ന പ്രതിഭാസമാണ് വേലിയേറ്റം. ദിവസേന രണ്ട് തവണ വേലിയേറ്റഫലമായി സമുദ്രജലം ഉയരുന്നു. ഏറ്റവും ശക്തിയേറിയ വേലിയേറ്റങ്ങൾ അമാവാസി, പൗർണ്ണമി ദിവസങ്ങളിലാണ് അനുഭവപ്പെടുന്നത്.
രണ്ട് വേലിയേറ്റങ്ങളിൾക്കിടയിലെ ഇടവേള 12 മണിക്കൂറും 25 മിനുട്ടുമാണ്. അമാവാസി, പൗർണ്ണമി ദിവസങ്ങളിലുണ്ടാകുന്ന ശക്തിയേറിയ വേലിയേറ്റങ്ങളെ സ്പ്രിങ് റ്റൈഡ് എന്നാണ് പറയുന്നത്. ഏറ്റവും ശക്തികുറഞ്ഞവയെ നീപ് റ്റൈഡ് എന്നും പറയുന്നു. സമുദ്രത്തിന്റെ അടിത്തട്ടിലുള്ള സൂക്ഷ്മസസ്യങ്ങൾ പെരുകുന്നതുമൂലമുണ്ടാവുന്ന വേലിയേറ്റമാണ് ചുവപ്പു വേലിയേറ്റം. തത്ഫലമായി മത്സ്യങ്ങൾ ചത്തുപൊങ്ങാറുണ്ട്. കടൽക്കറ എന്നും ഇവയെ പറയുന്നു. സൂക്ഷ്മസസ്യങ്ങളായ ആൽഗകളുടെ നിറവ്യത്യാസമനുസരിച്ച് വെള്ള, മഞ്ഞ, ഹരിതവേലിയേറ്റങ്ങളുണ്ടാവുന്നു.
[തിരുത്തുക] കാരണങ്ങൾ
- ഭൂമിക്ക് ചുറ്റുമുള്ള ചന്ദ്രന്റെ പ്രദക്ഷിണം.
- ഭൂമിയോട് ആപേക്ഷികമായി സൂര്യന്റെയും ചന്ദ്രന്റെയും സ്ഥാനത്തിൽ അനുഭവപ്പെടുന്ന വ്യത്യാസങ്ങൾ.
- ഭൂതലത്തിൽ ജലത്തിന്റെ അസന്തുലിതമായ വിതരണം.
- സമുദ്രങ്ങളുടെ അവ്യസ്ഥാപിതമായ കിടപ്പ്.
- സാധാരണ ദിവസേന രണ്ട് വേലിയേറ്റങ്ങളാണുണ്ടാകുന്നത്. എന്നാൽ ദിവസം നാലുവേലിയേറ്റങ്ങളുണ്ടാവുന്ന സ്ഥലങ്ങളുണ്ട്. ഇതിനൊരുദാഹരണം ഇംഗ്ലണ്ടിലെ സൗത്താംപ്റ്റൺ ആണ്.
- വേലിയേറ്റതിരമാലകളീൽ നിന്നും വൈദ്യുതി ഉല്പാദിപ്പിയ്ക്കുന്ന പ്രദേശങ്ങളാണ് ഫ്രാൻസിലെ ലാ റാൻസെ, ഭാരതത്തിലെ കാംബേ ഉൾക്കടൽ, കച്ച് എന്നിവ.
- ഭാരതത്തിലെ പ്രധാന വേലിയേറ്റ തുറമുഖമാണ് ഗുജറാത്തിലെ കാണ്ട്‌ല.
- ലോകത്തിൽ ഏറ്റവും കൂടുതൽ വേലിയേറ്റമനുഭവപ്പേടുന്നത് കാനഡയിലെ ഫണ്ടി ഉൾക്കടലിലാണ്.
|
||||||||||||||||||||||||||