അമാവാസി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചന്ദ്രന്റെ ഭൂമിക്കു ചുറ്റുമുള്ള കറക്കത്തില്‍ 28 ദിവസത്തില്‍ ഒന്ന് എന്ന കണക്കില്‍ ചന്ദ്രന്‍ സൂര്യന്റേയും ഭൂമിയുടേയും ഇടയില്‍ വരും. ഈ സമയം ചന്ദ്രന്റെ സൂര്യനു എതിരായുള്ള ഭാഗം ഭൂമിയെ അഭിമുഖീകരിക്കുന്നതിനാല്‍ ചന്ദ്രനെ നഗ്നനേത്രങ്ങള്‍ക്കു ദൃശ്യമാകില്ല. ഇങ്ങനെ ചന്ദ്രന്റെ പ്രകാശിതമല്ലാത്ത ഭാഗം ഭൂമിക്ക് അഭിമുഖമായി വരുന്ന ദിവസമാമാണ് അമാവാസി അഥവാ കറുത്തവാവ്.
സൂര്യനും ചന്ദ്രനും കൃത്യം ഒരേ രേഖയില്‍ത്തന്നെ വരികയാണെങ്കില്‍ സൂര്യനെ ചന്ദ്രന്‍ മറക്കുകയും തന്മൂലം സൂര്യഗ്രഹണം സംഭവിക്കുകയും ചെയ്യും. അമാവാസി ദിവസം മാത്രമാണ് സൂര്യഗ്രഹണം ഉണ്ടാകുക. സൂര്യന്‍ സഞ്ചരിക്കുന്ന അതേ തലത്തിലൂടെ (Plane ) അല്ല ചന്ദ്രന്‍ ഭൂമിയെ വലം വയ്ക്കുന്നത്. സൂര്യപഥവും ചന്ദ്രപഥവും തമ്മില്‍ ഏകദേശം 5 ഡിഗ്രിയുടെ വ്യത്യാസം ഉണ്ട്. ഇതു കാരണം രണ്ട് ബിന്ദുക്കളില്‍ മാത്രമേ സൂര്യപഥവും ചന്ദ്രപഥവും തമ്മില്‍ കൂട്ടിമുട്ടുകയുള്ളൂ. ഈ ബിന്ദുക്കളെയാണ് നമ്മള്‍ രാഹുവും കേതുവും എന്ന് വിളിക്കുന്നത്. ചുരുക്കത്തില്‍ അമാവാസി ദിവസം ചന്ദ്രന്‍ സൂര്യന്‍ രാഹുവിലോ കേതുവിലോ ആയാല്‍ മാത്രമേ സൂര്യഗ്രഹണം സംഭവിക്കൂ.
[തിരുത്തുക] വാവുവേലിയേറ്റങ്ങള്‍
വാവ് ദിവസം സൂര്യനും ചന്ദ്രന്റേയും ഗുരുത്വാകര്‍ഷണബലം ഒരേ രേഖയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ വാവുദിവസ്ം ഉണ്ടാകുന്ന വേലിയേറ്റങ്ങള്‍ താരതമ്യേന ശക്തി കൂടിയതായിരിക്കും. ഇത്തരം വേലിയേറ്റങ്ങളെ വാവുവേലി എന്നാണ് അറിയപ്പെടുന്നത്.വാവു ദിനത്തിന് ഹിന്ദു മതത്തില്‍ വലിയ പ്രാധാന്യമാവുന്നു.
