സൂര്യഗ്രഹണം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗികമായോ,പൂര്‍ണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ സൂര്യനും ചന്ദ്രനും കണ്‍ജങ്ഷനില്‍ ആവുന്ന കറുത്തവാവ് ദിവസമാണ് സൂര്യഗ്രഹണം നടക്കുക. ഓരോ വര്‍ഷവും രണ്ടു മുതല്‍ അഞ്ചു വരെ സൂര്യഗ്രഹണങ്ങള്‍ ഭൂമിയില്‍ നടക്കാറുണ്ട്. ഇവയില്‍ പൂജ്യം മുതല്‍ രണ്ടു വരെ എണ്ണം പൂര്‍ണ്ണ സൂര്യഗ്രഹണങ്ങളായിരിക്കും. എങ്കിലും ചന്ദ്രന്റെ നിഴലിന്റെ അംബ്ര ഭൂമിയിലെ ചെറിയൊരു ഭാഗത്തുകൂടിയാണ് കടന്നുപോവുക എന്നതിനാല്‍ ഭൂമിയിലെ ഏതു പ്രദേശത്തും പൂര്‍ണ്ണ സുര്യഗ്രഹണം എന്നത് അപൂര്‍വമായ ഒരു പ്രതിഭാസമാണ്.
ഉള്ളടക്കം |
[തിരുത്തുക] തരങ്ങള്‍
- ഭൂമിയും ചന്ദ്രനും, ചന്ദ്രനും സൂര്യനും തമ്മിലുള്ള ദൂരങ്ങള്‍ തമ്മിലുള്ള യാദൃശ്ചികമായ കൃത്യത മൂലം ചില ഗ്രഹണങ്ങളില്‍ ഭൂമിയിലെ ചില ഭാഗങ്ങളില്‍ നിന്നു നോക്കുമ്പോള്‍ ചന്ദ്രന്‍ സൂര്യനെ പൂര്‍ണ്ണമായി മറച്ചതായി കാണപ്പെടും. ഇതിനെ പൂര്‍ണ്ണ സൂര്യഗ്രഹണം (Total eclipse) എന്നു വിളിക്കുന്നു. പൂര്‍ണ്ണഗ്രഹണസമയത്ത് സൂര്യന്റെ അന്തരീക്ഷമായ കൊറോണ മാത്രമേ കാണാന്‍ കഴിയാറുള്ളു.
- ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ രാഹു ഭൂമിയുടേയും സൂര്യന്റേയും മധ്യത്തില്‍ നിന്നും അല്പം മാറിയിരിക്കുമ്പോളാണ് ഗ്രഹണം നടക്കുന്നതെങ്കില്‍ ചന്ദ്രന്‍ സൂര്യനെ ഭാഗികമായി മാത്രം മറയ്ക്കുന്നു. ഇതിനു ഭാഗിക സൂര്യഗ്രഹണം (Partial eclipse) എന്നു പറയുന്നു.
- ദീര്‍ഘവൃത്താകൃതിയിലുള്ള ചന്ദ്രന്റെ ഭ്രമണപഥം മൂലം ഭൂമിയും ചന്ദ്രനും സൂര്യനും ഒരേ നേര്‍രേഖയിലാണെങ്കിലും ചിലപ്പോള്‍ ചന്ദ്രനു സൂര്യനെ പൂര്‍ണ്ണമായി മറയ്ക്കാന്‍ കഴിഞ്ഞില്ല എന്നു വരും. ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ ചന്ദ്രന്റെ കോണീയവ്യാസം സൂര്യന്റേതിനെക്കാള്‍ ചെറുതാകുമ്പോളാണ് ഇത് സംഭവിക്കുന്നത്. ഈ സമയത്ത് സൂര്യന്റെ വൃത്തത്തിന്റെ ബാഹ്യഭാഗം ഒരു വളയമായി ചന്ദ്രനു വെളിയില്‍ കാണാമായിരിക്കും. ഇത്തരം സൂര്യഗ്രഹണങ്ങളെ വളയ സൂര്യഗ്രഹണം (Annular eclipse) എന്നു വിളിക്കുന്നു, ഇവയും സമ്പൂര്‍ണ്ണ സൂര്യഗ്രഹണങ്ങളാണ്.
- ഭൂമിയിലെ ചില സ്ഥലങ്ങളില്‍ പൂര്‍ണ്ണ സൂര്യഗ്രഹണമായും ചില സ്ഥലങ്ങളില്‍ വളയ സുര്യഗ്രഹണമായും അനുഭവപ്പെടുന്ന സൂര്യഗ്രഹണങ്ങളെ ഹൈബ്രിഡ് സൂര്യഗ്രഹണം (Hybrid eclipse) എന്നു വിളിക്കുന്നു
ഭൂമിയിലെ ഏതെങ്കിലും ഒരു ബിന്ദുവില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണത്തിന്റെ പരമാവധി ദൈര്‍ഘ്യം 7 മിനിറ്റ് 31 സെക്കന്റ് ആണ്.
[തിരുത്തുക] ആവൃത്തി
ഭൂമിയുടെയും ചന്ദ്രന്റെയും ഭ്രമണപഥങ്ങള്‍ ഒരേ തലത്തിലായിരുന്നുവെങ്കില്‍ എല്ലാ കറുത്തവാവു ദിവസവും സൂര്യഗ്രഹണം നടക്കുമായിരുന്നു. എന്നാല്‍ ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയുടേതിന് അഞ്ച് ഡിഗ്രിയോളം ചരിഞ്ഞാണ് നിലകൊള്ളുന്നത്. അതുകൊണ്ട് ഗ്രഹണം നടക്കണമെങ്കില്‍ ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയിലായി ചന്ദ്രപഥം ഭൂമിയുടെ ഭ്രമണപഥത്തിന്റെ തലത്തെ മുറിച്ചുകടക്കുന്ന ബിന്ദുവില്‍ എത്തണം. ഈ ബിന്ദു രാഹുവും കേതുവും എന്നറിയപ്പെടുന്നു. അതായത്, ചന്ദ്രന്‍ രാഹുവിലോ കേതുവിലോ ആവുന്ന അമാവാസിദിനത്തിലാണ് സൂര്യഗ്രഹണമുണ്ടാകുന്നത്.
[തിരുത്തുക] ദൈര്‍ഘ്യം
ഒരു പ്രദേശത്ത് പൂര്‍ണ്ണ സൂര്യഗ്രഹണത്തിന്റെ പരമാവധി ദൈര്‍ഘ്യം 7 മിനിറ്റ് 31 സെക്കന്റാണ്. എങ്കിലും സാധാരണ ഇതിലും കുറവായിരിക്കും ദൈര്‍ഘ്യം. 7 മിനിറ്റില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള പത്തില്‍ താഴെ സൂര്യഗ്രഹണങ്ങളേ ഒരു സഹസ്രാബ്ദത്തില്‍ ഉണ്ടാകൂ എന്നതാണ് കണക്ക്. അവസാനമായി 7 മിനിറ്റില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള സൂര്യഗ്രഹണമുണ്ടായത് 1973 ജൂണ്‍ 30-നാണ് (7 മിനിറ്റ് 3 സെക്കന്റ്). ഒരു കോണ്‍കോഡ് വിമാനത്തില്‍ ചന്ദ്രന്റെ നിഴലിന്റെ അംബ്രയെ പിന്‍തുടരുക വഴി ഒരു നിരീക്ഷണസംഘത്തിന് 74 മിനിറ്റ് ഈ പൂര്‍ണ്ണസൂര്യഗ്രഹണം ദര്‍ശിക്കാന്‍ സാധിച്ചു. ഏഴ് മിനിറ്റിലധികം ദൈര്‍ഘ്യമുള്ള അടുത്ത ഗ്രഹണം 2150 ജൂണ്‍ 25-നേ നടക്കൂ.
ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം 2009 ജൂലൈ 22-ലെ സൂര്യഗ്രഹണമാണ്. 6 മിനിറ്റ് 39 സെക്കന്റാണ് ഇതിന്റെ കൂടിയ ദൈര്‍ഘ്യം
[തിരുത്തുക] ഇതു കൂടി കാണുക
[തിരുത്തുക] അവലംബം
|
|
||
|---|---|---|
| ഘടന | സൂര്യന്റെ കാമ്പ് - Radiation zone - Convection zone | |
| അന്തരീക്ഷം | പ്രഭാമണ്ഡലം - Chromosphere - Transition region - Corona | |
| വികസിത ഘടന | Termination Shock - Heliosphere - Heliopause - Heliosheath - Bow Shock | |
| Solar phenomena | സൗരകളങ്കങ്ങള്‍ - Faculae - Granules - Supergranulation - സൗരകാറ്റ് - Spicules - Coronal loops - സൗരജ്വാല - Solar Prominences - Coronal Mass Ejections - Moreton Waves - Coronal Holes | |
| മറ്റുള്ളവ | സൗരയൂഥം - Solar Variation - Solar Dynamo - Heliospheric Current Sheet - Solar Radiation - സൂര്യഗ്രഹണം - നക്ഷത്രങ്ങളുടെ സ്പെക്ട്രല്‍ വര്‍ഗ്ഗീകരണം | |
