സൗരകാറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


The plasma in the solar wind meeting the heliopause
The plasma in the solar wind meeting the heliopause

സൂര്യന്റെ അന്തരീക്ഷത്തില്‍ നിന്നുല്‍ഭവിക്കുന്ന ചാര്‍ജുള്ള കണികകളുടെ പ്രവാഹമാണ് സൗരകാറ്റ്. ഈ പ്രവാഹത്തില്‍ കൂടുതലായും ഇലക്ട്രോണുകളും പ്രോട്ടോണുകളുമായിരിക്കും, അവയുടെ ഊര്‍ജനില ഏകദേശം 1 KeV ഉം ആയിരിക്കും. സൂരന്റെ കൊറോണയിലെ ഉയര്‍ന്ന താപനിലയായിരിക്കും കണങ്ങളെ സൂര്യന്റെ ആകര്‍ഷണവലയത്തില്‍ നിന്നു രക്ഷപ്പെടാന്‍ സഹായിക്കുന്നത് എന്ന് അനുമാനിക്കപ്പെടുന്നതെങ്കിലും, ഇത്തരം കണങ്ങള്‍ എങ്ങിനെയാണ് ഉയര്‍ന്ന തോതിലുള്ള ഗതികോര്‍ജം കൈവരിക്കുന്നത് എന്ന് ഇതുവരെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല.

സൗരകാറ്റിനെതുടര്‍ന്ന് പല പ്രതിഭാസങ്ങളും ഭൂമിയില്‍ അരങ്ങേറാറുണ്ട്. ഭൂമിയുടെ കാന്തീകമണ്ഡലത്തില്‍ ഉണ്ടാക്കുന്ന വ്യതിയാനങ്ങളെ തുടര്‍ന്ന് വൈദ്യുത വിതരണ സംവിധാനങ്ങള്‍ താറുമാറാകുക, ധ്രുവ പ്രദേശങ്ങളില്‍ കാണപ്പെടുന്ന വര്‍ണരാശി എന്നിവ അവയില്‍ ചിലതാണ്.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

  • Sun|trek website An educational resource for teachers and students about the Sun and its effect on the Earth


"http://ml.wikipedia.org/wiki/%E0%B4%B8%E0%B5%97%E0%B4%B0%E0%B4%95%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം