സൗരജ്വാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹൈനോഡ് ടെലസ്കോപ്പ് ജി-ബാന്‍ഡില്‍ പകര്‍ത്തിയ സൗരജ്വാലയുടെ ചിത്രം. സൂര്യകളങ്കത്തിന്റെ വടക്കുഭാഗത്തായി റിബണുകള്‍ പോലെ കാണപ്പെടുന്നത്.

സൂര്യനെപോലെയുള്ള നക്ഷത്രങ്ങളുടെ അന്തരീക്ഷങ്ങളിലുണ്ടാകുന്ന ശക്തമായ പൊട്ടിത്തെറിയും അതിനെതുടര്‍ന്നുണ്ടാകുന്ന ഭീമമായ ഊര്‍ജ പ്രവാഹത്തെയുമാണ് 'സൗരജ്വാല എന്ന് വിളിക്കുന്നത്. 6 x 1025 ജൂള്‍ ഊര്‍ജം വരെ ഇത്തരത്തില്‍ പ്രവഹിക്കപ്പെടുന്നു. സൗരാന്തരീക്ഷത്തിലും സൂര്യന്റെ കൊറോണയിലും പ്ലാസ്മയുടെ ഊഷ്മാവ് ദശലക്ഷങ്ങളൊളം കെല്‍‌വിന്‍ ഉയരുകയും തുടര്‍ന്ന് ഇലക്ട്രോണുകള്‍, പ്രോട്ടോണുകള്‍, മൂലകങ്ങളുടെ അയോണുകള്‍ തുടങ്ങിയവ പ്രകാശത്തോടടുത്ത വേഗത്തില്‍ ശക്തമായി പ്രവാഹിക്കുകയും ചെയ്യുന്നു.

ഇത്തരം ആളലുകള്‍ വഴിയുണ്ടാകുന്ന എക്സ്-റേ അള്‍ട്രാ വയലെറ്റ് വികിരണങ്ങള്‍ ഭൂമിയുടെ അയണോസ്ഫിയറിനെ ബാധിക്കുകയും ദീര്‍ഘദൂര റേഡിയോ സം‌പ്രേക്ഷണത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

[തിരുത്തുക] ഹൈനോഡ് ബഹിരാകാശ പേടകം

സൗരജ്വാലയെപ്പറ്റി കൂടുതല്‍ ഗഹനമായും കൃത്യമായും പഠിക്കാനായി; 2006 സെപ്റ്റംബറില്‍ ഹൈനോഡ് എന്ന പേരിലറിയപ്പെടുന്ന ഒരു ബഹിരാകാശ പേടകം ജപ്പാന്റെ ജപ്പാന്‍ എയറോസ്പേസ് എക്സ്പ്ലൊറേഷന്‍ ഏജന്‍സി വിക്ഷേപിച്ചിട്ടുണ്ട്. അതിലെ ഉപഹഗ്രഹങ്ങള്‍ യു.എസ്, യു.കെ, നോര്‍വേ തുടങ്ങിയ രാജ്യങ്ങള്‍ സമ്യുക്തമായാണ്‌ വികസിപ്പിച്ചെടുത്തത്. [1]

[തിരുത്തുക] അവലംബം

  1. ബി.ബി.സി റിപ്പോര്‍ട്ട്. ശേഖരിച്ചത് 2008-06-15.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍


"http://ml.wikipedia.org/wiki/%E0%B4%B8%E0%B5%97%E0%B4%B0%E0%B4%9C%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം