2007
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉള്ളടക്കം |
[തിരുത്തുക] പ്രധാനസംഭവങ്ങള്‍
[തിരുത്തുക] ജനുവരി
- ജനുവരി 30- മൈക്രോസോഫ്റ്റ് പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് വിസ്റ്റ പുറത്തിറക്കി.
- ഐ.എസ്.ആര്.ഓ നിര്‍മ്മിച്ച തിരിച്ചിറക്കാവുന്ന ബഹിരാകാശ പേടകം 22-നു വിജയകരമായി തിരിച്ചിറക്കി പരീക്ഷിച്ചു. ജനുവരി 10-ന് ആണ് ഉപഗ്രഹം പി.എസ്.എല്‍.വി ഉപയോഗിച്ച് വിക്ഷേപിച്ചത്. ഇന്ത്യയുടെ ചാന്ദ്രയാന്‍ പദ്ധതിക്കു മുന്നോടിയായിട്ടാണിത്.
[തിരുത്തുക] ഫെബ്രുവരി
- ഫെബ്രുവരി 25-ഗാനരചയിതാവ് പി. ഭാസ്കരന് അന്തരിച്ചു.
- ഫെബ്രുവരി 20-എറണാകുളം-ഇടുക്കി ജില്ലാതിര്‍ത്തിയില്‍ ഭൂതത്താന്‍കെട്ട് അണക്കെട്ടിനു സമീപം തട്ടേക്കാട് പക്ഷിസങ്കേത പ്രദേശത്ത് പെരിയാറ്റില്‍ ബോട്ട് മുങ്ങി പതിനഞ്ച് കുട്ടികളും മൂന്ന് അദ്ധ്യാപികമാരും മരിച്ചു.
[തിരുത്തുക] മാര്‍ച്ച്
- ഒമ്പതാം ക്രിക്കറ്റ് ലോകകപ്പ് മാര്‍ച്ച് 11-നു വെസ്റ്റ് ഇന്‍ഡീസില്‍ ആരംഭിച്ചു.
[തിരുത്തുക] ഏപ്രില്‍
- പ്രമുഖ വാസ്തുശില്പി ലാറി ബേക്കര്‍ ഏപ്രില്‍ ഒന്നിന് അന്തരിച്ചു.
[തിരുത്തുക] ജൂണ്‍
- ഇന്ത്യയുടെ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാം കാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിയുന്നതിനാല്‍ തല്‍സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. യു.പി.എ-ഇടതു സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി പ്രതിഭാ പാട്ടിലും, എന്‍.ഡി.എ സ്വതന്ത്രനായി ഭൈരോണ്‍ സിംഗ് ഷെഖാവത്തുമാണ് മത്സരിക്കുന്നത്
[തിരുത്തുക] ജൂലൈ
- ജൂലൈ 31-മുംബൈ ബോംബു സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ഹിന്ദി ചലച്ചിത്ര നടന് സഞ്ജയ് ദത്തിന് ആറു കൊല്ലം തടവുശിക്ഷ ലഭിച്ചു.
- ഇന്ത്യയുടെ രാഷ്ട്രപതിയായി പ്രതിഭാ പാട്ടിലിനെ തിരഞ്ഞെടുത്തു.
[തിരുത്തുക] ഓഗസ്റ്റ്
- ഓഗസ്റ്റ് 1- കോയമ്പത്തൂര്‍ ബോംബ് സ്ഫോടന പരമ്പരയിലെ വിചാരണത്തടവുകാരനായിരുന്ന അബ്ദുന്നാസര്‍ മദനിയെ കോടതി കുറ്റവിമുക്തനാക്കി.
[തിരുത്തുക] സെപ്റ്റംബര്‍
- സെപ്റ്റംബര്‍ 24 - ആദ്യ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ മഹേന്ദ്ര സിംഗ് ധോണി നായകനായ ഇന്ത്യന്‍ സംഘം വിജയിച്ചു.
[തിരുത്തുക] ഒക്ടോബര്‍
- ഒക്ടോബര്‍ 10 - മലയാള സാഹിത്യകാരനായ സി.വി. ശ്രീരാമന് അന്തരിച്ചു.
- ഒക്ടോബര്‍ 3- മലയാള ഭാഷാ വിദഗ്ദ്ധനും ചിന്തകനുമായ എം.എന്‍. വിജയന് അന്തരിച്ചു.
- ഒക്ടോബര്‍ 2- ലോക അഹിംസാദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചു.
[തിരുത്തുക] നവംബര്‍
- നവംബര്‍ 3- പാകിസ്താനില്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.
[തിരുത്തുക] ഡിസംബര്‍
- ഡിസംബര്‍ 27-പാകിസ്താന് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടു.