എറണാകുളം ജില്ല
| എറണാകുളം ജില്ല | |
| അപരനാമം: കേരളത്തിന്റെ വാണിജ്യ തലസ്ഥാനം | |
10.00° N 76.33° E |
|
| ഭൂമിശാസ്ത്ര പ്രാധാന്യം | ജില്ല |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ആസ്ഥാനം | കൊച്ചി |
| ഭരണസ്ഥാപനങ്ങൾ | ജില്ലാ പഞ്ചായത്ത് ജില്ലാ കലൿട്രേറ്റ് |
| ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജില്ലാ കലൿടർ |
പി എസ് ഷൈല ഷെയ്ക്ക് പരീദ് [1] |
| വിസ്തീർണ്ണം | 2407ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ (2001) പുരുഷൻമാർ സ്ത്രീകൾ സ്ത്രീ പുരുഷ അനുപാതം |
31,05,798 1,538,397 1,567,401 1019 |
| ജനസാന്ദ്രത | 1290/ച.കി.മീ |
| സാക്ഷരത | 93.20 [2] % |
| കോഡുകൾ • തപാൽ • ടെലിഫോൺ |
682, 683 --- +91484, 91485 |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | യൂദ സിനഗോഗ് ഫോർട്ട് കൊച്ചി തൃപ്പൂണിത്തറ കൊട്ടാരം നെടുമ്പാശേരി വിമാനത്താവളം |
എറണാകുളം ജില്ല - കേരളത്തിലെ പതിനാല് ജില്ലകളിലൊന്ന്. മദ്ധ്യകേരളത്തിൽ സ്ഥിതി ചെയ്യുന്ന ഈ ജില്ല കേരളത്തിന്റെ വാണിജ്യ തലസ്ഥാനം എന്നറിയപ്പെടുന്നു. സംസ്ഥാനത്തെ രണ്ടാമത്തേ വലിയ നഗരവും ഏറ്റവും വലിയ വ്യാവസായികമേഖലയുമായ കൊച്ചി, ചരിത്രപരമായി പ്രാധാന്യമുള്ള മട്ടാഞ്ചേരി, തൃപ്പൂണിത്തുറ എന്നീ പ്രദേശങ്ങളുടെ സാന്നിദ്ധ്യം ഈ ജില്ലയെ പ്രാധാന്യമേറിയതാക്കുന്നു.
ഉള്ളടക്കം |
[തിരുത്തുക] നിരുക്തം
ഋഷിനാഗക്കുളം ലോപിച്ച് എറണാകുളമായി.
[തിരുത്തുക] ചരിത്രം
കേരളം സംസ്ഥാനമായി നിലവിൽവന്നശേഷം പഴയ നാട്ടുരാജ്യങ്ങളായ തിരുവിതാംകൂർ, കൊച്ചി എന്നിവയിലെ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് 1958 ഏപ്രിൽ ഒന്നിനാണ് എറണാകുളം ജില്ല രൂപീകൃതമായത്. കൊച്ചി രാജ്യത്തുനിന്നുള്ള പ്രദേശങ്ങളാണ് പ്രധാനമായും ജില്ലയ്ക്കു കീഴിൽ വന്നത് [അവലംബം ആവശ്യമാണ്]. ഇടുക്കി ജില്ല രൂപീകൃതമാകും മുൻപ് തൊടുപുഴ താലൂക്കും എറണാകുളം ജില്ലാപരിധിയിലായിരുന്നു.
[തിരുത്തുക] പൂർവ്വ ചരിത്രം
കടലിനോടു ചേർന്നു കിടക്കുന്നതിനാൽ പുരാതന കാലം മുതൽക്കേ എറണാകുളം ജില്ലയിലെ മിക്ക പ്രദേശങ്ങളും വാണിജ്യപരമായി പ്രശസ്തിയാർജ്ജിച്ചിരുന്നു. കൊച്ചി തുറമുഖംവഴി അറബികളും, ചൈനക്കാരും, ഡച്ചുകാരും, പോർച്ചുഗീസുകാരും ഈ പ്രദേശങ്ങളുമായി വാണിജ്യ ബന്ധം സ്ഥാപിച്ചിരുന്നു. കൊച്ചി നഗരത്തിൽ സ്ഥിതി ചെയ്യുന്ന ജൂതപ്പള്ളി (യൂദ സിനഗോഗ്), ഡച്ച് കൊട്ടാരം എന്നിവ എറണാകുളത്തിന്റെ ഗതകാല പ്രൌഢിക്ക് ദൃഷ്ടാന്തങ്ങളാണ്.
[തിരുത്തുക] ഭൂമിശാസ്ത്രം
പടിഞ്ഞാറ് അറബിക്കടൽ, വടക്ക് തൃശൂർ ജില്ല, കിഴക്ക് ഇടുക്കി ജില്ല, തെക്ക് കോട്ടയം, ആലപ്പുഴ ജില്ലകൾ എന്നിവയാണ് എറണാകുളത്തിന്റെ അതിർത്തികൾ. ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങൾ തീരഭൂമിയും കിഴക്ക് മലമ്പ്രദേശവുമാണ്. കേരളത്തിലെ രണ്ടാമത്തെ വലിയ നദിയായ പെരിയാർ ജില്ലയുടെ വടക്കു ഭാഗത്തെ ഒട്ടുമിക്ക പ്രദേശങ്ങളെയും സ്പർശിക്കുന്നു. മുവാറ്റുപുഴയാറും ജില്ലയിലൂടെ കടന്നുപോകുന്നു. മനുഷ്യ നിർമ്മിതവും അല്ലാത്തതുമായ നിരവധി ചെറുദ്വീപുകൾ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലുണ്ട്. വർഷത്തിൽ നൂറ്റിമുപ്പതിലേറെ ദിവസവും മഴ ലഭിക്കുന്ന ഇവിടെ ശൈത്യകാലമൊഴികെ മിക്കപ്പോഴും സാമാന്യം നല്ലചൂടനുഭവപ്പെടുന്നു.
[തിരുത്തുക] പ്രമുഖ വ്യവസായസ്ഥാപനങ്ങൾ
എഫ്.എ.സി.ടിതിരുവിതാംകൂർ ദിവാനായിരുന്ന സി.പി.രാമസ്വാമി അയ്യരുടെ നിർദേശാനുസരണം സ്വകാര്യ സംരംഭമായി പ്രവർത്തനം ആരംഭിച്ചു. ആദ്യം സംസ്ഥാനപൊതുമേഖലയിലും പിന്നീട് കേന്ദ്രപൊതുമേഖലയിലും ചേർക്കപ്പെട്ടു. ഇന്ത്യൻ രാസവളരംഗത്തെ പ്രമുഖ സ്ഥാപനം.
[തിരുത്തുക] ഭരണം
പറവൂർ, ആലുവ, കൊച്ചി, കണയന്നൂർ, മൂവാറ്റുപുഴ, കുന്നത്തുനാട്, കോതമംഗലം എന്നിങ്ങനെ ഏഴു താലൂക്കുകളായി ജില്ലയെ വിഭജിച്ചിരിക്കുന്നു. കൊച്ചി നഗരത്തോടു ചേർന്നുള്ള കാക്കനാടാണ് ജില്ലയുടെ ഭരണ സിരാകേന്ദ്രം. ജില്ലാ കളക്റ്ററേറ്റ്, ജില്ലാ പഞ്ചായത്ത് കാര്യാലയം എന്നിവയെല്ലാം ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നു.
[തിരുത്തുക] മുനിസിപ്പാലിറ്റികൾ
തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, കോതമംഗലം,പെരുമ്പാവൂർ,ആലുവ, കളമശേരി,വടക്കൻ പറവൂർ, അങ്കമാലി എന്നിവയാണ് എറണാകുളം ജില്ലയിലെ മുനിസിപ്പാലിറ്റികൾ.
[തിരുത്തുക] വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല
- ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല
- അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സൈൻസെസ്, ഇടപ്പള്ളി
- മഹാരാജാസ് കോളജ്,എറണാകുളം
- സെന്റ് ആൽബർട്സ് കോളേജ്, എറണാകുളം
- സെന്റ് തെരാസാസ് കോളേജ്, എറണാകുളം
- യൂണിയൻ ക്രിസ്ത്യൻ കോളെജ്
- എം.ഇ.എസ്. കോളേജ് മാറമ്പള്ളി, ആലുവ
- അൽ അമീൻ കോളേജ്,ആലുവ
- മോഡൽ എഞ്ചിനീയറിങ് കോളേജ്, തൃക്കാക്കര
- നിർമ്മല കോളേജ്, മൂവാറ്റുപുഴ
- മാർ അത്തനേഷ്യസ് കോളേജ്, കോതമംഗലം
- മാർ അത്തനേഷ്യസ് എഞ്ചിനീയറിങ് കോളേജ്, കോതമംഗലം
- ശ്രീ നാരായണ മംഗലം കോളേജ്,മാല്യങ്കര
- ഡോ.പടിയാർ മെമ്മൊറിയൽ ഹോമിയോ കോളേജ്,ചോറ്റാനിക്കര
- അക്വിനാസ് കോളേജ്,ഇടക്കൊച്ചി
- രാജഗിരി കോളേജ്, കളമശ്ശേരി
- സേക്രഡ് ഹാർട്ട് കോളേജ്, തേവര
[തിരുത്തുക] തീർത്ഥാടനസ്ഥലങ്ങൾ/ആരാധനാലയങ്ങൾ
- കണ്ണമാലി പള്ളി
- സാന്റാക്രൂസ് ബസിലിക്ക, ഫോർട്ട്കൊച്ചി
- മലയാറ്റൂർ പള്ളി
- ആലുവ ശിവരാത്രി
- തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രം(അത്തച്ചമയം)
- ജൂതപ്പള്ളി, മട്ടാഞ്ചേരി
- സെന്റ് മേരീസ് ബസ്സലിക്ക, എറണാകുളം
- ശ്രീശങ്കര സ്മാരകം, കാലടി
- ദക്ഷിണ മൂകാംബിക ക്ഷേത്രം, പറവൂർ
- ഗൗരീശ്വര ക്ഷേത്രം, ചെറായി
- ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം ചേലാമറ്റം പെരുമ്പാവൂർ
- കടമറ്റം പള്ളി,
- ചോറ്റാനിക്കര ക്ഷേത്രം
കൊച്ചിൻ ദേവസ്വം ബോർഡ് എളങ്കുന്നപ്പുഴ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
[തിരുത്തുക] കൂടുതൽ വിവരങ്ങൾക്ക്
[തിരുത്തുക] അവലംബം
|
|||||||||||
|
|||||