ഡിസംബർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയൻ കാലഗണനാരീതിയിലെ പന്ത്രണ്ടാമത്തേയും അവസാനത്തേതുമായ മാസമാണ് ഡിസംബർ. ഈ മാസത്തിൽ 31 ദിവസങ്ങളാണ് ഉള്ളത്.
പ്രധാന ദിവസങ്ങൾ [തിരുത്തുക]
ഡിസംബർ 1 [തിരുത്തുക]
- 1640 - പോർട്ടുഗൽ സ്പെയിനിൽനിന്ന് സ്വതന്ത്രമായി.
- 1822 - പീറ്റർ ഒന്നാമൻ ബ്രസീലിന്റെ ചക്രവർത്തിയായി അവരോധിക്കപ്പെട്ടു.
- 1963 - നാഗാലാൻഡ് ഇന്ത്യയിലെ പതിനാറാമത് സംസ്ഥാനമായി നിലവിൽവന്നു.
- 1965 - ഇന്ത്യൻ അതിർത്തി രക്ഷാസേന (ബി. എസ്. എഫ്.) രൂപീകൃതമായി.
- 1981 - എയ്ഡ്സ് വൈറസ് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു.
ഡിസംബർ 2 [തിരുത്തുക]
- 1804 - നെപ്പോളിയൻ ബോണപാർട്ട് ഫ്രാൻസിന്റെ ചക്രവർത്തിയായി വാഴിക്കപ്പെട്ടു.
- 1988 - ബേനസീർ ഭൂട്ടോ പാകിസ്താൻ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു.
ഡിസംബർ 3 [തിരുത്തുക]
- 1818 - ഇല്ലിനോയി യു.എസിലെ ഇരുപത്തൊന്നാമത് സംസ്ഥാനമായി ചേർന്നു.
- 1971 - 1971ലെ ഇന്ത്യ - പാകിസ്താൻ യുദ്ധം ആരംഭിച്ചു.
- 1984 - ഭോപ്പാൽ ദുരന്തം. യൂണിയൻ കാർബൈഡ് ഫാക്ടറിയിലെ വിഷവാതകചോർച്ചയെത്തുടർന്ന് മൂവായിരത്തിലേറെപ്പേർ മരണമടഞ്ഞു.
ഡിസംബർ 4 [തിരുത്തുക]
- 1791 - ആദ്യത്തെ ഞായറാഴ്ചപ്പത്രമായ ദ ഒബ്സർവർ പുറത്തിറങ്ങി
- 1959 - നാസയുടെ ശൂന്യാകാശ യാത്രാപരീക്ഷണത്തിൽ ഭൂമിയുടെ അന്തരീക്ഷത്തിനു പുറത്തേക്ക് 55 കി.മീ സഞ്ചരിച്ച കുരങ്ങൻ സുരക്ഷിതമായി ഭൂമിയിലത്തി
- 1971 - ഭാരതീയ നാവികസേന പാകിസ്താനിലെ കറാച്ചിയും പാക്ക് നാവികസേനയേയും ആക്രമിച്ചു.
തിരുവമ്പാടി ഉപതിരഞ്ഞെടുപ്പ് 13-ാം നിയമസഭയിൽ അംഗമായിരുന്ന മത്തായിചാക്കോ(സി പി എം)എം എൽ എയുടെ നിര്യാണത്തെ തുടർന്ന് ഇതേദിവസം ഉപതിരഞ്ഞെടുപ്പ് നടന്നു
ഡിസംബർ 5 [തിരുത്തുക]
- 1492 - ക്രിസ്റ്റഫർ കൊളംബസ് ഹിസ്പാനിയോളയിൽ കാലുകുത്തുന്ന ആദ്യ യൂറോപ്യനായി.
- 1932 - ആൽബർട്ട് ഐൻസ്റ്റൈന് അമേരിക്കൻ വിസ ലഭിച്ചു
ഡിസംബർ 6 [തിരുത്തുക]
- 1768 - എൻസൈക്ലോപ്പീഡിയ ബ്രിട്ടാനിക്കയുടെ ആദ്യ എഡിഷൻ പുറത്തിറങ്ങി
- 1897 - ലണ്ടനിൽ മോട്ടോർ കൊണ്ട് ഓടുന്ന ടാക്സികൾ നിരത്തിലിറങ്ങി
- 1971 - ഇന്ത്യ ബംഗ്ലാദേശിനെ അംഗീകരിച്ചതിനെത്തുടർന്ന് പാകിസ്താൻ നയതന്ത്ര ബന്ധം വിച്ഛേദിച്ചു.
- 1992 - ബി.ജെ.പി., വി.എച്ച്.പി. നേതൃത്വത്തിലുള്ള കർസേവകർ അയോധ്യയിലെ വിവാദമായ തർക്കമന്ദിരമായിരുന്ന ബാബറി മസ്ജിദ് തകർത്തു.
ഡിസംബർ 7 [തിരുത്തുക]
- 1732 - ലണ്ടനിലെ കൊവെന്റ് ഗാർഡനിൽ ദ റോയൽ ഓപറ ഹൗസ് പ്രവർത്തനമാരംഭിച്ചു.
- 1900 - മാക്സ് പ്ലാങ്ക് ബ്ലാക്ക് ബോഡി എമിഷൻ കണ്ടെത്തി.
- 1941 - പേൾ ഹാർബർ ആക്രമണം. ഹവായിയിലെ പേൾ ഹാർബർ ദ്വീപിൽ അമേരിക്കൻ നാവിക സേനയ്ക്കു നേരെ ജപ്പാന്റെ അപ്രതീക്ഷിത ആക്രമണം.
- 1995 - ഗലീലിയോ ശൂന്യാകാശ പേടകം ആറു വർഷത്തെ യാത്രക്കു ശേഷം വ്യാഴത്തിലിറങ്ങി.
ഡിസംബർ 8 [തിരുത്തുക]
- 1609 - യൂറോപ്പിലെ രണ്ടാമത് ഗ്രന്ഥശാലയായ ബിബ്ലിയോട്ടെകാ അംബ്രോസിയാന പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു.
- 1864 - ഇംഗ്ലണ്ടിലെ ബ്രിസ്റ്റളിൽ ക്ലിഫ്ടൺ തൂക്കുപാലം പ്രവർത്തനമാരംഭിച്ചു.
- 1941 - പേൾ ഹാർബർ ആക്രമണത്തെത്തുടർന്ന് ജപ്പാനെതിരെയുള്ള യുദ്ധപ്രഖ്യാപനം യു. എസ്. കോൺഗ്രസ് അംഗീകരിക്കുന്നു.
- 1941 - ചൈന ജപ്പാനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നു.
- 1966 - ഗ്രീക്ക് കപ്പൽ എസ്.എസ് ഹെറാക്ലിയോൺ ഏജിയൻ കടലിൽ മുങ്ങി ഇരുന്നൂറുപേർ മരിച്ചു.
ഡിസംബർ 9 [തിരുത്തുക]
- 1931 - സ്പെയിനിൽ റിപബ്ലിക് ഭരണഘടന നിലവിൽവന്നു.
- 1953 - കമ്മ്യൂണിസ്റ്റ് അനുഭാവികളായ തൊഴിലാളികളെയെല്ലാം പിരിച്ചുവിടുമെന്ന് ജനറൽ ഇലക്ട്രിക് (ജി.ഇ.) പ്രഖ്യാപിച്ചു.
- 1990 - പോളണ്ടിൽ ലേ വലേസ നേരിട്ടു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ പ്രസിഡന്റായി.
- 1992 - ചാൾസ് - ഡയാന വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു.
ഡിസംബർ 10 [തിരുത്തുക]
- 1817 - മിസിസിപ്പി അമേരിക്കൻ ഐക്യനാടുകളിലെ ഇരുപതാമത് സംസ്ഥാനമായി ചേൽത്തു.
- 1869 - യു. എസ്. സംസ്ഥാനമായ വയോമിങ് വനിതകൾക്ക് വോട്ടവകാശം നൽകി.
- 1901 - പ്രഥമ നോബൽ പുരസ്കാരം സമ്മാനിക്കപ്പെട്ടു.
- 1948 - ഐക്യരാഷ്ട്ര പൊതുസഭ സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം നടത്തി.
ഡിസംബർ 11 [തിരുത്തുക]
ഡിസംബർ 12 [തിരുത്തുക]
- 1851 - ഇന്ത്യയിൽ ആദ്യത്തെ തീവണ്ടിയുടെ യാത്ര
- 1911 - ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ൿ മാറ്റി.
- 1963 - കെനിയ ബ്രിട്ടണിൽ നിന്നും സ്വാതന്ത്ര്യം നേടി.
- 1990 - അന്റാർട്ടിക്കയിലേക്ക് പര്യവേക്ഷണ സംഘത്തെ അയ്കുന്ന 37ആം രാഷ്ട്രമായി പാകിസ്താൻ സ്ഥാനം പിടിച്ചു
- 1941 - രണ്ടാം ലോക മഹായുദ്ധം, ബ്രിട്ടൻ ബൾഗേറിയയുമായി യുദ്ധം പ്രഖ്യാപിച്ചു. ഇന്ത്യ ജപ്പാനുമായി യുദ്ധം പ്രഖ്യാപിച്ചു. ഹംഗറിയും ബൾഗേറിയയും അമേരിക്കയ്ക്കെതിരേ യുദ്ധം പ്രഖ്യാപിച്ചു.
ഡിസംബർ 13 [തിരുത്തുക]
- 1545 - ട്രന്റ് സൂന്നഹദോസ് ആരംഭിച്ചു.
- 1996 - കോഫി അന്നാൻ ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ടു.
- 2001 - ഇന്ത്യൻ പാർലമന്റ് മന്ദിരത്തിനു നേരെ സായുധ ഭീകരരുടെ ആക്രമണം ശ്രമം.
- 2003 - സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഇറാഖി പ്രസിഡന്റ് സദ്ദാം ഹുസൈനെ തികൃത്തിലെ ഒളിത്താവളത്തിൽനിന്നും പിടികൂടി.
ഡിസംബർ 14 [തിരുത്തുക]
- 1819 - അലബാമ ഇരുപത്തിരണ്ടാമത്തെ സംസ്ഥാനമായി അമേരിക്കൻ ഐക്യനാടുകളിൽ ചേർക്കപ്പെട്ടു.
- 1946 - ഐക്യരാഷ്ട്ര പൊതുസഭയുടെ ആസ്ഥാനം ന്യൂയോർക്കിൽ സ്ഥാപിക്കുവാൻ അംഗരാജ്യങ്ങൾ വോട്ടെടുപ്പിലൂടെ തീരുമാനിക്കുന്നു.
- 1955 - അയർലണ്ടും പോർച്ചുഗലും ഐക്യരാഷ്ട്രസഭയിൽ അംഗമായി.
- 2003 - രണ്ടാം ഗൾഫ് യുദ്ധത്തിനു ശേഷം ഇറാഖിന്റെ മുൻ പ്രസിഡന്റ് സദ്ദാം ഹുസൈൻ ഒളിവറയിൽ നിന്നും അമേരിക്കൻ പിടിയിലാകുന്നു.
ഡിസംബർ 15 [തിരുത്തുക]
- 1976 - സമോവ ഐക്യരാഷ്ട്രസഭയിൽ അംഗമായി.
- 1994 - നെറ്റ്സ്കേപ് ബ്രൗസർ പുറത്തിറങ്ങി.
ഡിസംബർ 16 [തിരുത്തുക]
- 1497 - വാസ്കോ ഡ ഗാമ കേപ് ഓഫ് ഗുഡ് ഹോപ്പ് കടന്നു യാത്ര തുടർന്നു.
- 1773 - അമേരിക്കൻ വിപ്ലവത്തിനു തുടക്കമിട്ട ബോസ്റ്റൺ ടീ പാർട്ടി. തേയില നിയമത്തിനെതിരേ പ്രതിഷേധിച്ച് സൺസ് ഓഫ് ലിബർട്ടി അംഗങ്ങൾ തേയിലപ്പെട്ടികളെടുത്ത് ബോസ്റ്റൺ തുറമുഖത്തു കടലിലെറിഞ്ഞു.
- 1922 - പോളണ്ടിന്റെ പ്രസിഡന്റ് ഗബ്രിയേൽ നറൂറ്റോവിച്ച് വാഴ്സോയിൽ വച്ച് കൊല്ലപ്പെട്ടു.
- 1971 - ബംഗ്ലാദേശ് വിമോചനത്തിന്റെ പേരിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം പാകിസ്താന്റെ കീഴടങ്ങലോടെ അവസാനിച്ചു.
ഡിസംബർ 17 [തിരുത്തുക]
- 1843 - ചാൾസ് ഡിക്കൻസിന്റെ ഏ ക്രിസ്മസ് കാരൾ എന്ന പ്രശസ്തമായ നോവൽ പുറത്തിറങ്ങി.
- 1961 - ഓപറേഷൻ വിജയ് എന്ന സൈനിക നടപടിയിലൂടെ പോർച്ചുഗീസ് നിയന്ത്രണത്തിൽ നിന്നും സ്വതന്ത്രമാക്കി ഗോവയെ ഇന്ത്യയോടു ചേർത്തു.
ഡിസംബർ 18 [തിരുത്തുക]
- 1271 - കുബ്ലാ ഖാന്‍ മംഗോളിയൻ സാമ്രാജ്യത്തിന്റെ പേര് യുവാൻ എന്നാക്കിമാറ്റി യുവാൻ രാജവംശത്തിനു തുടക്കമിട്ടു.
- 1642 - ആബേൽ ടാസ്മാൻ ന്യൂസിലാന്റിൽ കാലുകുത്തുന്ന ആദ്യ യൂറോപ്യനായി.
- 1966 - റിച്ചാർഡ് എൽ വാക്കർ ശനിയുടെ ഉപഗ്രഹമായ എപ്പിമെത്യൂസ് കണ്ടെത്തി.
- 1987 - ലാറി വാൾ പേൾ പ്രോഗ്രാമിങ്ങ് ഭാഷ പുറത്തിറക്കി.
- 1997 - വേൾഡ് വൈഡ് വെബ് കൺസോർഷ്യം എച്ച്. ടി. എം. എലിന്റെ നാലാമത് വെർഷൻ പുറത്തിറക്കി
ഡിസംബർ 19 [തിരുത്തുക]
- 1941 - ഹിറ്റ്ലർ ജർമ്മൻ സൈന്യത്തിന്റെ സുപ്രീം കമാൻഡർ-ഇൻ-ചീഫ് ആയി.
- 1961 - ദാമൻ, ദിയു എന്നീ പ്രദേശങ്ങളെ പോർച്ചുഗീസ് ആധിപത്യത്തിൽ നിന്നും മോചിപ്പിച്ച് ഇന്ത്യയോടു ചേർത്തു.
- 1963 - സാൻസിബാർ ബ്രിട്ടണിൽ നിന്നും സ്വതന്ത്രമായി.
- 1997 - ടൈറ്റാനിക്ക് എന്ന ചലചിത്രം പുറത്തിറങ്ങി.
- 2001 - അമേരിക്കൻ ഐക്യനാടുകളിലെ ലോക വ്യാപാര സമുച്ചയത്തിനു നേരേ നടന്ന 2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന്റെ ഫലമായി ഉണ്ടായ അഗ്നി മൂന്നു മാസത്തിനു ശേഷം കെടുത്തി
ഡിസംബർ 20 [തിരുത്തുക]
- 1917 - സോവിയറ്റ് രഹസ്യപ്പോലീസായ ചെക പ്രവർത്തനമാരംഭിച്ചു.
- 1960 - നാഷണൽ ഫ്രണ്ട് ഫോർ ലിബറേഷൻ ഓഫ് വിയറ്റ്നാം സ്ഥാപിതമായി.
- 1973 - മാഡ്രിഡിലെ കാർ ബോംബ് സ്ഫോടനത്തിൽ സ്പാനിഷ് പ്രധാനമന്ത്രി അഡ്മിറൽ ലൂയിസ് കരേര ബ്ലാങ്കോ വധിക്കപ്പെട്ടു.
- 1991 - പോൾ കീറ്റിങ്ങ് ഓസ്ട്രേലിയയുടെ 24-ആം പ്രധാനമന്ത്രിയായി.
ഡിസംബർ 21 [തിരുത്തുക]
- 1958 - ചാൾസ് ദെ ഗോലെ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
- 1971 - ഉ താന്റിന്റെ പിൻഗാമിയായി കർട്ട് വാൽഡ്‌ഹെയ്ം ഐക്യരാഷ്ട്രസഭ
- 1988 - പാൻ ആം എയർവേയ്സിന്റെ വിമാനം സ്കോട്ട്‌ലൻഡിലെ ലോക്കർബീയിൽ വച്ച് ബോബു സ്ഫോടനത്തിൽ തകർന്നു. 270 പേർ കൊല്ലപ്പെട്ടു.
- 1995 - ബത്ലഹേം പാലസ്തീനിന്റെ നിയന്ത്രണത്തിലായി
ഡിസംബർ 22 [തിരുത്തുക]
- 1836 - ടെക്സസിൽ ഹാരിസ് കൗണ്ടി സ്ഥാപിതമായി
- 1849 - ഫ്യോഡൊർ ദസ്തേവ്സ്കിയുടെ വധശിക്ഷ അവസാന നിമിഷം മാറ്റി വെച്ചു.
- 1851 - ഇന്ത്യയിലെ റൂർക്കിയിൽ ആദ്യത്തെ ചരക്കു തീവണ്ടി ഓടി.
- 1937 - ന്യൂയോർക്കിനും ന്യൂജഴ്സിക്കുമിടയിൽ ലിങ്കൺ തുരങ്കം തുറന്നു
- 1947 - ഇറ്റലിയിൽ മന്ത്രിസഭ ഭരണഘടന അംഗീകരിച്ചു.
- 1964 - എസ്.ആർ - 71 ബ്ലാക്ക് ബേഡ് ആദ്യമായി പറന്നു
- 2003 - കാലിഫോർണിയയിലെ സാൻ സിമ്യോണിൽ വൻ ഭൂചലനം
ഡിസംബർ 23 [തിരുത്തുക]
- 1921 - രബീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച വിശ്വഭാരതി സർവ്വകലാശാല ഉദ്ഘാടനം ചെയ്തു.
- 1936 - കൊളംബിയ ബ്യൂണസ് അയേഴ്സ് പകർപ്പവകാശ ഉടമ്പടിയിൽ ഒപ്പു വെച്ചു.
- 1947 - ബെൽ ലാബ്സ് ട്രാൻസിസ്റ്റർ പ്രദർശിപ്പിച്ചു.
- 1954 - ഡോക്ടർ ജോസഫ് ഇ മുറേ ആദ്യത്തെ വൃക്കമാറ്റ ശസ്ത്രക്രിയ നടത്തി.
- 2007 - മഹാഗ്രഹയോഗം. ബുധൻ, ഭൂമി, ചൊവ്വ, വ്യാഴം, ക്ഷീരപഥ കേന്ദ്രം എന്നിവ ഒരേ രേഖയിൽ വരുന്ന അപൂർവ്വ സംഗമം.
ഡിസംബർ 24 [തിരുത്തുക]
- 1800 - നെപ്പോളിയനെതിരെ വധശ്രമം
- 1923 - അൽബേനിയ റിപ്പബ്ലിക്കായി
- 1941 - രണ്ടാം ലോകമഹായുദ്ധം: ജപ്പാന്റെ സൈന്യം ഹോങ്കോങ്ങ് പിടിച്ചടക്കി
- 1951 - ലിബിയ ഇറ്റലിയിൽ നിന്നും സ്വതന്ത്രമായി.
- 2002 - ഡെൽഹി മെട്രോ പ്രവർത്തനമാരംഭിച്ചു.
ഡിസംബർ 25 [തിരുത്തുക]
- ക്രിസ്തുമസ് -യേശുവിന്റെ ജനനസ്മരണ.
- 1932 - ചൈനയിലെ ഗാൻസു പ്രവിശ്യയിലുണ്ടായ വൻ ഭൂകമ്പത്തിൽ എഴുപതിനായരിത്തിലേറെപ്പേർ മരിച്ചു.
- 1991 - മിഖായേൽ ഗോർബച്ചേവ് സോവ്യറ്റ് യൂണിയൻ പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജിവച്ചു.
- 2002 - ന്യൂഡൽഹി മെട്രോ റയിൽവേ ആരംഭിച്ചു.
ഡിസംബർ 26 [തിരുത്തുക]
- 1805 - ഓസ്ട്രിയയും ഫ്രാൻസും പ്രസ്‌ബർഗ്ഗ് ഉടമ്പടിയിൽ ഒപ്പുവെച്ചു.
- 1860 - ആദ്യത്തെ ഇന്റർ ക്ലബ് ഫുട്ബോൾ മൽസരം ഇംഗ്ലണ്ടിലെ ഷെഫീൽഡിലെ സാൻഡിഗേറ്റ് റോഡ് ഗ്രൗണ്ടിൽ ഹാലം എ.സിയും ഷെഫീൽഡ് എഫ്.സിയും തമ്മിൽ നടന്നു
- 1898 - മേരി ക്യൂറിയും പിയറേ ക്യൂറിയും റേഡിയം കണ്ടെത്തിയതായി പ്രഖ്യാപിച്ചു.
- 1925 - കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ സ്ഥാപിതമായി
- 2004 - റിച്റ്റർ സ്കെയിലിൽ 9.3 രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ത്യൻ മഹാസമുദ്രതീരങ്ങളിൽ വൻ നാശം വിതക്കുകയും 300,000 പേരുടെ മരണത്തിനു കാരണമാവുകയും ചെയ്ത സുനാമി സൃഷ്ടിച്ചു.
ഡിസംബർ 27 [തിരുത്തുക]
- 1831 - ചാൾസ് ഡാർവിൻ എച്. എം.എസ് ബീഗീളിൽ തന്റെ യാത്ര തുടങ്ങി. പരിണാമസിദ്ധാന്തം ആവിഷ്കരിക്കപ്പെട്ടത് ഈ യാത്രയിലാണ്.
- 1945 - ഇരുപത്തെട്ടു രാജ്യങ്ങൾ ചേർന്ന് ലോകബാങ്ക് സ്ഥാപിച്ചു.
- 1978 - സ്പെയിൻ നാൽപ്പതു വർഷത്തെ ഏകാധിപത്യത്തിനു ശേഷം ജനാധിപത്യം സ്വീകരിച്ചു.
- 2007 - മുൻ പാകിസ്താൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ വെടിയേറ്റു മരിച്ചു. റാവൽ പിണ്ടിയിൽ പൊതുയോഗസ്ഥലത്തു വെച്ചായിരുന്നു അന്ത്യം.
- 1911 - ഇന്ത്യയുടെ ദേശീയഗാനത്തിന് നൂറു വയസ്സ്.
ഡിസംബർ 28 [തിരുത്തുക]
- 1612 - ഗലീലിയോ ഗലീലി നെപ്റ്റ്യൂൺ കണ്ടെത്തി
- 1836 - തെക്കൻ ഓസ്ട്രേലിയ, അഡെലെയ്ഡ് എന്നീ സ്ഥലങ്ങൾ സ്ഥാപിതമായി
- 1836 - സ്പെയിൻ മെക്സിക്കോയുടെ സ്വയംഭരണാവക്കാശം അംഗീകരിച്ചു.
ഡിസംബർ 29 [തിരുത്തുക]
- 1891 തോമസ് ആൽവാ എഡിസൻ റേഡിയോയുടെ പേറ്റന്റ് എടുത്തു
- 1911 സൺയാറ്റ് സെൻ ചൈനയുടെ ആദ്യ പ്രസിഡന്റായി
- 1930 മുഹമ്മദ് ഇക്‌ബാൽ ഒരു പ്രസംഗത്തിനിടയിൽ ഇന്ത്യയേയും പാകിസ്താനേയും രണ്ടാക്കി ചിത്രീകരിച്ചു കൊണ്ടുളള ദ്വിരാഷ്ട സിദ്ധാന്തം അവതരിപ്പിച്ചു
ഡിസംബർ 30 [തിരുത്തുക]
- 1880 - ട്രാൻസ്വാൾ റിപ്പബ്ലിക്കായി. പോൾ ക്രൂഗർ ആദ്യ പ്രസിഡന്റായി അധികാരമേറ്റു
- 1906 - ആൾ ഇന്ത്യ മുസ്ലീം ലീഗ് ധാക്കയിൽ രൂപീകൃതമായി
- 1922 - യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്സ് സ്ഥാപിതമായി
- 1924 - എഡ്വിൻ ഹബിൾ മറ്റു ഗാലക്സികൾ നിലവിലുണ്ടെന്ന് പ്രഖ്യാപിച്ചു
- 1943 - സുഭാഷ് ചന്ദ്ര ബോസ് പോർട്ട് ബ്ലെയറിൽ ഇന്ത്യൻ സ്വാതന്ത്ര്യ പതാകുയർത്തി
- 1996 - ആസാമിൽ ബോഡോ തീവ്രവാദികൾ ട്രെയിനിൽ ബോംബ് വെച്ചു. 26 പേർ മരിച്ചു
- 2006 - സദ്ദാം ഹുസൈനെ തൂക്കിലേറ്റി.
ഡിസംബർ 31 [തിരുത്തുക]
- 1599 - ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായി
- 1695 - ബ്രിട്ടനിൽ ജനൽ നികുതി ഏർപ്പെടുത്തി.
- 1857 - വിക്ടോറിയ രാജ്ഞി, ഒട്ടാവ കാനഡയുടെ തലസ്ഥാനമായി തിരഞ്ഞെടുത്തു.
- 1879 - തോമസ് ആൽവ എഡിസൺ ലൈറ്റ് ബൾബ് പൊതുവേദിയിൽ അവതരിപ്പിച്ചു.
- 1999 - ബോറിസ് യെൽസിൻ റഷ്യൻ പ്രസിഡന്റ് സ്ഥാനത്തു നിന്നു രാജിവെച്ചു.
|
|||||||||||||||||||||||||||||||||||||||||