ജനുവരി 8
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 8 വർഷത്തിലെ 8-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 358 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 359).
ഉള്ളടക്കം |
ചരിത്രസംഭവങ്ങൾ [തിരുത്തുക]
- 1806 – കേപ് കോളനി ബ്രിട്ടീഷ് കോളനിയായി.
- 1838 – ആൽഫ്രഡ് വെയിൽ ടെലഗ്രാഫ് പ്രദർശിപ്പിച്ചു.
- 1912 – ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായി.
- 1926 – അബ്ദുൾ അസീസ് ഇബ്ന് സൗദ് ഹെജാസിന്റെ രാജാവായി. ഹെജാസിനെ സൗദി അറേബ്യ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
- 1959 – ഫിഡൽ കാസ്ട്രോയുടെ ക്യൂബൻ വിപ്ലവം സാന്റിയാഗോ ദെ ക്യൂബയുടെ പിടിച്ചെടുക്കലോടെ പൂർണ്ണമായി.
- 2009 – ഏഴിമല നാവിക അക്കാദമി പ്രധാനമന്ത്രി മൻമോഹൻ സിംഗ് രാജ്യത്തിനു സമർപ്പിച്ചു.
ജനനം [തിരുത്തുക]
- 1929 – സയീദ് ജാഫ്രി, ഇന്ത്യൻ അഭിനേതാവ്
മരണം [തിരുത്തുക]
- 1324 – മാർക്കോ പോളോ, ഇറ്റാലിയൻ പര്യവേക്ഷകൻ (ജ. 1254)
- 1642 – ഗലീലിയോ ഗലീലി, ഇറ്റാലിയൻ വാന നിരീക്ഷകനും ജ്യോതിശാസ്ത്രജ്ഞനും (ജ. 1564)
മറ്റു പ്രത്യേകതകൾ [തിരുത്തുക]
|
|||||||||||||||||||||||||||||||||||||||||