ഗ്വാങ്ജോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയുടെ തലസ്ഥാനവും രാജ്യത്തിന്റെ ദക്ഷിണ ഭാഗത്തുള്ള ഒരു ഉപ-പ്രവിശ്യാ നഗരവുമാണ് ഗ്വാങ്ജോ. നഗരവും സമീപ പ്രദേശങ്ങളും, പ്രത്യേകിച്ച് നഗരത്തിനും ഹോങ് കോങിനുമിടയിലുള്ള പ്രദേശങ്ങള്‍ പ്രവിശ്യയുടെ ഇംഗ്ലീഷ് നാമമായ കാന്റണ്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. 2000 കനേഷുമാരി പ്രകാരം ഏകദേശം 60 ലക്ഷമാണ് ഇവിടുത്തെ ജനസംഖ്യ. മെട്രൊപൊളിറ്റന്‍ പ്രദേശത്തിലെ ജനസംഖ്യ 85 ലക്ഷമാണ്. ഇത് ഗ്വാങ്ജോയെ വന്‍കരാ ചൈനയിലെ ഏറ്റവുമധികം ജനസംഖ്യയുള്ള മൂന്നാമത്തെ മെട്രൊപൊളിറ്റന്‍ പ്രദേശമാക്കുന്നു. ബെയ്ജിങ്, ഷാങ്ഹായ് എന്നിവക്ക് പിന്നിലായി ചൈനയിലെ ഏറ്റവും വലിയ നഗരപ്രദേശമാണിത്.

"http://ml.wikipedia.org/wiki/%E0%B4%97%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%99%E0%B5%8D%E0%B4%9C%E0%B5%8B" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം