കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
| കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ | |
|---|---|
| ജനറൽ സെക്രട്ടറി | എ.ബി.ബർദൻ |
| ലോകസഭാ നേതാവ് | |
| രാജ്യസഭാ നേതാവ് | |
| സ്ഥാപിത വർഷം | 1920 |
| മുഖ്യ കാര്യാലയം | അജോയ് ഭവൻ , കോടലാ മാർഗ്ഗ്, ന്യൂ ഡൽഹി - 110002 |
| മുന്നണി | ഇടതു മുന്നണി |
| ആശയ സംഹിതകൾ | കമ്യൂണിസം |
| പ്രസിദ്ധീകരണങ്ങൾ | New Age (English), Mukti Sangharsh (Hindi), ജനയുഗം |
| വിദ്യാർഥി സംഘടന | എ.ഐ.എസ്.എഫ്. |
| യുവ സംഘടന | എ.ഐ.വൈ.എഫ്. |
| മഹിള സംഘടന | എൻ.എഫ്.ഐ.ഡബ്ല്യു. |
| തൊഴിലാളി സംഘടന | എ.ഐ.ടി.യു.സി. |
| കർഷക സംഘടന | ആൾ ഇന്ത്യ കിസാൻ സഭ(അജോയ് ഭവൻ) |
| തിരഞ്ഞെടുപ്പു ചിഹ്നം | |
| വെബ്‌സൈറ്റ് | http://www.cpindia.org/ |
| അനുബന്ധ ലേഖനങ്ങൾ | ഇന്ത്യൻ രാഷ്ട്രീയം |
ഭാരതത്തിലെ ഒരു ദേശീയ രാഷ്ട്രീയ കക്ഷിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ. ആന്ധ്രാ പ്രദേശ്, ഝാർഖണ്ഡ്, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, ത്രിപുര എന്നീ സംസ്ഥാനങ്ങൾ സി.പി.ഐയ്യുടെ ശക്തി കേന്ദ്രങ്ങളാണ്. 1920 ൽ ഉസ്ബെക്കിസ്ഥാനിലെ താഷ്കന്റിലാണ് സി.പി.ഐ. എന്ന് പേരുള്ള ആദ്യത്തെ സംഘടനാരൂപം ജന്മമെടുക്കുന്നത്.[1]എം.എൻ. റോയ്, അബനി മുഖർജി,ഹസ്രത്ത് മൊഹാനി അഹമ്മദ് ഷെയ്ക്ക് തുടങ്ങിയവരാണ് ഈ ഉദ്യമത്തിന് മുൻകൈ എടുത്തത്.[2]പിന്നീട് 1925-ൽ കാൻപൂരിൽ വച്ചാണ് ബ്രിട്ടീഷ് ഇന്ത്യയിലെ വിവിധ കമ്മ്യൂണിസ്റ്റ് സംഘങ്ങളുടെ ആദ്യത്തെ സമ്മേളനം നടക്കുന്നത്.അവിടെ വച്ചാണ് ഇന്ത്യൻ മണ്ണിലെ സി.പി.ഐ. എന്ന രാഷ്ട്രീയ പ്രസ്ഥനത്തിന്റെ ഉദയം പ്രഖ്യാപിക്കപ്പെടുകയും അതിന്റെ ഭരണഘടന അംഗീകരിക്കപ്പെടുകയും ചെയ്തത്.[3].1964ൽ ഒരു വിഭാഗം തെറ്റിപ്പിരിഞ്ഞ് പോയെങ്കിലും ഇന്നും സി.പി.ഐ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ കക്ഷിയാണ്.[4]
കേരളത്തിൽ ഇടതുമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയാണ് സി.പി.ഐ. പന്ന്യൻ രവീന്ദ്രൻ കേരള ഘടകത്തിന്റെ സെക്രട്ടറി. പന്ത്രണ്ടാം കേരള നിയമസഭയിൽ നാലു പ്രധാന വകുപ്പുകളുടെ ചുമതല സി. ദിവാകരൻ,കെ.പി. രാജേന്ദ്രൻ, ബിനോയ് വിശ്വം, മുല്ലക്കര രത്നാകരൻ, എന്നീ സി.പി.ഐ. മന്ത്രിമാർക്കായിരുന്നു.എ.ഐ.ടി.യു.സി എന്ന പ്രമുഖ തൊഴിലാളി പ്രസ്ഥാനവും എ.ഐ.വൈ.എഫ് എന്ന യുവജന പ്രസ്ഥാനവും സി.പി.ഐയുടെ വർഗ്ഗ ബഹുജന സംഘടനകളായി പ്രവർത്തിക്കുന്നു. എ.കെ.എസ്.ടി.യു, എ.ഐ.എസ്.എഫ്, കെ.എസ്.കെ.ടി.എഫ് , യുവകലാ സാഹിതി, കേരള മഹിളാ സംഘം തുടങ്ങിയ സംഘടനകളും സി.പി.ഐയുടെതാണ്. കേരളത്തിൽ സി.പി.ഐയുടെ മുഖപത്രമാണ് ജനയുഗം.