ഫെബ്രുവരി 17
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഫെബ്രുവരി 17 വര്‍ഷത്തിലെ 48-ാം ദിനമാണ്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 197 - ലഗ്ദനം യുദ്ധം - റോമന്‍ ചക്രവര്‍ത്തി സെപ്റ്റിമിയസ് സെവറസ് എതിരാളിയായ ക്ലോഡിയസ് അല്ബിനസിനെ തോല്‍പ്പിച്ച് കൊലപ്പെടുത്തി സാമ്രാജ്യത്തിന്റെ മേല്‍ പൂര്‍ണ്ണാധികാരം ഉറപ്പിച്ചു.
- 1500 - ഹെമ്മിങ്സ്റ്റെഡ് യുദ്ധം.
- 1600 - തത്വചിന്തകന്‍ ജിയോര്‍ദാനോ ബ്രൂണോയെ മതവിശ്വാസത്തിനെതിരെ പ്രവര്‍ത്തിച്ചു എന്നാരോപിച്ച് റോമില്‍ വച്ച് ജീവനോടെ ചുട്ടു കൊന്നു.
- 1753 - സ്വീഡന് ജൂലിയന്‍ കലണ്ടറില്‍ നിന്ന് ജോര്‍ജിയല്‍ കലണ്ടറിലേക്ക് പരിവര്‍ത്തനം നടത്തി. മാര്‍ച്ച് 1-നു ശേഷം ഫെബ്രുവരി 17 വന്നു.
- 1814 - മോര്മാന്സ് യുദ്ധം.
- 1867 - സൂയസ് കനാലിലൂടെ ആദ്യ കപ്പല്‍ സഞ്ചരിച്ചു.
- 1871 - ഫ്രാങ്കോ-പ്രഷ്യന്‍ യുദ്ധം വിജയിച്ച് പ്രഷ്യന്‍ സേന പാരീസിലൂടെ പരേഡ് നടത്തി.
- 1936 - ഫാന്റം ചിത്രകഥകള്‍ പുറത്തിറങ്ങി.
- 1947 - വോയ്സ് ഓഫ് അമേരിക്ക, സോവിയറ്റ് യൂണിയനില്‍ റേഡിയോ പ്രക്ഷേപണം ആരംഭിച്ചു.
- 1959 - മേഘപാളികളുടെ വിതരണം അളക്കുന്നതിനായി ആദ്യ കാലാവസ്ഥാനിരീക്ഷണോപഗ്രഹമായ വാന്‍ഗ്വാര്‍ഡ്-2 വിക്ഷേപണം നടത്തി.
- 1962 - പശ്ചിമജര്‍മ്മനിയിലെ ഹാംബര്‍ഗിലുണ്ടായ ഒരു കൊടുങ്കാറ്റില്‍ മുന്നൂറിലധികം പേര് മരിച്ചു.
- 1979 - ചൈന-വിയറ്റ്നാം യുദ്ധം ആരംഭിച്ചു.
- 1995 - ഐക്യരാഷ്ട്രസഭയുടെ ഇടപെടലിലൂടെ നടപ്പാക്കിയ ഒരു വെടിനിര്‍ത്തലിലൂടെ പെറുവും ഇക്വഡോറും തമ്മില്‍ നടന്ന സെനെപ യുദ്ധത്തിന് അറുതിയായി.
- 1996 - ഫിലാഡെല്‍ഫിയയില്‍ വച്ച് ലോകചാമ്പ്യന് ഗാരി കാസ്പറോവ്, ഡീപ് ബ്ലൂ സൂപ്പര്‍ കമ്പ്യൂട്ടറിനെ ഒരു ചെസ് മല്‍സരത്തില്‍ പരാജയപ്പെടുത്തി.
- 2000 - മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് 2000 പുറത്തിറങ്ങി.

