പെറു
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| República del Perú (സ്പാനിഷ്)
റിപ്പബ്ലിക്ക് ഓഫ് പെറു
|
||||||
|---|---|---|---|---|---|---|
|
|
||||||
| ദേശീയ ഗാനം "Somos libres, seámoslo siempre" (സ്പാനിഷ്) "We are free, may we always be so" |
||||||
| തലസ്ഥാനം (and largest city) |
ലിമ |
|||||
| ഔദ്യോഗിക ഭാഷകള്‍ | സ്പാനിഷ്1 | |||||
| Demonym | പെറുവിയന്‍ | |||||
| ഭരണകൂടം | പ്രസിഡന്‍ഷ്യല്‍ റിപ്പബ്ലിക്ക് | |||||
| സ്വതന്ത്രരാഷ്ട്രം | (സ്പെയിനില്‍ നിന്ന്) | |||||
| - | പ്രഖ്യാപിച്ചത് | ജൂലൈ 28, 1821 | ||||
| - | അംഗീകരിക്കപ്പെട്ടത് | ഡിസംബര്‍ 9, 1824 | ||||
| - | ജലം (%) | 8.80 | ||||
| ജനസംഖ്യ | ||||||
| - | 2007 census | 28,220,764 | ||||
| ആഭ്യന്തര ഉത്പാദനം (PPP) | 2007 estimate | |||||
| - | ആകെ | $207.985 billion (51st) | ||||
| - | ആളോഹരി | $7,410 (79th) | ||||
| GDP (nominal) | 2007 estimate | |||||
| - | Total | $101.504 billion (55th) | ||||
| - | Per capita | $3,616 (87th) | ||||
| Gini? (2002) | 54.6 (high) | |||||
| HDI (2005) | ||||||
| നാണയം | Nuevo Sol (PEN) |
|||||
| സമയമേഖല | PET (UTC-5) | |||||
| ഇന്റര്‍നെറ്റ് സൂചിക | .pe | |||||
| ഫോണ്‍ കോഡ് | +51 | |||||
| 1 | Quechua, Aymara and other indigenous languages are co-official in the areas where they are predominant. | |||||
പടിഞ്ഞാറന്‍ ദക്ഷിണ അമേരിക്കയിലെ ഒരു രാജ്യമാണ് പെറു (സ്പാനിഷ്: Perú). റിപ്പബ്ലിക്ക് ഓഫ് പെറു എന്നാണ് ഔദ്യോഗിക നാമം. വടക്കുഭാഗം ഇക്വഡോര്‍, കൊളംബിയ, കിഴക്ക് ബ്രസീല്‍, തെക്കുകിഴക്ക് ബൊളീവിയ, തെക്ക് ചിലി, എന്നീ രാജ്യങ്ങളും പടിഞ്ഞാറ് ശാന്തസമുദ്രം എന്നിവയാണ് അതിര്‍ത്തികള്‍.
ലോകത്തിലെ പുരാതന ജനസംസ്കൃതികളിലൊന്നായ നോര്‍ത്തെ ചിക്കൊ നാഗരികതയുടെ (Norte Chico civilization) ആസ്ഥാനമായിരുന്നു പെറു ഭൂപ്രദേശം, അതുപോലെ ഇന്‍ക സാമ്രാജ്യവും ഇവിടെയായിരുന്നു. പതിനാറാം നൂറ്റാണ്ടില്‍ സ്പാനിഷ് സാമ്രാജ്യം ഈ മേഖല പിടിച്ചടക്കുകയും വൈസ്രോയി ഭരണം നടപ്പാക്കുകയും ചെയ്യുകയായിരുന്നു, ഇതില്‍ തെക്കേ അമേരിക്കയിലെ ഭൂരിഭാഗം കോളനികളും ഉള്‍പ്പെട്ടിരുന്നു. 1821 ല്‍ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം തുടര്‍ച്ചയായ രാഷ്ട്രീയവും സാമ്പത്തികവുമായ് അസ്വാസ്ഥ്യങ്ങള്‍ക്ക് ഈ രാജ്യം സാക്ഷ്യം വഹിക്കുകയുണ്ടായി.
ഇരുപത്തഞ്ച് മേഖലകളാക്കി തിരിച്ച പ്രാതിനിത്യ ജനാധിപത്യ റിപബ്ലിക്ക് (representative democratic republic) ആണ് പെറു. ഭൂമിശാസ്ത്രപരമായി വ്യത്യസ്ത ഭൂമേഖലകള്‍ പെറുവിലുണ്ട്, ശാന്തസമുദ്ര തീരത്തെ വരണ്ട സമതലങ്ങള്‍, ആന്തെസ് പര്‍വ്വതനിരയിലെ ഉയര്‍ന്ന പര്‍വ്വതങ്ങള്‍, ആമസോണ്‍ നദീതട മേഖലയിലെ ഉഷ്ണമേഖലാ മഴക്കാടുകള്‍ എന്നിവ അവയില്‍പ്പെടുന്നു. ശരാശരി മാനവ വികസന സൂചികയോടു കൂടിയതും 40 ശതമാനം ദാരിദ്ര്യ നിരക്കോടുകൂടിതുമായ വികസ്വര രാഷ്ട്രമാണ് പെറു. കൃഷി, മല്‍സ്യബന്ധനം, ഖനനം, വസ്ത്രനിര്‍മ്മാണം എന്നിവയാണ് പ്രധാന വരുമാന മേഖലകള്‍.
ഏകദേശം 2.9 കോടി ആണ് പെറുവിലെ ജനസംഖ്യ. ഏഷ്യന്‍, യൂറോപ്പ്യന്‍, അമെരിന്ത്യന്‍ (Amerindians) വംശജരായ ജനങ്ങള്‍ പെറുവിലുണ്ട്. സ്പാനിഷ് ആണ് പ്രധാന സംസാരഭാഷയെങ്കിലും ക്വെച്ചുവാ (Quechua) തുടങ്ങിയ മറ്റ് പ്രദേശികഭാഷകളും ഉപയോഗത്തിലുണ്ട്. ഈ വ്യത്യസ്ത സംസ്കാരങ്ങളുടെ പൈതൃകങ്ങള്‍ കൂടിച്ചേരല്‍ കല, ഭക്ഷണരീതികള്‍, സാഹിത്യം, സംഗീതം തുടങ്ങിയ മേഖലകളിലെ വൈവിധ്യങ്ങള്‍ക്ക് കാരണമായിത്തീര്‍ന്നിരിക്കുന്നു.
[തിരുത്തുക] നാമചരിത്രം
1522 ല്‍ സ്പാനിഷ് കുടിയേറ്റക്കാര്‍ യൂറോപ്പ്യന്മാര്‍ക്ക് അറിയാത്ത "പുതിയ ലോകത്തിന്റെ" ഏറ്റവും തെക്കുഭാഗത്ത് എത്തിയപ്പോള്‍ പനാമയിലെ സാന്‍ മിഗ്വെല്‍ ഉള്‍ക്കടല്‍ പ്രദേശം ഭരിച്ചിരുന്ന ബിറു (Birú) എന്ന ഭരണാധികാരിയുടെ പേരില്‍ നിന്നാണ് പെറു എന്ന പേരിന്റെ ഉല്‍ഭവം.[1][2] ഫ്രാന്‍സിസ് പിസാറോവിന്റെ (Francisco Pizarro) നേതൃത്വത്തില്‍ വീണ്ടും തെക്കുവശത്തേക് കുടിയേറ്റം വ്യാപിപിച്ചപ്പോള്‍ ആ പ്രദേശങ്ങളെ ബിറു എന്നോ പെറു എന്നോ വിളിക്കുകയായിരുന്നു.[3] 1529 ല്‍ സ്പാനിഷ് രാജഭരണം ഇതിന് നിയമപരമായ അംഗീകാരം നല്‍കുകയും, പുതുതായി കണ്ടെത്തിയ ഇന്‍ക സാമ്രാജ്യം പെറുവിന്റെ ഒരു പ്രവിശ്യയായി ഉള്‍പ്പെടുത്തുകയും ചെയ്തു.[4] സ്പാനിഷ് ഭരണത്തിന്‍ കീഴില്‍ വൈസ്രോയി ഭരണമായിരുന്നു രാജ്യത്തുണ്ടായിരുന്നത്, പെറുവിയന്‍ സ്വാതന്ത്ര്യസമരത്തിനു ശേഷം റിപബ്ലിക്ക് ഓഫ് പെറു ആയിതീര്‍ന്നു.
[തിരുത്തുക] ചരിത്രം
ബി.സി. 9000 മുതലേ പെറു ഭൂപ്രദേശത്ത് മനുഷ്യന്റെ സാന്നിദ്ധ്യമുണ്ടായിരുന്നതായി സൂചനകളുണ്ട്. 3000 ബി.സിക്കും 1800 ബി.സിക്കും ഇടയിലായി നോര്‍ത്തെ ചിക്കൊ നാഗരികത ശാന്ത സമുദ്ര തീരത്ത് പടര്‍ന്ന പന്തലിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഷാവിന്‍ (Chavin), പരാകാസ് (Paracas), മൊഷിക (Mochica), നാസ്ക (Nazca), വാരി (Wari), ഷിമു (Chimú) തുടങ്ങിയ പുരാതന സംസ്കൃതികളും നിലവില്‍ വന്നു. പതിനഞ്ചാം നൂറ്റാണ്ടോടു കൂടി ഇന്‍കകള്‍ പ്രബല ശക്തിയായി ഉയര്‍ന്നു വരികയും ഒരു നൂറ്റാണ്ടിനുള്ളില്‍ പൂര്‍വ്വ കൊളംബിയന്‍ അമേരിക്കയിലെ ഏറ്റവും വലിയ സാമ്രാജ്യമായി മാറുകയും ചെയ്തു. ആന്തിയന്‍ താഴ്വരകളിലെ സമൂഹങ്ങള്‍ പ്രധാനമായും ജലസേചനത്തെ അടിസ്ഥാമാക്കിയുള്ള കൃഷിയെ ആശ്രയിച്ചുള്ളവയായിരുന്നു, ഒട്ടകം വളര്‍ത്തല്‍, ഭൂമി തട്ടുതട്ടാക്കിയുള്ള കൃഷി, മീന്‍പിടുത്തം എന്നിവയും പ്രധാന്യമുള്ളവയായിരുന്നു. ഈ സമൂഹങ്ങള്‍ സാധനങ്ങള്‍ പരസ്പരം കൈമാറ്റം ചെയ്തായിരുന്നു നിലനിന്നിരുന്നത്, പണം, വാണിജ്യം തുടങ്ങിയവയെ കുറിച്ച് അറിവുണ്ടായിരുന്നില്ല.
1532 ല്‍ ഫ്രാന്‍സിസ്കൊ പിസാറൊയുടെ നേതൃത്വത്തിലുള്ള കുടിയേറ്റക്കാര്‍ (ഇവര്‍ conquistadors എന്നു വിളിക്കപ്പെടുന്നു) ഇന്‍കന്‍ സാമ്രാജ്യധിപനായിരുന്ന അതഹുവല്പയെ (Atahualpa) പരാജയപ്പെടുത്തി. പത്തുവര്‍ഷത്തിനു ശേഷം സ്പാനിഷ് രാജവംശം ഇവിടെ വൈസ്രോയി ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു, ഇതിനു കീഴില്‍ തെക്കേ അമേരിക്കന്‍ കോളനികളിലെ ഭൂരിഭാഗവും ഉള്‍പ്പെട്ടിരുന്നു.
[തിരുത്തുക] അവലംബം
| തെക്കേ അമേരിക്ക |
|---|
|
അര്‍ജന്റീന • ബൊളീവിയ • ബ്രസീല്‍ • ചിലി • കൊളംബിയ • ഇക്വഡോര്‍ • ഫോക്ക്ലാന്റ് ദ്വീപുകള്‍ (ബ്രിട്ടന്റെ അധീശത്വത്തില്‍) • ഫ്രഞ്ച് ഗയാന (ഫ്രഞ്ച് ഭരണ പ്രദേശം) • ഗയാന • പരാഗ്വെ • പെറു • സുരിനാം • ഉറുഗ്വെ • വെനിസ്വേല |