മാച്ചു പിക്‌ച്ചു
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Historic Sanctuary of Machu Picchu* | |
|---|---|
| യുനെസ്കോ ലോക പൈതൃക സ്മാരകം | |
|
Huayna Picchu towers above the ruins of Machu Picchu |
|
| രാജ്യം കക്ഷി | |
| തരം | Mixed |
| മാനദണ്ഡം | i, iii, vii, ix |
| അവലംബം | 274 |
| മേഖല† | Latin America and the Caribbean |
| Inscription History | |
| Inscription | 1983 (Seventh Session) |
| * Name as inscribed on World Heritage List. † Region as classified by UNESCO. |
|
കൊളംബിയന്‍ കാലഘട്ടത്തിനു മുന്‍പുണ്ടായിരുന്ന ഇന്‍കന്‍ സാമ്രാജ്യത്തില്‍പ്പെട്ട ഒരു പ്രദേശമാണ് മാച്ചു പിക്ച്ചു. പെറുവിലെ കുസ്കോ നഗരത്തില്‍ നിന്നും 80 കി.മീറ്റര്‍ അകലെയുള്ള ഉറുബാംബ താഴ്വരയുടെ മുകളില്‍ ഒരു പര്‍വ്വതശിഖരത്തില്‍ 2,430 മീറ്റര്‍ (8,000 അടി) ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.[1] ഇതിനു സമീപത്തുകൂടി ഉറുബാംബ നദി ഒഴുകുന്നുണ്ട്, ആമസോണ്‍ നദിയുടെ ഒരു കൈവഴിയാണ് ഉറുബാംബ. ഇന്‍കന്‍ സമ്രാജ്യത്തില്‍പ്പെട്ട പ്രശസ്തമായ പ്രദേശമാണ് മാച്ചു പിക്ച്ചു, "ഇന്‍കകളുടെ നഷ്ടപ്പെട്ട നഗരം" എന്ന് ഇതിനെ വിളിക്കുന്നു.
1460 ന് അടുത്താണ് ഇത് നിര്‍മ്മിക്കപ്പെട്ടത്, ശേഷം നൂറുവര്‍ഷത്തിനകം സ്പാനിഷുകാര്‍ ഇന്‍കന്‍ സാമ്രാജ്യത്തില്‍ നടത്തിയ കൈയേറ്റത്തോടെ ഇന്‍കകളുടെ ഔദ്യോഗിക പ്രദേശമെന്ന പരിഗണന നല്‍കാതെ ശേഷം കൈയൊഴിയപ്പെടുകയും ചെയ്തു. പ്രദേശികമായി അറിയുന്ന പ്രദേശമായിരുന്നെങ്കിലും നൂറ്റാണ്ടുകളോളം ഈ മേഖല പുറം ലോകത്താല്‍ ശ്രദ്ധിക്കപ്പെടാതെ കിടന്നു. അമേരിക്കന്‍ ചരിത്രകാരനായിരുന്ന ഹിറാം ബിങ്ങ്ഹാം ആണ് 1911 ഇതിനെ പുറം ലോകത്തിന് പരിചയപ്പെടുത്തിയത്. അന്നുമുതല്‍ ഈ പ്രദേശം വിനോദ സഞ്ചാരികളേയും ചരിത്രകാരന്‍മാരേയും ആകര്‍ഷിക്കുന്ന മേഖലയായി മാറി. 1867 ല്‍ തന്നെ ജര്‍മ്മന്‍ വ്യാപാരിയായ ഓഗസ്റ്റോ ബേണ്‍സ് ഈ സ്ഥലം കണ്ടെത്തിയിരുന്നു എന്നാണ് അടുത്തകാലത്തെ വെളിപ്പെടുത്തലുകള്‍ നല്‍കുന്ന സൂചന.[2] അതുപോലെ ബ്രിട്ടീഷ് ക്രിസ്തുമത പ്രചാകരനായ തോമസ് പേയ്നെ, ജര്‍മ്മന്‍ എന്‍ജിനീയറായ ജെ.എം. വോന്‍ ഹാസെല്‍ എന്നിവര്‍ ഹിറാമിനേക്കാള്‍ മുന്‍പ് 1874 ല്‍ തന്നെ ഇവിടെ എത്തിചേര്‍ന്നു എന്നതിന് ചില തെളിവുകള്‍ ലഭിച്ചിട്ടുമുണ്ട്.[3]
1981 ല്‍ പെറു ഇതിനെ സംരക്ഷിത ചരിത്രസ്മാരകമായി പ്രഖ്യാപിച്ചു, 1983 ല്‍ യുനെസ്കൊ ഇതിനെ ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുകയുണ്ടായി. സ്പാനിഷ് അധിനിവേശ കാലത്ത് ഇത് നശിപ്പികപ്പെടാതെ കിടക്കുകയാണുണ്ടായത്, ഇപ്പോള്‍ ഇതിനെ പ്രാധാന്യമര്‍ഹിക്കുന്ന സാംസ്കാരികമായ സംരക്ഷിത മേഖലയായി കരുതിപ്പോരുന്നു.
മിനുസപ്പെടുത്തിയ കല്‍മതിലുകള്‍ ഉപയോഗിച്ചുള്ള പഴയ് ഇന്‍കന്‍ കാല രീതിയിലാണ് മാച്ചു പിക്ച്ചു നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഇതിലെ പ്രധാന കെട്ടിടങ്ങള്‍ ഇന്‍തിഹൊതാന, സൂര്യക്ഷേത്രം, മൂന്ന് ജനാലകളുടെ അറ എന്നിവയാണ്. ഇവയെല്ലാം മാച്ചു പിക്ച്ചുവിന്റെ പരിപാവന ജില്ല എന്ന് പുരാവസ്തുവിദഗ്ദന്മാര്‍ക്കിടയില്‍ അറിയപ്പെടുന്ന സ്ഥലത്താണുള്ളത്. 2007 സെപ്റ്റംബറില്‍ പെറുവും യാലെ സര്‍വ്വകലാശാലയും തമ്മില്‍ ഒരു കരാറിലേര്‍പ്പെടുകയുണ്ടായി, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ഹിറാം ബിങ്ങ്ഹാം ഇവിടെ നിന്നും കടത്തികൊണ്ട് പോയ പുരാവസ്തുക്കള്‍ തിരിച്ചേല്‍പ്പിക്കുന്നതിനെ കുറിച്ചാണ് ഈ കരാര്‍. 2003 ലെ കണക്ക് പ്രകാരം ആ വര്‍ഷം 400,000 സഞ്ചാരികള്‍ ഇവിടം വന്നുപോകുകയുണ്ടായി, ഇത്തരത്തിലുള്ള സന്ദര്‍ശകരുടെ പ്രവാഹം ഈ പ്രദേശത്തിന്റെ നിലനില്പിന് ഹാനികരമാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
[തിരുത്തുക] ചരിത്രം
1460 ല്‍ ഇന്‍കന്‍ സാമ്രാജ്യം അതിന്റെ ഉന്നതികളിലെത്തിയ കാലത്താണ് മാച്ചു പിക്ച്ചുവിന്റെ നിര്‍മ്മാണം നടന്നത്. നിര്‍മ്മാണ ശേഷം നൂറ് വഷത്തിനകം തന്നെ ഉപേക്ഷിക്കപ്പെടുകയുണ്ടായി. സ്പാനിഷുകാര്‍ ഈ മേഖലയില്‍ അധിനിവേശത്തിനെത്തുന്നതിനു മുന്‍പ് തന്നെ പടര്‍ന്നുപിടിച്ച വസൂരി ബാധയെതുടര്‍ന്ന് ഇവിടത്തുകാര്‍ പൂര്‍ണ്ണമായും നശിച്ചി എന്നാണ് കരുതപ്പെടുന്നത്, സ്പാനിഷുകാര്‍ക്ക് വിദൂര കേന്ദ്രമായ മാച്ചു പിക്ച്ചുവിനെ കുറിച്ച് അറിയാമായിരുന്നു എന്നതിന് രേഖകളൊന്നും ഇല്ല.
[തിരുത്തുക] കുറിപ്പുകള്‍
[തിരുത്തുക] അവലംബം
- ↑ Historic Sanctuary of Machu Picchu — UNESCO World Heritage Centre. UNESCO (2006). ശേഖരിച്ചത് 9 December, 2006.
- ↑ Dan Collyns (6 June 2008). Machu Picchu ruin 'found earlier'. BBC News.;Michael Marshall (7 June 2008). 'Incan lost city looted by German businessman'. NewScientist.
- ↑ http://www.nytimes.com/2008/12/08/world/americas/08peru.html?_r=1&scp=1&sq=machu%20picchu&st=cse