ആന്തിസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ആന്തിസ് പര്‍വ്വതനിര (Quechua: Anti(s/kuna)) |
|
| Range | |
|
Aerial photo of a portion of the Andes between Argentina and Chile
|
|
| Cities | Bogotá, La Paz, Santiago, Quito, Cusco, Mérida |
|---|---|
| Highest point | Aconcagua |
| - location | Argentina |
| - elevation | 6,962 m (22,841 ft) |
| - coordinates | |
| Length | 7,000 km (4,350 mi) |
| Width | 500 km (311 mi) |
തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ സ്ഥിതിചെയ്യുന്ന പര്‍വ്വതനിരയാണ് ആന്തിസ്. പടിഞ്ഞാറന്‍ തീരത്തിനു സമാന്തരമായി ഉയര്‍ന്ന ഭൂമേഖലകളുടെ ശൃംഖലകളായാണ് ഇത് നിലകൊള്ളുന്നത്. 7000 കി.മീറ്ററില്‍ കൂടുതല്‍ നിളമുണ്ട് ഇതിന്, 200 കിമീ മുതല്‍ 700 കി.മീ. വരെ വീതിയും ഇതിനുണ്ട്. ശരാശരി ഉയരം 4000 മീറ്ററാണ് (13,000 അടി).
ഏഷ്യയ്ക്ക് പുറത്തുള്ള ഉയരം കൂടിയ പരവ്വതനിരയാണ് ആന്തിസ്. ഇതിലുള്ള ഉയരം കൂടിയ കൊടുമുടിയായ അകൊന്‍കാഗ്വയ്ക്ക് സമുദ്രനിരപ്പില്‍ നിന്ന് 6,962 മീ ഉയരമുണ്ട്. ഇക്വഡോറിലെ ആന്തിസിലുള്ള ചിംബോറാസോ കൊടുമുടിയുടെ മേലഗ്രമാണ് ഭൂമിയുടെ ഉപരിതലത്തില്‍വെച്ച് കേന്ദ്രത്തില്‍ നിന്നും ഉപരിതലത്തിലെ ഏറ്റവും അകലെയുള്ള ഭാഗം, ഭൂമധ്യരേഖ ഭാഗം തള്ളി നില്‍ക്കുന്നതാണിതിനു കാരണം.
ഉള്ളടക്കം |
[തിരുത്തുക] ഭൂമിശാസ്ത്രം
ആന്തിസിനെ മൂന്നു ഭാഗങ്ങളായി തിരിക്കാം: അര്‍ജന്റീന ചിലി എന്നീ രാജ്യങ്ങളിലായി സ്ഥിതിചെയ്യുന്ന ദക്ഷിണ ആന്തിസ്; ചിലിയിലേയും പെറുവിലേയും പര്‍വ്വതശിഖരങ്ങളും ബൊളീവിയയുടേ ഭാഗങ്ങളും ഉള്‍പ്പെടുന്ന മധ്യ ആന്തിസ്; വെനസ്വേല, കൊളംബിയ, ഉത്തര ഇക്വഡോര്‍ എന്നിവടങ്ങളിലുള്ള രണ്ട സമാന്തര നിരകളോടുകൂടിയ ഉത്തര ആന്തിസ്, കോര്‍ഡിലെറ ഓക്സിഡെന്റല്‍, കോര്‍ഡിലെറ ഓറിയെന്റല്‍ ഇവയാണ് രണ്ട് സമാന്തര നിരകള്‍. കൊളംബിയയില്‍ ഇക്വഡോറിന്റെ വടക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ഭാഗത്ത് ആന്തിസ് പടിഞ്ഞാറന്‍, മധ്യം, കിഴക്കന്‍ എന്നിങ്ങനെ മൂന്ന് സമാന്തര നിരകളായി നിലകൊള്ളുന്നു. കിഴക്കന്‍ നിര മാത്രമേ വെന്‍സ്വേല വരെ നീണ്ടു കിടക്കുന്നുള്ളൂ. പാശം (കയര്‍) എന്നര്‍ത്ഥം വരുന്ന സ്പാനിഷ് വാക്കില്‍ നിന്നാണ് കോര്‍ഡിലെറ എന്ന വാക്കിന്റെ ഉല്‍ഭവം. ബൊളീവിയയിലെ വളവിലൊഴികെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഏകദേശം 200 കി.മീ. വീതിയുണ്ട് ആന്തിസിന്, ബൊളീവിയന്‍ ഭാഗത്ത് 640 കി.മീ. ആണ് വീതി.
[തിരുത്തുക] കാലാവസ്ഥ
സ്ഥാനം, അക്ഷാംശം, കടലുമായുള്ള അകലം എന്നിവയ്ക്കനുസരിച്ച് ആന്തിസിലെ കാലാവസ്ഥയില്‍ വലിയ വ്യതിയാനം കാണപ്പെടുന്നു. ദക്ഷിണ ആന്തിസ് മഴപെയ്യുന്നതും തണുത്തതുമാണ്, മധ്യ ആന്തിസ് വരണ്ടതാണ്, ഉത്തര ആന്തിസ് ചൂടുള്ളതും മഴപെയ്യുന്നതുമാണ്, കൊളംബിയയിലെ ശരാശരി താപനില 18 ° സെല്‍ഷ്യസാണ്. ചെറിയ ദൂരങ്ങള്‍ക്കിടയില്‍ തന്നെ കാലാവസ്ഥയില്‍ വലിയ മാറ്റം കാണപ്പെടാറുണ്ട്. കോട്ടോപാക്സി എന്ന മഞ്ഞുമൂടിയ കൊടുമുടിയില്‍ നിന്ന് മൈലുകള്‍ക്കകലെ മഴക്കാടുകള്‍ നിലനില്‍ക്കുന്നു. അടുത്തുള്ള മറ്റ് പ്രദേശങ്ങളില്‍ പര്‍വ്വതങ്ങള്‍ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. മഞ്ഞു രേഖ സ്ഥനത്തിനനുസരിച്ച് മാറുന്നു. ഉഷമേഖലകളായ ഇക്വഡോര്‍, കൊളംബിയ, വെനസ്വേല, ഉത്തര പെറു എന്നിവിടങ്ങളിലെ ആന്തിസില്‍ മഞ്ഞു രേഖ 4,500-4,800 മീറ്ററുകള്‍ക്കിടയിലാണ്, ദക്ഷിണ പെറു മുതല്‍ ഉത്തര ചിലിയില്‍ 30° ദക്ഷിണ അക്ഷാംശം വരെയുള്ള ആന്തിസില്‍ ഇത് 4,800-5,200 മീറ്ററുകള്‍ക്കിടയിലായി ഉയരുന്നു, അതിനുശേഷം ദക്ഷിണഭാഗത്ത് ഇതു താഴുന്നു 32° ദക്ഷിണ അക്ഷാംശത്തിലുള്ള അകൊന്‍കാഗ്വയില്‍ ഇത് 4,500 മീറ്ററും, 40°S യില്‍ 2,000 മീറ്ററും, 50°S ല്‍ 500 മീറ്ററിലും, 55°S ല്‍ ഉള്ള ടിയെറ ദെല്‍ ഫ്യൂഗോവില്‍ വെറും 300 മീറ്റര്‍ ഉയരത്തിലുമാണ്, 50°S നു ശേഷം ഏതാനു വലിയ ഹിമാനികള്‍ സമുദ്രനിരപ്പ് വരെ താഴ്ന്നു സ്ഥിതിചെയ്യുന്നുണ്ട്.[1]
ചിലിയിലും അര്‍ജന്റീനയിലുമുള്ള ആന്തിസിനെ വരണ്ട ആന്തിസ്, ആര്‍ദ്ര ആന്തിസ് എന്നിങ്ങനെ രണ്ട് കാലാവസ്ഥ മേഖലകളായി വിഭജിക്കവുന്നതാണ്.
[തിരുത്തുക] കൊടുമുടികള്‍
ആന്തിസ് പര്‍വ്വതനിരയിലുള്ള പ്രധാന കൊടുമുടികള്‍ താഴെ നല്‍കിയിരിക്കുന്നു. ഏറ്റവും ഉയരമുള്ളത അര്‍ജന്റീനയിലെ അകൊന്‍കാഗ്വയാണ്.
[തിരുത്തുക] അര്‍ജന്റീന
- അകൊന്‍കാഗ്വ (Aconcagua), 6,962 m (22,841 ft)
- സെറോ ബോണെറ്റ് (Cerro Bonete), 6,759 m (22,175 ft)
- ഗലാന്‍ (Galán), 5,912 m (19,396 ft)
- മെര്സിഡാരിയോ (Mercedario), 6,720 m (22,047 ft)
- മോണ്ടി പിസ്സിസ് (Monte Pissis|Pissis), 6,795 m (22,293 ft)
|
Aconcagua, Argentina |
Tronador, Argentina/Chile |
[തിരുത്തുക] അര്‍ജന്റീനയുടേയും ചിലിയുടേയും അതിര്‍ത്തി
- സെറോ ബായൊ കോംപ്ലക്സ് (Cerro Bayo Complex), 5,401 m (17,720 ft)
- Cerro Chaltén, 3,375 m (11,073 ft) or 3,405 m, Patagonia, also known as Cerro Fitz Roy
- Cerro Escorial, 5,447 m (17,871 ft)
- Cordón del Azufre, 5,463 m (17,923 ft)
- Falso Azufre, 5,890 m (19,324 ft)
- Incahuasi, 6,620 m (21,719 ft)
- Lastarria, 5,697 m (18,691 ft)
- Llullaillaco, 6,739 m (22,110 ft)
- Maipo, 5,264 m (17,270 ft)
- Marmolejo, 6,110 m (20,046 ft)
- Ojos del Salado, 6,893 m (22,615 ft)
- Olca, 5,407 m (17,740 ft)
- Sierra Nevada de Lagunas Bravas, 6,127 m (20,102 ft)
- Socompa, 6,051 m (19,852 ft)
- Nevado Tres Cruces, 6,749 m (south summit) (III Region)
- Tronador, 3,491 m (11,453 ft)
- Tupungato, 6,570 m (21,555 ft)
- Nacimiento, 6,492 m (21,299 ft)
|
|
[തിരുത്തുക] ബൊളീവിയ
- Ancohuma, 6,427 m (21,086 ft)
- Cabaray, 5,860 m (19,226 ft)
- Chacaltaya, 5,421 m (17,785 ft)
- Huayna Potosí, 6,088 m (19,974 ft)
- Illampu, 6,368 m (20,892 ft)
- Illimani, 6,438 m (21,122 ft)
- Macizo de Larancagua, 5,520 m (18,110 ft)
- Macizo de Pacuni, 5,400 m (17,720 ft)
- Nevado Anallajsi, 5,750 m (18,865 ft)
- Nevado Sajama, 6,542 m (21,463 ft)
- Patilla Pata, 5,300 m (17,390 ft)
- Tata Sabaya, 5,430 m (17,815 ft)
[തിരുത്തുക] ബൊളീവിയയുടേയും ചിലിയുടേയും അതിര്‍ത്തി
- Acotango, 6,052 m (19,856 ft)
- Cerro Minchincha, 5,305 m (17,405 ft)
- Irruputuncu, 5,163 m (16,939 ft)
- Licancabur, 5,920 m (19,423 ft)
- Olca, 5,407 m (17,740 ft)
- Parinacota, 6,348 m (20,827 ft)
- Paruma, 5,420 m (17,782 ft)
- Pomerape, 6,282 m (20,610 ft)
|
Licancabur, Bolivia/Chile |
[തിരുത്തുക] ചിലി
- Monte San Valentin, 4,058 m (13,314 ft)
- Cerro Paine Grande, c.2,750 m (9,022 ft)
- Cerro Macá, c.2,300 m (7,546 ft)
- Monte Darwin, c.2,500 m (8,202 ft)
- Volcan Hudson, c.1,900 m (6,234 ft)
- Cerro Castillo Dynevor, c.1,100 m (3,609 ft)
- Mount Tarn, c.825 m (2,707 ft)
- Polleras, 5,993 m (19,662 ft)
|
Santiago de Chile on the western slopes of a snowcapped Andes |
View of Cuernos del Paine in Torres del Paine National Park |
[തിരുത്തുക] കൊളംബിയ
- Galeras, 4,276 m (14,029 ft)
- Nevado del Huila, 5,365 m (17,602 ft)
- Nevado del Ruiz, 5,321 m (17,457 ft)
- Ritacuba Blanco, 5,410 m (17,749 ft)
- Nevado del Quindío, 5,215 m (17,110 ft)
[തിരുത്തുക] ഇക്വഡോര്‍
- Antisana, 5,752 m (18,871 ft)
- Cayambe, 5,790 m (18,996 ft)
- Chimborazo, 6,268 m (20,564 ft)
- Corazón, 4,790 m (15,715 ft)
- Cotopaxi, 5,897 m (19,347 ft)
- El Altar, 5,320 m (17,454 ft)
- Illiniza, 5,248 m (17,218 ft)
- Pichincha, 4,784 m (15,696 ft)
- Quilotoa, 3,914 m (12,841 ft)
- Reventador, 3,562 m (11,686 ft)
- Sangay, 5,230 m (17,159 ft)
- Tungurahua, 5,023 m (16,480 ft)
- Titicacha, 5,035 m (16,519 ft)
|
Chimborazo, Ecuador |
[തിരുത്തുക] പെറു
- Alpamayo, 5,947 m (19,511 ft)
- Artesonraju, 6,025 m (19,767 ft)
- Carnicero, 5,960 m (19,554 ft)
- El Misti, 5,822 m (19,101 ft)
- El Toro, 5,830 m (19,127 ft)
- Huascarán, 6,768 m (22,205 ft)
- Jirishanca, 6,094 m (19,993 ft)
- Pumasillo, 5,991 m (19,656 ft)
- Rasac, 6,040 m (19,816 ft)
- Rondoy, 5,870 m (19,259 ft)
- Sarapo, 6,127 m (20,102 ft)
- Seria Norte, 5,860 m (19,226 ft)
- Siula Grande, 6,344 m (20,814 ft)
- Yerupaja, 6,635 m (21,768 ft)
- Yerupaja Chico, 6,089 m (19,977 ft)
|
Alpamayo, Peru |
El Misti, Peru |
[തിരുത്തുക] വെനസ്വേല
- Pico Bolívar, 4,981 m (16,342 ft)
- Pico Humboldt, 4,940 m (16,207 ft)
- Pico Bonpland, 4,880 m (16,010 ft)
- Pico La Concha, 4,870 m (15,978 ft)
- Pico Piedras Blancas, 4,740 m (15,551 ft)
|
Pico Bolívar, Venezuela |
Humboldt-peak.jpg
Pico Humboldt, Venezuela |
[തിരുത്തുക] അവലംബം
- ↑ Climate of the Andes. ശേഖരിച്ചത് 2007-12-09.