ഇക്വഡോർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ecuador എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റിപബ്ലിക്‌ ഓഫ്‌ ഇക്വഡോർ
ദേശീയ പതാക ദേശീയ ചിഹ്നം
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം: ഇക്വഡോർ അന്നും ഇന്നും എന്നും ആമസോൺ രാജ്യമാണ്‌.
ദേശീയ ഗാനം: സാൽവേ, ഓ പാറ്റ്രിയാ..
LocationEcuador.png
തലസ്ഥാനം ക്വിറ്റോ
രാഷ്ട്രഭാഷ സ്പാനിഷ്‌
ഗവൺമന്റ്‌
പ്രസിഡന്റ്‌
പാർലമെൻററി ജനാധിപത്യം‌
ആൽഫ്രഡോ പലാസിയോ
{{{സ്വാതന്ത്ര്യം/രൂപീകരണം}}} മേയ്‌ 24, 1822
വിസ്തീർണ്ണം
 
283,560ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
 • ജനസാന്ദ്രത
 
13,363,593(2005)
36/ച.കി.മീ
നാണയം ഡോളർ (USD)
ആഭ്യന്തര ഉത്പാദനം {{{GDP}}} ({{{GDP Rank}}})
പ്രതിശീർഷ വരുമാനം {{{PCI}}} ({{{PCI Rank}}})
സമയ മേഖല UTC -5.30, UTC -6
ഇന്റർനെറ്റ്‌ സൂചിക .ec
ടെലിഫോൺ കോഡ്‌ +593

ദക്ഷിണ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ വടക്കുകിഴക്കുവശത്തുള്ള രാജ്യമാണ് ഇക്വഡോർ(ഔദ്യോഗികമായി റിപ്പബ്ലിക്ക് ഓഫ് ഇക്വഡോർ) . ഭൂമധ്യരേഖ ഈ രാജ്യത്തു കൂടിയാണ് കടന്നു പോകുന്നത്. ഇക്വഡോർ എന്നത് ഭൂമധ്യരേഖയുടെ സ്പാനിഷ് പേരാണ്. വടക്കു വശത്ത് കൊളംബിയ, കിഴക്കും തെക്കും പെറുവും പടിഞ്ഞാറ് പസഫിക് സമുദ്രവുമാണ് ഈ രാജ്യത്തിന്റെ അതിരുകൾ. ചിലിയോടൊപ്പം, ബ്രസീലുമായി അതിർത്തി പങ്കിടാത്ത ഏക പടിഞ്ഞാറനമേരിക്കൻ രാജ്യമാണ് ഇക്വഡോർ. പ്രധാന സ്ഥലത്തു നിന്ന് 1,000 കിലോമീറ്റർ (620 മൈൽ) പടിഞ്ഞാറ് , പസഫിക് സമുദ്രത്തിലെ ഗാലപ്പഗോസ് ദ്വീപും ഈ രാജ്യത്തിലാണ് ഉൾപ്പെടുന്നത്. 283,561 km2, 109,415 sq ml.ആണ് ഈ രാജ്യത്തിന്റെ വിസ്തീർണ്ണം. ക്വിറ്റോ ആണ് തലസ്ഥാനം. ലാറ്റിനമേരിക്കയിൽ ഏറ്റവും നന്നായി സംരക്ഷിക്കപ്പെടുന്നതും, പരിഷ്കൃതവൽക്കരിക്കപ്പെട്ടിട്ടില്ലാത്തതുമായ ചരിത്ര കേന്ദ്രമായി ക്വിറ്റോയെ 1970-ൽ യുനെസ്കോ അംഗീകരിച്ചു[1] . ഈ രാജ്യത്തിലെ ഏറ്റവും വലിയ നഗരം ഗുവായാക്വിൽ ആണ്. ചരിത്ര പ്രാധാന്യമുള്ള മറ്റൊരു നഗരമായ കുയെൻക എന്ന ഇക്വഡോറിലെ മൂന്നാമത്തെ വലിയ നഗരവും ഏറ്റവും മികച്ച രീതിയിൽ ആസൂത്രണം ചെയ്ത സ്പാനിഷ് മാതൃകയിലുള്ള അമേരിക്കൻ നഗരം എന്ന പേരിൽ യുനെസ്കോയുടെ പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ചു[2]. ജൈവ വൈവിധ്യത്തിന്റെ പേരിൽ ഇക്വഡോർ പ്രശസ്തമാണ്. ഇതു കാരണം ലോകത്ത് ഏറ്റവുമധികം ജൈവ വൈവിധ്യമുള്ള ഏഴു നഗരങ്ങളിൽ ഒന്നായി ഇക്വഡോർ കണക്കാക്കപ്പെടുന്നു[3]. ഇക്വഡോറിൽ 2008-ൽ പാസാക്കിയ പരിസ്ഥിതിയെയും, പാരിസ്ഥിതികതയെയും സംരക്ഷിക്കാനുള്ള നിയമം ലോകത്ത് ആദ്യമായാണ് നടപ്പിലാക്കുന്നത്[4].

സ്പാനിഷ് കോളനി ഭരണത്തിൻ കീഴിലും, ഗ്രാൻ കൊളംബിയ റിപ്പബ്ലിക്കിന്റെയും ഭാഗമായിരുന്ന ഇക്വഡോർ 1830-ൽ സ്വതന്ത്രമാകുകയും പ്രസിഡൻഷ്യൽ റിപ്പബിക്ക് ആകുകയും ചെയ്തു. ശരാശരി വരുമാനമുള്ള ജനങ്ങൾ വസിക്കുന്ന ഇക്വഡോറിലെ എച്ച്.ഡി.ഐ. മൂല്യം 2010-ലെ കണക്കു പ്രകാരം 0.695[5] ആണ്. ആകെ ജനസംഖ്യയുടെ 35.1% പേരും ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവരാണ്[6].

അവലംബം[തിരുത്തുക]

  1. "UNESCO". Whc.unesco.org. ശേഖരിച്ചത് 2010-06-26. 
  2. "UNESCO". Whc.unesco.org. 1999-12-02. ശേഖരിച്ചത് 2010-06-26. 
  3. Conservation International Site[പ്രവർത്തിക്കാത്ത കണ്ണി]
  4. The Community Environmental Legal Defense Fund: about the New Constitution 2008 Celdf.org[പ്രവർത്തിക്കാത്ത കണ്ണി]. Retrieved 2009-09-07.
  5. "Human Development Report 2010". United Nations. 2010. ശേഖരിച്ചത് 5 November 2010. 
  6. "Indexmundi.com". Indexmundi.com. 2010-02-19. ശേഖരിച്ചത് 2010-06-26. 

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]


തെക്കേ അമേരിക്ക

അർജന്റീനബൊളീവിയബ്രസീൽചിലികൊളംബിയഇക്വഡോർഫോക്ക്‌ലാന്റ് ദ്വീപുകൾ (ബ്രിട്ടന്റെ അധീശത്വത്തിൽ)ഫ്രഞ്ച് ഗയാന (ഫ്രഞ്ച് ഭരണ പ്രദേശം)ഗയാനപരാഗ്വെപെറുസുരിനാംഉറുഗ്വെവെനിസ്വേല

"http://ml.wikipedia.org/w/index.php?title=ഇക്വഡോർ&oldid=1855464" എന്ന താളിൽനിന്നു ശേഖരിച്ചത്