ഉരുളക്കിഴങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയ:How to read a taxoboxHow to read a taxobox
ഉരുളക്കിഴങ്ങ്

ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Plantae
തരം: Magnoliophyta
വര്‍ഗ്ഗം: Magnoliopsida
Subclass: Asteridae
നിര: Solanales
കുടുംബം: Solanaceae
ജനുസ്സ്‌: Solanum
വര്‍ഗ്ഗം: S. tuberosum
ശാസ്ത്രീയനാമം
Solanum tuberosum
L.

മണ്ണിനടിയില്‍ വളരുന്ന ഒരു ഭക്ഷ്യയോഗ്യമായ കിഴങ്ങാണ് ഉരുളക്കിഴങ്ങ്(ഇംഗ്ലീഷ്:Potato).അന്നജമാണ്‌ ഇതില്‍ കൂടുതലായി അടങ്ങിയിരിക്കുന്നത്. ലോകത്തില്‍ ഏറ്റവുമധികം കൃഷിചെയ്യപ്പെടുന്ന കിഴങ്ങായ ഇതിന്റെ ജന്മദേശം തെക്കേ അമേരിക്കയാണ്‌. [1]


ഉരുളക്കിഴങ്ങിന്‍റെ പ്രാധാന്യം പരിഗണിച്ച് ഐക്യരാഷ്ട്രസംഘടനയും ഭക്ഷ്യ-കാര്‍ഷികസംഘടനയും ചേര്‍ന്ന് 2008-നെ രാജ്യാന്തര ഉരുളക്കിഴങ്ങു വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്നു[2]. 2005-ല്‍ യു. എന്‍. ജനറല്‍ അസംബ്ലി പാസാക്കിയ പ്രമേയപ്രകാരമാണിത്. ഉരുളക്കിഴങ്ങിന്റെ ജന്മദേശമായ പെറുവിലെ സര്‍ക്കാരും വര്‍ഷാചരണത്തില്‍ പ്രധാന പങ്ക് വഹിക്കുന്നു. ഉരുളക്കിഴങ്ങിനെ മുഖ്യ ഭക്ഷ്യ ഇനമായി ഉയര്‍ത്തി കാട്ടുന്നതിനൊപ്പംതന്നെ ഭക്ഷ്യ സുരക്ഷയും, ദാരിദ്ര്യനിര്‍മാര്‍ജനവും വര്‍ഷാചരണം ലക്ഷ്യം വെക്കുന്നു.

ഉള്ളടക്കം

[തിരുത്തുക] കുലവും സ്ഥലവും

സൊളാനേസി കുലത്തില്‍ പെട്ട ഉരുളക്കിഴങ്ങ് (സൊളാനം ട്യുബറോസം) ആദ്യമായി കൃഷിചെയ്തത് 8000 വര്‍ഷങ്ങള്‍ക്കു മുന്‍പ് തെക്കേഅമേരിക്കയിലെ ടിറ്റിക്കാക്ക തടാകത്തിനു സമീപത്തായി ബൊളീവിയ - പെറു അതിര്‍ത്തിയിലാണന്ന് വിശ്വസിക്കപ്പെടുന്നു. 1532-ല്‍ സ്പെയിനി‍ന്റെഅധിനിവേശത്തോടെ പെറുവില്‍ നിന്ന് ഈ ഭക്ഷയവിള യൂറോപ്പിലേക്കും പിന്നീടുമറ്റുപ്രദേശങ്ങളിലേക്കും എത്തി.

പൊട്ടറ്റോ എന്ന പദം ബറ്ററ്റ എന്ന സ്പാനിഷ് പദത്തില്‍ നിന്നാണു രൂപം കൊണ്ടത്. അരി, ഗോതമ്പ്, ചോളം എന്നിവ കഴിഞ്ഞാല്‍ നാലാം സ്ഥാനത്തുള്ള ഈ ഭക്ഷ്യ വിള ലോകത്തിലേറ്റവും അധികം സ്ഥലത്തു കൃഷിചെയ്യുന്ന മുഖ്യ വിളയാണ്. ഇതുവരെ ഏകദേശം 7500 വ്യത്യസ്ഥ വിഭാഗത്തിലുള്ള ഉരുളക്കിഴങ്ങു കണ്ടെത്തിയിട്ടുണ്ട്, ഇതില്‍തന്നെ 1950 എണ്ണവും വനപ്രദേശത്തു കാണപ്പെടുന്നവയാണ്

ഉരുളക്കിഴങ്ങ് ചെടി

[തിരുത്തുക] ഉല്‍‌പ്പാദനം

2007ല്‍ 32 കോടി ടണ്‍ ഉരുളക്കിഴങ്ങാണ് ഉല്‍‌പ്പാദിപ്പിക്കപ്പെട്ടത്. ഉല്‍‌പ്പാദനത്തില്‍ ഒന്നാം സ്ഥാനം ചൈനക്കാണ്. രണ്ടും, മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം റഷ്യക്കും, ഇന്ത്യക്കും. ഒരു വ്യക്തി ഒരു വര്‍ഷം ശരാശരി 103 കിലോഗ്രാം ഉരുളക്കിഴങ്ങു ഭക്ഷിക്കുന്നുണ്ട്. രണ്ടുലക്ഷത്തോളം ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് കൃഷിനടക്കുന്നുണ്ട്.

[തിരുത്തുക] ഒറ്റനോട്ടത്തില്‍

  • പ്രതിവര്‍ഷം ഏഴു കോടി ടണ്‍ ഉരുളകിഴങ്ങു ചൈന ഉല്‍‌പ്പാദിപ്പിക്കുന്നു.
  • ലോകത്തിലെ 100 കോടിയിലേറെ ആളുകള്‍ ഉരുളകിഴങ്ങു ഭക്ഷിക്കുന്നു.
  • ഏകദേശം 125 രാജ്യങ്ങളില്‍ ഉരുളകിഴങ്ങ് കൃഷി ചെയ്യുന്നു.
  • ഗിന്നസ്ബുക്കില്‍ സ്ഥാനം പിടിച്ച ഏറ്റവും വലിയ ഉരുളക്കിഴങ്ങ് ഉല്‍‌പ്പാദിപ്പിച്ചത് ഇഗ്ലണ്ടിലാണ് - 1975 ല്‍. തൂക്കം എട്ടു കിലോഗ്രാം.
  • ബഹിരാകാശത്തെത്തിയ ആദ്യ ഭക്ഷ്യവിളയാണ് ഉരുളകിഴങ്ങ്. 1995 ല്‍ കൊളമ്പിയയിലായിരുന്നു ബഹിരാകാശ യാത്ര.
  • ഉരുളകിഴങ്ങ് റഫ്രിജറേറ്ററില്‍ സൂക്ഷിച്ചാല്‍ അതിലെ അന്നജം പഞ്ചസാരയായി മാറും. പാകംചെയ്യുമ്പോള്‍ ഉരുളകിഴങ്ങ് മധുരിക്കുന്നതിനുള്ള കാരണം ഇതാണ്.
  • ഏകദേശം 5000 ല്‍ പരം വ്യത്യസ്ത ഉരുളകിഴങ്ങു വിഭാഗങ്ങള്‍ പെറുവിലെ ലിമയിലുള്ള ഇന്‍റര്‍നാഷനല്‍ പൊട്ടറ്റോ സെന്ററില്‍ ഉണ്ട്.

[തിരുത്തുക] അവലംബം

  1. http://www.pnas.org/cgi/content/full/102/41/14694
  2. http://www.khaleejtimes.com/DisplayArticleNew.asp?xfile=data/theworld/2007/October/theworld_October534.xml&section=theworld&col=

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

http://www.cipotato.org/

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം