ചോളം
| ചോളം(Maize) | |
|---|---|
| Cultivars of maize | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| Division: | Magnoliophyta |
| ക്ലാസ്സ്: | Liliopsida |
| നിര: | Poales |
| കുടുംബം: | Poaceae |
| ജനുസ്സ്: | Zea |
| വർഗ്ഗം: | Z. mays |
| ശാസ്ത്രീയ നാമം | |
| Zea mays L. |
|
ചോളം, Maize അഥവാ corn എന്നറിയപ്പെടുന്നു. “പൊയേസീ“ കുടുംബത്തിൽ പെട്ട ചോളത്തിൽ മക്കച്ചോളവും മണിച്ചോളവും ഉൾപ്പെടുന്നു. ഏറ്റവും അധികം കൃഷി ചെയ്യുന്നത് അമേരിക്കൻ ഐക്യനാടുകളിൽ ആണ്. ഇന്ത്യയിൽ പഞ്ചാബ്, ഹരിയാന, ബംഗാൾ, ഉത്തർപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലും കൃഷി ചെയ്യുന്നു.
വിവിധ ഇനങ്ങൾ [തിരുത്തുക]
"സിയാമേയ്സ്” എന്നതാൺ മക്കച്ചോളത്തിൻറെ ശസ്സ്ത്രീയ നാമം. ചെടിയുടെ പൊക്കം, മൂപ്പെത്താണുള്ള സമയം, ധാന്യത്തിൻറെ നിറം എന്നിവയെ അടിസ്ഥാനമാക്കി മക്കച്ചോളത്തെ ഡെൻറ്, അനിലേസുയ, ഫ്ളിൻറ്, പോപ്പ്, സ്വീറ്റ് എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. ഇന്ത്യയിൽ കൃഷിച്ചെയ്യുന്നത് പ്രധാനമായി ഫ്ളിൻറാൺ. പോപ്പ് ഇനം പോപ്പ്കോൺ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. മക്കച്ചോളത്തിൽ നിന്നും എടുക്കുന്ന എണ്ണ പാചകത്തിൻ ഉപയോഗിക്കുന്നു.
മണിച്ചോളത്തിൻറെ സാങ്കേതിക നാമം “സൊർഗമ്വൾഗേർ“ എന്നാൺ. ഇംഗ്ലിഷിൽ ‘സൊർഗം‘ എന്നും ഹിന്ദിയിൽ ‘ജോവാർ ‘എന്നും പറയുന്നു. വെള്ളച്ചോളം, പച്ചച്ചോളം, പെരിയമഞ്ചൽ ചോളം, ഇറുംഗുചോളം, തലൈവിരിച്ചാൻ ചോളം തുടങ്ങിയ ഇനങ്ങൾ മണിച്ചോളത്തിൽ പെടും.
പോഷകമൂല്യം [തിരുത്തുക]
| Sweetcorn (seeds only) 100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം |
||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| ഊർജ്ജം 90 kcal 360 kJ | ||||||||||||||||||||||||
|
||||||||||||||||||||||||
| Percentages are relative to US recommendations for adults. Source: USDA Nutrient database |
||||||||||||||||||||||||
അവലംബം [തിരുത്തുക]
പ്രഭാത് ബാലവിജ്ഞാനകോശം