സൂയസ് കനാൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സൂയസ് കനാൽ Suez Canal | |
|---|---|
| ഭൂമിയ്ക്കുചുറ്റുമുള്ള ഭ്രമണപഥത്തിൽനിന്ന് സൂയസ് കനാൽ വീക്ഷിക്കുമ്പോഴുള്ള ദൃശ്യം | |
| Original owner | Suez Canal Company (Compagnie Universelle du Canal Maritime de Suez) |
| Construction began | April 1859 |
| Date completed | November 1869 |
| Locks | 0 |
| Status | Open |
| Navigation authority | Suez Canal Authority |
ഈജിപ്റ്റിലെ ഒരു വൻ മനുഷ്യ നിർമിത കനാലാണ് സൂയസ് കനാൽ. സീനായ് ഉപദ്വീപിന് പടിഞ്ഞാറ് ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇത് മെഡിറ്ററേനിയൻ കടലിലെ പോർട്ട് സൈദിനെയും ചെങ്കടലിലെ സൂയസിനേയും തമ്മിൽ ബന്ധിപ്പിക്കുന്നു. ഇതിന്റെ നീളം 163 കിലോമീറ്ററും (101 മൈൽ) ഏറ്റവും കുറഞ്ഞ വീതി 60 മീറ്ററുമാണ് (197 അടി).
ആഫ്രിക്കയെ പ്രദക്ഷിണം ചെയ്യാതെതന്നെ യൂറോപ്പും ഏഷ്യയും തമ്മിൽ ദ്വിദിശയിലുള്ള ജലഗതാഗതം സൂയസ് കനാൽ സാധ്യമാക്കുന്നു. 1869-ൽ കനാൽ പ്രവർത്തനമാരംഭിക്കുന്നതിന് മുമ്പ് മെഡിറ്ററേനിയൻ കടലിനും ചെങ്കടലിനും ഇടയിൽ ചരക്കുകൾ കരമാർഗ്ഗമാണ് കടത്തിയിരുന്നത്.