റേഡിയോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ട്രാന്‍സിസ്റ്റര്‍ റേഡിയോ

ശബ്ദ പ്രക്ഷേപണത്തിനുള്ള ഒരു ഉപാധിയാണ് റേഡിയോ. മാര്‍ക്കോണിയാണ് റേഡിയോ കണ്ടു പിടിച്ചത്. ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള റേഡിയോ പ്രക്ഷേപകരാണ്‌ ആകാശവാണി.
റേഡിയോ പ്രക്ഷേപണത്തിനായി വിവിധ സങ്കേതങ്ങള്‍ ഇന്ന് ഉപയോഗിക്കുന്നുണ്ട്. ആംപ്ലിറ്റയൂഡ് മോഡുലേഷന്‍, ഫ്രീക്വന്‍സി മോഡുലേഷന്‍, ഫേസ് മോഡുലേഷന്‍ തുടങ്ങിയവ ഇത്തരം ഉപാധികളാണ്. ഇതില്‍ ആംപ്ലിറ്റ്യൂഡ് മോഡുലേഷന്‍ ആണ് കൂടുതല്‍ പ്രചാരം. SW (Short Wave - ഹ്രസ്വതരംഗം), MW (Medium Wave - മധ്യതരംഗം) എന്നീ ഫ്രീക്വന്‍സികളില്‍ ആംപ്ലിറ്റ്യൂഡ് മോഡുലേഷന്‍ ആണ് കൂടുതല്‍ ഉപയോഗിക്കുന്നത്. ദീര്‍ഘ ദൂര പ്രക്ഷേപണത്തിന് അനുയോജ്യമാണെങ്കിലും വൈദ്യുത കാന്തിക ശല്യപ്പെടുത്തലുകള്‍ക്ക് (EMI) എളുപ്പം വിധേയമാകും എന്നതിനാല്‍ കൂടുതല്‍ വ്യക്തതയുള്ള ശബ്ദം ഇതില്‍ ലഭ്യമല്ല.
ഫ്രീക്വന്‍സി മോഡുലേഷന്‍ ആണ് ഇപ്പോള്‍ പ്രചാരം കിട്ടിക്കൊണ്ടിരിക്കുന്ന പ്രക്ഷേപണ സങ്കേതം. കൂടുതല്‍ വ്യക്തതയാര്‍ന്ന ശബ്ദവും വൈദ്യുത കാന്തിക ശല്യപ്പെടുത്തലുകള്‍ക്ക് എളുപ്പം വിധേയമാകില്ല എന്നതും ഇതിന് പ്രചാരം ലഭിക്കാന്‍ സഹായകരമായി. ടെലിവിഷന്‍ മൂലം കുറഞ്ഞു പോയ ശ്രോതാക്കളെ റേഡിയോയിലേക്ക് തിരിച്ചെത്തിക്കാന്‍ ഫ്രീക്വന്‍സി മോഡുലേഷന്‍ സങ്കേതമാണ് സഹായകരമായത്. പ്രക്ഷേപണ പരിധി കുറവാണ് എന്നത് FM സങ്കേതത്തിന്റെ ഒരു ന്യൂനതയാണ്.

"http://ml.wikipedia.org/wiki/%E0%B4%B1%E0%B5%87%E0%B4%A1%E0%B4%BF%E0%B4%AF%E0%B5%8B" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം