വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം സെപ്റ്റംബർ 3 വർഷത്തിലെ 246 (അധിവർഷത്തിൽ 247)-ാം ദിനമാണ്
- ബി.സി.ഇ. 36 - സൈന്യാധിപൻ അഗ്രിപ്പായുടെ നേതൃത്വത്തിലുള്ള ഒക്ടേവിയന്റെ സൈന്യം നൗളോക്കസിലെ യുദ്ധത്തിൽവച്ച് പോംപെയുടെ സൈന്യത്തെ പരാജയപ്പെടുത്തി.
- 301 - നിലവിലുള്ള ലോകത്തെ ഏറ്റവും പുരാതനമായ റിപ്പബ്ലിക് രാജ്യമായ സാൻ മറിനോ സ്ഥാപിതമായി.
- 1260 - പാലസ്തീനിൽ ഐൻ ജലുത് യുദ്ധത്തിൽ മംലൂക്കുകൾ മംഗോളിയരെ പരാജയപ്പെടുത്തി.
- 1939 - രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭം. പോളണ്ടിലേക്കുള്ള ജർമ്മനിയുടെ അധിനിവേശത്തെത്തുടർന്ന്, ഫ്രാൻസ്, യു.കെ., ന്യൂ സീലാന്റ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ജർമ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
- 1943 - രണ്ടാം ലോകമഹായുദ്ധം: സഖ്യശക്തികൾ ആദ്യമായി ഇറ്റലിയിൽ അധിനിവേശം നടത്തി.
- 1971 - ഖത്തർ സ്വതന്ത്രരാജ്യമായി.
- 1995 - ഇ-ബെ സ്ഥാപിതമായി
മറ്റു പ്രത്യേകതകൾ[തിരുത്തുക]