വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 26 വർഷത്തിലെ 360 (അധിവർഷത്തിൽ 361)-ാം ദിനമാണ്
- 1805 - ഓസ്ട്രിയയും ഫ്രാൻസും പ്രസ്‌ബർഗ്ഗ് ഉടമ്പടിയിൽ ഒപ്പുവെച്ചു.
- 1860 - ആദ്യത്തെ ഇന്റർ ക്ലബ് ഫുട്ബോൾ മൽസരം ഇംഗ്ലണ്ടിലെ ഷെഫീൽഡിലെ സാൻഡിഗേറ്റ് റോഡ് ഗ്രൗണ്ടിൽ ഹാലം എ.സിയും ഷെഫീൽഡ് എഫ്.സിയും തമ്മിൽ നടന്നു
- 1898 - മേരി ക്യൂറിയും പിയറേ ക്യൂറിയും റേഡിയം കണ്ടെത്തിയതായി പ്രഖ്യാപിച്ചു.
- 1925 - കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ സ്ഥാപിതമായി
- 2004 - റിച്റ്റർ സ്കെയിലിൽ 9.3 രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ത്യൻ മഹാസമുദ്രതീരങ്ങളിൽ വൻ നാശം വിതക്കുകയും 300,000 പേരുടെ മരണത്തിനു കാരണമാവുകയും ചെയ്ത സുനാമി സൃഷ്ടിച്ചു.
മറ്റു പ്രത്യേകതകൾ [തിരുത്തുക]
2004-ഡിസംബർ 24ന് ഇന്ത്യൻ മഹാ സമുദ്രത്തിലെ അതിശക്തമായ ഭൂകമ്പം സൃഷ്ടിച്ച സുനാമി എതാണ്‌ട് 2,30,000 പേരുടെ ജീവൻ അപഹരിച്ചു .ഇന്തോനേഷ്യയിലെ സുമാത്ര ദീപിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടാക്കിയത്.