വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 13 വർഷത്തിലെ 44-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 321 ദിവസങ്ങൾ കൂടിയുണ്ട് (322 ദിവസങ്ങൾ കൂടിയുണ്ട്).
- 1668 – പോർച്ചുഗലിനെ സ്വതന്ത്രരാജ്യമായി സ്പെയിൻ അംഗീകരിച്ചു.
- 1880 – തോമസ് ആൽവാ എഡിസൺ, എഡിസൺ പ്രഭാവം കണ്ടെത്തി.
- 1934 – സോവ്യറ്റ് ആവിക്കപ്പലായ ചെല്യുസ്കിൻ ആർട്ടിക് സമുദ്രത്തിൽ മുങ്ങി.
- 1945 – രണ്ടാം ലോകമഹായുദ്ധം: സോവ്യറ്റ് യൂണിയൻ, നാസി ജർമനിയിൽ നിന്നും ഹംഗറിയിലെ ബുഡാപെസ്റ്റ് പിടിച്ചടക്കി.
- 1960 – ഫ്രാൻസ് അതിന്റെ ആദ്യ അണുബോംബ് പരീക്ഷണം നടത്തി.
- 1996 – നേപ്പളിൽ മാവോയിസ്റ്റുകളും ഗവണ്മെന്റുമായുള്ള ആഭ്യന്തരയുദ്ധത്തിന് തുടക്കം.
- 2001 – 400 പേരുടെ മരണത്തിന് കാരണമായ, റിക്ചർ സ്കേലിൽ 6.6 രേഖപ്പെടുത്തിയ ഭൂകമ്പം എൽ സാൽവഡോറിൽ സംഭവിച്ചു.
മറ്റു പ്രത്യേകതകൾ [തിരുത്തുക]