ഡിസംബർ 23
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 23 വർഷത്തിലെ 357 (അധിവർഷത്തിൽ 358)-ാം ദിനമാണ്.
- 1921 - രബീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച വിശ്വഭാരതി സർവ്വകലാശാല ഉദ്ഘാടനം ചെയ്തു.
- 1936 - കൊളംബിയ ബ്യൂണസ് അയേഴ്സ് പകർപ്പവകാശ ഉടമ്പടിയിൽ ഒപ്പു വെച്ചു.
- 1947 - ബെൽ ലാബ്സ് ട്രാൻസിസ്റ്റർ പ്രദർശിപ്പിച്ചു.
- 1954 - ഡോക്ടർ ജോസഫ് ഇ മുറേ ആദ്യത്തെ വൃക്കമാറ്റ ശസ്ത്രക്രിയ നടത്തി.
- 2007 - മഹാഗ്രഹയോഗം. ബുധൻ, ഭൂമി, ചൊവ്വ, വ്യാഴം, ക്ഷീരപഥ കേന്ദ്രം എന്നിവ ഒരേ രേഖയിൽ വരുന്ന അപൂർവ്വ സംഗമം.
മറ്റു പ്രത്യേകതകൾ [തിരുത്തുക]